Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വില്ലൻ ഒരു ഡോക്ടറാണ് !

Author Details
actor-jayan ഡോ. ജയൻ കുടുംബത്തോടൊപ്പം

സിബിഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗമായ ജാഗ്രതയി ലാണ് സംവിധായകൻ കെ മധു ആറടി രണ്ടിഞ്ച് ഉയരമുളള ഒരു വില്ലനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിയത്. അഭിഭാ ഷകനായി വേഷമണിഞ്ഞ ബാബു നമ്പൂതിരിയുടെ ജൂനിയർ അഡ്വ. രമേശ് എന്ന കഥാപാത്രം സിനിമ കണ്ടിറങ്ങിയ പലരും അന്നു പറഞ്ഞു– ഇതാണു സാക്ഷാൽ വില്ലൻ കഥാപാത്രം ! ആ ഭാവങ്ങളും ചലനങ്ങളും കണ്ടില്ലേ.. സൂൂൂൂപ്പർ.

അങ്ങനെ ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക മനസ്സ് പിടിച്ചടക്കിയ ഈ വില്ലൻ നടൻ പിന്നീട് എത്രയോ കിടിലൻ വേഷങ്ങൾ പകർന്നാടി. സീരിയലാണെങ്കിലും സിനിമയാണെ ങ്കിലും തൊട്ടതെല്ലാം പൊന്നാക്കുന്ന അസാധാരണത്വം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയമികവും ചടുലഭാവങ്ങളും സ്വന്തമായു ളള ഈ ‘വില്ലൻ’ ഒരു ഡോക്ടറാണ്. ഹരിപ്പാട് ചെങ്ങളത്ത് ഹോമിയോ സ്പെഷ്യൽറ്റി ക്ലിനിക് നടത്തുന്ന ‍ഡോക്ടർ ജയൻ.

അൻപതിൽപരം സീരിയലുകളിലും നാൽപതോളം സിനിമ കളിലും വ്യത്യസ്തതയാർന്ന വില്ലൻ വേഷങ്ങൾ ജയൻ അവതരിപ്പിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം കിഴക്കൻ പത്രോസ്, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി ഏഴു ചിത്രങ്ങൾ. മോഹൻലാലിനോടൊപ്പം ഇരുപതാം നൂറ്റാണ്ട്, മൂന്നാംമുറ, സ്പിരിറ്റ്, വിയറ്റ്നാം കോളനി എന്നീ ചിത്രങ്ങൾ.

‘നാട്ടുകാരനും ബന്ധുവുമായ കെ.മധുവാണ് എന്നെ സിനിമയിലേക്കു കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടായിരുന്നു ആദ്യ ചിത്രം. അന്നെനിക്ക് ഇരുപത്തിരണ്ടു വയസ്സ്. ഹോമിയോ കോളജിൽ മെഡിസിനു പഠിക്കുന്നു. കോളജ് പഠനകാലത്തു ജയൻ നാടകങ്ങളിലും മിമിക്രിയിലു മെല്ലാം സജീവമായിരുന്നു. ഇക്കാലത്തു ധാരാളം അംഗീകാ രങ്ങൾ ജയനെ തേടിയെത്തി. മൂന്നു വർഷം കോളജ് ചാംമ്പ്യ നുമായിരുന്നു. വോളിബോളിലും ബാസ്കറ്റ് ബോളിലുമാണു കഴിവു തെളിയിച്ചത്. കൂടാതെ, ട്രാക്കിലും മിന്നും പ്രകടനങ്ങള്‍ കാഴ്ച വച്ചു. ദീർഘദൂര ഇനങ്ങളായ 5000, 10000 മീറ്ററുകളിൽ കൂടുതൽ തിളങ്ങി.

മഴവിൽ മനോരമയിൽ ശ്രീകുമാരൻ തമ്പിയുടെ ബന്ധുവാര് ശത്രുവാര് എന്ന സീരിയലിലാണ് ഡോക്ടർ ജയൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആ കഥാപാത്രത്തെക്കുറിച്ചു ഡോക്ടർ ജയൻ : ‘പീറ്റർ പ്ലാന്തോപ്പിൽ എന്ന നമ്പർ വൺ ഫ്രോഡിനെയാണു ഞാൻ അവതരിപ്പിക്കുന്നത്. കൊളളപ്പലിശ ക്കാരനും അക്രമസ്വഭാവക്കാരനുമായ വില്ലൻ കഥാപാത്രം. പീറ്റർ പ്ലാന്തോപ്പിൽ ശരിക്കും പൊലിച്ചുവെന്നു ബോധ്യമാവു ന്നത് ട്രെയിൻ യാത്രയ്ക്കിടയിലായിരുന്നു. ഒരു വൃത്തികെട്ട വനെ നേരിൽ കാണുന്നതുപോലെയായിരുന്നു സ്ത്രീകളുടെ നോട്ടങ്ങളും ഭാവങ്ങളും. ചില സ്ത്രീകൾ പരസ്യമായി ചീത്ത വിളിക്കാനും മടിച്ചില്ല.’’‌‌

സ്വാമി വിവേകാനന്ദൻ എന്ന സീരിയലിലും ഡോക്ടർ ജയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ കേശവ ദേവ് എന്ന ഒരു നല്ല കഥാപാത്രത്തെയാണ് അവതിരിപ്പിക്കു ന്നത്.

അമലയിലെ ചന്ദ്രമോഹൻ, എന്റെ മാനസപുത്രിയിലെ കാർത്തികേയൻ, വധുവിലെ ഭദ്രൻ മുതലാളി, നിരുപമ ഫാൻസിലെ ജോസഫ് അച്ചായൻ എന്നീ വില്ലൻ കഥാപാത്ര ങ്ങളും ഡോക്ടർ ജയൻ എന്ന നടന്റെ അസാധാരണമായ അഭിനത്തനിമ വിളിച്ചോതുന്നവയാണ്. സാജൻ സംവിധാനം ചെയ്ത മനോരമവിഷന്റെ തപസ്യയിലെ രഘുവും ദേശാടനപ്പ ക്ഷിയിലെ നായകൻ ഹരികൃഷ്ണനും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളാണ്. സാജന്റെ മൗനമേഘങ്ങളിലും നായകൻ ജയനായിരുന്നു. ഇതിനിടയിൽ ശ്രീക്കുട്ടന്റെ വംശം മെഗാസീരിയലിൽ ലഗൻ എന്ന മൊട്ടത്ത ലയൻ വില്ലനെയും അവതിരിപ്പിച്ചു.

ഇനിയും നല്ല വില്ലൻ വേഷങ്ങൾ ചെയ്യണമെന്നാണ് ജയന്റെ ആഗ്രഹം. മന്ദബുദ്ധിക്കാരനായ ഒരു വില്ലൻ ഈ നടന്റെ ഒരു സ്വപ്നമാണ്.

ജയൻ അഭിനയിച്ച മൂന്നു സിനിമകൾ ഇനി റിലീസ് ചെയ്യാനു ണ്ട്. ഇതിൽ ജയൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമുണ്ട്– ‘ഉറവ’. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ തെയ്യം തിറയോടെ ചിത്രീകരിക്കുന്ന ഉറവയിൽ ശങ്കരേട്ടൻ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതിരിപ്പിക്കുന്നത്. രണ്ടു ഗെറ്റപ്പുകളിൽ ഞാൻ വരുന്നു– ചെറുപ്പക്കാരനായും വയസ്സ നായും. ശങ്കരേട്ടൻ ഒരു അവാർഡ് നേടിത്തരുമെന്നാണ് എന്റെ വിശ്വാസം.

തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളജിൽ അനാട്ടമി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായ ഡോക്ടർ ദീപ്തിയാ ണ് ജയന്റെ ഭാര്യ. ഒരു മകനുണ്ട്. ഗൗതം ജയൻ. ആർക്കിടെ ക്റ്റർ എൻജിനീയറിങ്ങിൽ ഒന്നാം വർഷ വിദ്യാർഥിയാണു ഗൗതം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഷോർട്ട് ഫിലിം നിർമിച്ചു, ഈ മിടുക്കൻ. ചിത്രത്തിന്റെ സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ക്യാമറാമാനും ഒരാൾ തന്നെ– ഗൗതം ജയൻ! അഭിനേതാക്കളോ സ്വന്തം കൂട്ടുകാരും.