Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതം തകർത്തു, ആഗ്രഹം മമ്മൂട്ടിക്കായി ഡിസൈൻ ചെയ്യാൻ

saritha-jayasurya-pretham

പണ്ട് പ്രേതം നമ്മളെ പേടിപ്പിക്കും ഇന്ന് പ്രേതം നമ്മളെ ഫാഷൻ സെൻസ് ഉള്ളവരാക്കും അതാണ് അവസ്ഥ. പറഞ്ഞു വരുന്നത്ത് ജയസൂര്യ ചിത്രമായ പ്രേതം ഇറങ്ങുന്നതിന് മുൻപും പിമ്പുമുള്ള അവസ്ഥയെക്കുറിച്ചതാണ്. ഇന്ന് നാടും നാട്ടാരും ചർച്ച ചെയ്യുന്നത് പ്രേതത്തെക്കുറിച്ചതാണ്. പ്രേതം വരുത്തി വച്ച വിനകളെ കുറിച്ചല്ല, മറിച്ച് പ്രേതം മാറ്റിമറിച്ച ഫാഷനെക്കുറിച്ചതാണ്. വെള്ള സാരിയിൽ നിന്നും പാവപ്പെട്ട പ്രേതങ്ങൾക്ക് മോചനം നൽകി എന്നതാണ് പ്രേതം എന്ന ചിത്രത്തിൻറെ കോസ്റ്റ്യൂമിങ്ങിലെ ആദ്യ പ്രത്യേകത. ഒപ്പം മെന്റലിസ്റ് എന്ന നിലയിൽ നായകൻറെ ലുക്കിൽ വരുത്തിയ അടിമുടി മാറ്റവും. ഇത്തരത്തിൽ പ്രേതത്തിന്റെ വസ്ത്രവിധാനം ചർച്ചയാകുമ്പോൾ അങ്ങ് കൊച്ചിയിൽ , പനമ്പിള്ളി നഗറിലെ ദേജാവൂ ബുട്ടീക്കിൽ ചിത്രത്തിൻറെ കോസ്റ്റ്യൂം ഡിസൈനറും ജയസൂര്യയുടെ പ്രിയ പത്നിയുമായ സരിത, തന്റെ ഡിസൈനുകളിൽ പ്രേതം ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയതിന്റെ സന്തോഷത്തിലാണ്.

jayasurya2

എങ്ങനെയാണ് പ്രേതം സരിതയുടെ കൈകളിലേക്ക് എത്തുന്നത്? 

പ്രേതം നമ്മുടെ സ്വതം പ്രൊഡക്ഷൻ ഹൌസിന്റെ ഭാഗമായ സിനിമയാണ്. നേരത്തെ സ്വന്തം ബാനറിൽ നിന്നും പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളായ പുണ്യാളൻ അഗര്ബത്തീസിലും സു സു സുധി വാല്മീകത്തിലും ഞാൻ തന്നെയാണ് കോസ്റ്റ്യൂം ചെയ്തത്. ആ ഒരു എക്സ്പീരിയന്സിന്റെ പിൻബലത്തിലാണ് പ്രേതം ഞാൻ ഏറ്റെടുത്തത്. കോസ്റ്റ്യൂം ഡിസൈനിംഗിനെ ഞാൻ കാണുന്ന രീതി തികസിച്ചും വ്യത്യസ്തമാണ്. വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് വെറുതെ കൊടുത്ത് വിടുന്നത് കൊണ്ട് നമ്മുടെ ചുമതല തീരുന്നില്ല എന്നാണ് എന്റെ വിശ്വാസം. സ്വന്തം സിനിമയാകുമ്പോൾ നാം കൂടെ തന്നെയുണ്ടാകും. വസ്ത്രങ്ങൾ സാഹചര്യങ്ങൾക്കും ഷോട്ടിനും അനുസരിച്ച് മാറ്റാൻ കഴിയും.ഈ സിനിമയിൽ ജയന്റെ ഒപ്പം ഷൂട്ടിംഗിനായി എല്ലാ സീറ്റുകളിലും ഞാൻ പോകുമായിരുന്നു. ആ ഒരു അവസരം ഉള്ളത് കൊണ്ട് മാത്രമാണ് പൂർണ്ണ വിശ്വാസത്തോടെ ഞാൻ പ്രേതം ഏറ്റെടുത്തത്. 

jayasurya1

പ്രേതത്തിനു വേണ്ടി എന്തെല്ലാം ഹോം വർക്കുകൾ ചെയ്തു?

മെന്റലിസ്റ് എന്ന ഒരു തീം ആദ്യമായാണ് മലയാള സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അത് പ്രേക്ഷകരുടെ മനസ്സിൽ ശരിക്ക് പതിയാനം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് നായനായ ജോൺ ഡോൺ ബോസ്‌കോയുടെ വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. ജോൺ ഒരുപാട് യാത്ര ചെയ്യുന്നയാളാണ്, ജീവിതത്തെ വളരെ ലൈറ്റ് ആയി കാണുന്നയാളാണ് എന്നാൽ ആൾ വളരെ ജെനുവിൻ ആണ് താനും. ഈ പറഞ്ഞ ഘടകങ്ങൾ എല്ലാം കോസ്റ്റ്യൂമിൽ നിഴലിച്ചു കാണണം. എ ചിന്ത ചെന്നെത്തിയത് വ്യത്യസ്തമായി കുർത്ത ഡിസൈൻ ചെയ്യുക എന്ന ചിന്തയിലാണ്. എന്നാൽ സംവിധായകൻ അതിനു സമ്മതം നൽകിയില്ല. അദ്ദേഹം ടീ ഷർട്ടുകൾ ആണ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് , വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് കാണിച്ചപ്പോൾ രഞ്ജിത്ത് സമ്മതിക്കുകയായിരുന്നു.

jayasurya4

ഡിസൈനിലെ പ്രധാന പരീക്ഷണങ്ങൾ? 

ലൂസ് കുർത്ത തന്നെയാണ് ബേസ്. അതിനായി ലിനൻ ,ജൂട്ട് മെറ്റിരിയലുകൾ പരീക്ഷിച്ചു. കോളറും ഒരു പ്രത്യേക രീതിയിലാണ് ചെയ്തത്. മാത്രമല്ല, സാധാരണ കുർത്ത കട്ടിൽ നിന്നും വ്യത്യസ്തമായി അസിമെട്രിക്കൽ കട്ട് ആണ് ഞാൻ പരീക്ഷിച്ചത്. നായകനായ ജോൺ ഡോൺ ബോസ്‌കോ വളരെ പോസ്‍റ്റിവിറ്റി ഉള്ളയാളാണ്. അത് വ്യക്തമായി പ്രകടമാക്കാൻ ഞാൻ കൂടുതലും ബ്രൈറ്റ് കളേഴ്സ് ആണ് പരീക്ഷിച്ചത്. അണ്ടർ ടോൺ കളർ ഉപയോഗിച്ചിട്ടില്ല. പിന്നെ , ലൂസ് ലിനൻ പാന്റ്സ് മറ്റൊരു പ്രത്യേകതയാണ്. സംവിധായകൻ രഞ്ജിത്ത് തന്ന പൂർണ്ണ പിന്തുണയാണ് ഇത്തരം വ്യത്യസ്ത പരീക്ഷണങ്ങൾക്ക് ആധാരം.

jayasurya3

ഒരു അഭിനേതാവ് എന്ന നിലയിൽ ജയസൂര്യയിൽ നിന്നുള്ള പിന്തുണ?

ജയൻ ഡിസൈനിംഗിൽ വളരെ നല്ല സപ്പോർട് നു നൽകുന്നത്. ഏതു പുതിയ ഡിസൈനും പരീക്ഷിച്ചു നോക്കാനുള്ള മനസ്സുണ്ട്. തുപോലെ തന്നെ ഡിസൈനറുടെ ഇഷ്ടം കൂടി കണക്കിലെടുത്ത ഡിസൈൻ ചെയ്യനുള്ള സ്വാതന്ത്ര്യത്തെ നൽകുന്നു. അത് തന്നെയാണ് ഒരു ഡിസൈനറുടെ ക്രിയേറ്റിവിറ്റിയെ  സംബന്ധിച്ച് ഏറ്റവും മികച്ച കാര്യവും 

പ്രേതത്തിന്റെ റിലീസിന് ശേഷമുള്ള വാർത്തകൾ എന്തൊക്കെയാണ്?

പ്രേതത്തിന്റെ റിലീസിന് ശേഷം ഇതുവരെ കേട്ടതൊക്കെ ശുഭവാർത്തകൾ തന്നെയാണ്. കോസ്റ്റ്യൂം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സിനിമ കണ്ട ധാരാളം പേര് വിളിച്ചു. പലർക്കും ആവശ്യം ജോൺ ഡോൺ ബോസ്‌കോ മോഡൽ കുർത്തകളാണ്. ഒരു ഡിസൈനർ എന്ന നിലയിൽ കൂടുതൽ അംഗീകരിക്കപ്പെട്ടു എന്ന തോന്നലുണ്ട് ഇപ്പോൾ, അത് കൂടുതൽ ആത്മവിശ്വാസവും പകരുന്നു. 

സ്വന്തം പ്രൊഡക്ഷൻ ഹൌസിനപ്പുറം , മറ്റു സിനിമകൾക്കായി കോസ്റ്റ്യൂം ഡിസൈൻ ചെയ്യാൻ അവസരം ലഭിച്ചാൽ , സ്വീകരിക്കുമോ?

saritha-jayasurya-pretham1

സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ അതിനെക്കുറിച്ച്ചൊന്നും ചിന്തിച്ചിട്ടില്ല . കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ, കോസ്റ്റ്യൂം ഡിസൈനിംഗിനെ ഞാൻ കാണുന്ന രീതി വ്യത്യസ്തമാണ്. മറ്റു സിനിമകളിൽ നമ്മൾ കേവലം ഡിസൈനർ മാത്രമായിരിക്കും. അവർ പറയുന്നതിനനുസരിച്ച്, ഡിസൈൻ ചെയ്തു കൊടുക്കൽ മാത്രമായിരിക്കും നമ്മുടെ ജോലി. എന്നാൽ ഞാൻ ആഗ്രഹിക്കുന്നത് സിനിമയുടെ തുടക്കം മുതൽ ഓരോ സീനിലും ഓരോ ഷോട്ടിലും കഥാപാത്രത്തിന്റെ ഒപ്പം ഇരുന്ന്, സന്ദര്ഭത്തിനനുസരിച്ച്‌ വസ്ത്രം ഡിസൈൻ ചെയ്യണം എന്നാണ്. അത്തരത്തിലുള്ള സാഹചര്യങ്ങൾ വന്നാൽ അപ്പോൾ നോക്കാം.

ഒരു ഡിസൈനർ എന്ന നിലയിൽ മലയാള സിനിമയിലെ ഏതു താരത്തിന് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യാനാണ് ആഗ്രഹിക്കുന്നത്?

അങ്ങനെ ചോദിച്ചാൽ മമ്മൂക്കക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യണമെന്നും , അദ്ദേഹത്തെ എന്റെ ഡിസൈനിൽ വേറിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. താമസിയാതെ ആ ആഗ്രഹം സാധിക്കുമെന്ന് പ്രതീക്ഷിക്കാം.