Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഹൃത്തുമായി പിണങ്ങി, സീരിയൽ താരം ആത്മഹത്യ ചെയ്തു

sruthi ശ്രുതി

കന്നഡ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടി, ശ്രുതി ആത്മഹത്യ ചെയ്ത നിലയിൽ. സുഹൃത്തായ ശ്രീകാന്തിന്റെ വീട്ടിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു താരം. തുടർന്ന് സുഹൃത്തുമായി വാക്കു തർക്കം ഉണ്ടാകുകയും ശ്രുതി അതിൽ ഏറെ ദുഖിക്കുകയും ചെയ്തിരുന്നു. തുടർന്ന്, ശ്രീകാന്തിന്റെ വീട്ടിലെ തന്നെ മുറിയിൽ വിശ്രമിക്കാനിരുന്ന ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ശ്രുതി അകത്തു പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനാൽ ശ്രീകാന്ത് ഏറെ നേരം വാതിലിൽ മുട്ടി. തുറക്കാതിരുന്നത് കാരണം, സുഹൃത്തുക്കളുടെ സഹായത്തോടെ വാതിൽ പൊളിച്ചു. അപ്പോഴാണ്‌ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉമേഷ്‌ എന്ന വ്യാപാരിയെ വിവാഹം ചെയ്ത 24 കാരിയായ ശ്രുതി, അവനു മറ്റു ശ്രാവനി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.സംഭവത്തിൽ ശ്രുതിയുടെ ഭർത്താവ് ഉമേഷ്‌, ശ്രീകാന്തിനെതിരെ കേസ് നൽകിയിട്ടുണ്ട്.

Your Rating: