Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നര വയസിൽ തുടക്കം, ഇന്നു തിരക്കുള്ള നായിക

Aiswarya ഐശ്വര്യ

ഇരുപതു വയസ്സേ ആയിട്ടുള്ളൂ െഎശ്വര്യയ്ക്ക്. എന്നാല്‍ അഭിനയരംഗത്ത് ഇരുത്തം വന്ന കലാകാരിയുടെ ചടുലഭാവങ്ങള്‍! െഎശ്വര്യ ഇതുവരെ അഭിനയിച്ച സീരിയലുകളുടെ എണ്ണം നാല്‍പതിനു മേലെ. സിനിമയാണെങ്കില്‍ തമിഴ് ഉള്‍പ്പെടെ നാലെണ്ണം. കോമഡി പരിപാടികള്‍ അനവധി. ഇതിനിടയില്‍ സ്റ്റേജ് പ്രോഗ്രാമുകളും പരസ്യചിത്രങ്ങളും െെടറ്റില്‍ സോങ്ങുകളും. എന്തിനധികം, ഏതുസമയവും തിരക്കോടു തിരക്ക്.

മൂന്നര വയസ്സില്‍ കലയുമായി െെകകോര്‍ത്തതാണ് െഎശ്വര്യ. ജയറാമും ഗീതു മോഹന്‍ദാസും ജോടികളായ ‘പൗരനി’ല്‍ ഗീതുവിന്‍റെ കുട്ടിക്കാലം െഎശ്വര്യ ഭംഗിയായി അവതരിപ്പിച്ചു. സുധാകര്‍ മംഗളോദയത്തിന്‍റെ ‘വെളുത്ത ചെമ്പരത്തി’യാണ് ആദ്യ സീരിയല്‍. ബീനാ ആന്‍റണിയുടെ മകളായി അഭിനയിക്കുമ്പോള്‍ െഎശ്വര്യയ്ക്കു വയസ്സു നാല്. ഇപ്പോള്‍ നാലു സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട് ഉൗര്‍ജസ്വലതയുടെ പര്യായമായ ഈ പെണ്‍കുട്ടി. കോട്ടയം എന്‍എസ്എസ്. കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുകയാണെന്നുകൂടി ഓര്‍ക്കുക.

‘ഭാഗ്യലക്ഷ്മി’യില്‍ നായികയുടെ അനുജത്തി കാവ്യ എന്ന കഥാപാത്രത്തെയാണ് െഎശ്വര്യ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ഭാവങ്ങള്‍ പ്രതിഫലിപ്പിക്കേണ്ട ഒരു അസാധാരണ വേഷം. ആര്‍ത്തിപ്പണ്ടാരമായ, എപ്പോഴും പൊട്ടത്തരങ്ങള്‍ മാത്രം കാണിക്കുന്ന െപണ്‍കുട്ടിയായി തുടക്കം. പിന്നീട് ബോള്‍ഡാവുന്നു, തന്ത്രങ്ങള്‍ മെനയുന്ന പക്കാ വില്ലത്തിയായി ചുവടുമാറുന്നു. ഈ ഭാവപ്പകര്‍ച്ചകളെല്ലാം െഎശ്വര്യ അസാമാന്യ മികവോടെയാണ് അഭിനയിച്ചു പൊലിപ്പിച്ചത്. അതിഗംഭീരം എന്നു പറയാവുന്ന എത്രയെത്ര മുഹൂര്‍ത്തങ്ങള്‍!

aiswarya-1 ഐശ്വര്യ

‘ഭാഗ്യലക്ഷ്മി’യിലെ കാവ്യയെ മനോഹരമാക്കിയതിനു 2015 ലെ മികച്ച നടിക്കുള്ള െക.പി. ഉമ്മര്‍ അവാര്‍ഡ് െഎശ്വര്യയെ തേടിയെത്തി. ‘പൊന്നമ്പിളി’യില്‍ ഡോക്ടര്‍ സന്ധ്യയുടെ വേഷമാണ് െഎശ്വര്യയ്ക്ക്. മിശ്രവിവാഹിതരായ മാതാപിതാക്കളുടെ മകള്‍. തികച്ചും ജോളിെെടപ്പ് ഫാമിലി. അല്‍പം ബോള്‍ഡാണെങ്കിലും എല്ലാവരുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന സന്ധ്യ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണിപ്പോള്‍. ‘മാനസമൈന’യിലെ വില്ലത്തി ഗീതുവും െഎശ്വര്യയുടെ അഭിനയത്തനിമയില്‍ ശ്രദ്ധേയമായ കഥാപാത്രമാണ്. പുതിയ സീരിയലായ ‘ശ്രീ മുത്തപ്പ’നിലും െഎശ്വര്യയ്ക്ക് ഒരു നല്ല കഥാപാത്രത്തെയാണു കിട്ടിയിരിക്കുന്നത് – സാവിത്രി തമ്പുരാട്ടി.

‘ടീന്‍സ്’, ‘ആലീസ് എ ട്രൂത്ത് സ്റ്റോറി’, ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്നീ സിനിമകളിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്തു െഎശ്വര്യ. ‘ഒാര്‍ഡിനറി’യുടെ തമിഴ് റീമേക്കായ ‘ജനലോര’ത്തിലും െഎശ്വര്യ അഭിനയിച്ചു. പാര്‍ഥിപനായിരുന്നു നായകന്‍. ഇതില്‍ െഎശ്വര്യയുടെ ഡാന്‍സും ഉള്‍പ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാറി’ല്‍ ഫോര്‍ സ്റ്റാര്‍സിന്‍റെ ടീം മാനേജരായി രണ്ടര വര്‍ഷം െഎശ്വര്യയുണ്ടായിരുന്നു. ‘െെഫവ്സ്റ്റാര്‍ തട്ടുകട’യിലും നിരവധി എപ്പിസോഡുകള്‍ ചെയ്തു.

കോട്ടയം എടയ്ക്കാട് നഴ്സറി സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടേ ഡാന്‍സിലും മോണോആക്ടിലുമൊക്കെ പെണ്‍കുട്ടി കഴിവു തെളിയിച്ചിരുന്നു. ആ കാലങ്ങള്‍ െഎശ്വര്യയുടെ ഓര്‍മച്ചെപ്പില്‍നിന്ന്:

Aishwarya Rajeev ഐശ്വര്യ കുടുംബത്തിനൊപ്പം

‘ചെറുപ്പം മുതല്‍ക്കേ എനിക്ക് പ്രോല്‍സാഹനം നല്‍കിയിരുന്നത് സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ ജെസ്വിന്‍ ആയിരുന്നു. എന്നെ നൃത്തം പഠിപ്പിക്കാനും മല്‍സരങ്ങളില്‍ ഉള്‍പ്പെടുത്താനും സിസ്റ്റര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കലാരംഗത്തു നേട്ടങ്ങള്‍ െെകവരിക്കാന്‍ ഇതു വളരെ സഹായകരമായി. സ്കൂള്‍ പഠനകാലത്തു ധാരാളം അംഗീകാരങ്ങള്‍ എന്നെ തേടിയെത്തി. ചിന്‍മയ വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ കലാതിലകമായി. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടുവരെ പഠിച്ചത് കോട്ടയം മൗണ്ട് കാര്‍മല്‍ േഗള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു. ഇവിടെ പഠിക്കുമ്പോള്‍ എല്ലാ വര്‍ഷവും സ്റ്റേറ്റ് കലോല്‍സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. മല്‍സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കിട്ടി. കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, മോണോആക്ട്, പദ്യപാരായണം എന്നിവയില്‍ സമ്മാനങ്ങള്‍ ലഭിച്ചു. എല്ലാ വര്‍ഷവും ഗ്രൂപ്പ് ഡാന്‍സില്‍ സെന്‍ട്രല്‍ േഗള്‍ ആവാനും എനിക്കു ഭാഗ്യമുണ്ടായി. ടീച്ചേഴ്സെല്ലാം ഭയങ്കര സപ്പോര്‍ട്ടായിരുന്നു. അവരെല്ലാവരേയും പ്രത്യേകിച്ച്, എന്നെ നൃത്തം പഠിപ്പിച്ച ആര്‍.എല്‍.വി പ്രദീപ്കുമാറിനെയും ഞാന്‍ നന്ദിയോടെ ഒാര്‍ക്കുന്നു.’

സ്റ്റേജ് പ്രോഗ്രാമിനായി െഎശ്വര്യ ഗള്‍ഫ്നാടുകളില്‍ പോയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിന്‍റെ സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാന്‍സ് എന്നിവയില്‍ ഇപ്പോഴും ധാരാളം പ്രോഗ്രാമുകള്‍ ചെയ്യുന്നു. ബിസിനസ്സുകാരനായ രാജീവ്കുമാറിന്‍റെയും പ്രീതാ രാജീവിന്‍റെയും മകളാണ് െഎശ്വര്യ. അനുജന്‍ അദ്വൈത് ഒന്‍പതില്‍ പഠിക്കുന്നു.

കോട്ടയം കുമ്മനത്തുകാരനായ രാജീവ് കുമാര്‍ അറിയപ്പെടുന്ന ഒരു കലാകാരനാണ്. ധാരാളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകളും ഒന്നിച്ചഭിനയിച്ച സീരിയലും ഇപ്പോള്‍ പുറത്തു വന്നു. ‘പൊന്നമ്പിളി’യില്‍ ഡോക്ടറുടെ വേഷത്തില്‍ രാജീവ്കുമാര്‍ തകര്‍ത്തുവാരി. അഭിനയത്തിന്‍റെ കാര്യത്തില്‍ അച്ഛനാണോ കേമന്‍, അതോ മകളാണോ കേമി? സംശയമെന്ത്, നടനത്തില്‍ മകള്‍ അച്ഛനുക്കും മേലെ...