നാളെ മുതൽ ജയിലിൽ കിടന്നു നരകിക്കും എന്നു പ്രതീക്ഷിച്ചവരെയെല്ലാം ഫൂൾ ആക്കി കൂളായി വീട്ടിലെത്തിയ സൽമാൻ ഭായ് പക്ഷേ ആരാധകരെ വീണ്ടും മുൾമുനയിൽ നിർത്തി. അതും നിസാരമായ ഒരു കാര്യത്തിന്! ഖാൻചേട്ടനെ സ്വീകരിക്കാൻ തടിച്ചുകൂടിയ ആരാധകരെ കാണാനായി വീടിന്റെ ബാൽക്കണിയിലെത്തിയ സൽമാൻ ഖാൻ കാണിച്ച ഒരു കൈമുദ്രയാണ് എല്ലാവരെയും കൺഫ്യൂഷനിലാക്കിയത്. വിജയസൂചകമായി രണ്ടുവിരൽ കാണിക്കുന്നതിനു പകരം മൂന്നുവിരലുകളാണ് അദ്ദേഹം പൊക്കിക്കാണിച്ചത്. അതെന്തിന്? ദിവസങ്ങളെടുത്ത് ചിന്തിച്ച്, തലപുകച്ച് ഒടുവിൽ കഴിഞ്ഞ ദിവസം ആരാധകർ അതിന് ഉത്തരം കണ്ടുപിടിച്ചു. സഹോദരൻ സൊഹൈൽ ഖാന്റെ ജയ് ഹോ (അതെ, അങ്ങനെയുമുണ്ടൊരു സിനിമ) എന്ന ചിത്രത്തിൽ സൽമാൻ ഭായ് നല്ല കാര്യങ്ങൾ ചെയ്യുകയും ആ നല്ല പ്രവൃത്തി മറ്റുമൂന്നു പേർക്കുകൂടി നിങ്ങൾ ചെയ്തുകൊടുക്കൂ എന്നും സൂചിപ്പിച്ച് കാണിക്കുന്ന മുദ്രയാണ് ആ മുദ്ര. എന്തുചെയ്യാം, മനുഷ്യന്മാര് കണ്ട ഏതെങ്കിലും ചിത്രത്തിലെ ഒരു മുദ്രയായിരുന്നെങ്കിൽ ആരാധകരുടെ സമയം ഇങ്ങനെ കളയണ്ടായിരുന്നു ഖാന്.
- Home
- Life
- Glitz n Glamour
- ഫൂൾ ആക്കി കൂളായി വീട്ടിലെത്തിയ സൽമാൻ കാണിച്ച ‘കൈമുദ്ര’
LATEST NEWS
- ശബരിമലയിൽ എത്ര യുവതികൾ എത്തി? എണ്ണത്തിൽ വ്യക്തതയില്ലാതെ സര്‍ക്കാർ
- അഴിമതി വേണ്ട, ആ പാപം ഒരിക്കലും ചെയ്യരുത്: അമ്മ ചെയ്യിച്ച പ്രതിജ്ഞ ഓര്‍ത്തെടുത്തു മോദി
- ബംഗാളില്‍ കേന്ദ്രം: സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസുകാരുടെ പട്ടിക ആവശ്യപ്പെട്ടു
- ‘വീട്ടിൽ നാലു ബാലികമാർ, കുട്ടിക്കടത്തെന്നു സംശയം’; ഭാനുപ്രിയയ്ക്ക് പുതിയ കുരുക്ക്
- നിയമനം പിഎസ്സി വഴി മതിയെന്ന് ഹൈക്കോടതി; എം പാനല്‍ ജീവനക്കാർക്ക് തിരിച്ചടി
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.