Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയ താരങ്ങളുടെ ഈസ്റ്റർ ഓർമകൾ!

Serial Actresses സ്റ്റെഫി, ശാലു കുര്യൻ

നാത്തൂൻ പണി തന്നു....!‌

ഒരു മാർച്ച് മാസത്തിലായിരുന്നു എന്റെ വിവാഹം. അതു കൊണ്ടു തന്നെ ആദ്യം വന്നെത്തിയ ആഘോഷം വലിയ നോമ്പു കഴിഞ്ഞുളള ഈസ്റ്റർ ആയിരുന്നു. പുതുപ്പെണ്ണിനോ ടൊത്ത് ഈസ്റ്റർ ആഘോഷിക്കാൻ ഭർത്താവ് ലിയോണിന്റെ എറണാകുളത്തെ വീട്ടിൽ ധാരാളം ബന്ധുക്കൾ എത്തിയി രുന്നു. അൻപതു ദിവസത്തെ നോമ്പിനുശേഷമുളള ആഘോ ഷമാണ്. നോൺവെജിനാണു പ്രാധാന്യം. ചിക്കനും മട്ടനും ബീഫും ഡക്കും ഫിഷുമെല്ലാം ഒരുക്കിയിരുന്നു. ഞാനാണെ ങ്കിൽ ഏതാണ്ടു വെജിറ്റേറിയനും. വല്ലപ്പോഴും മീൻ കഴിക്കാ റുണ്ട്.

steffy സ്റ്റെഫി

ഈസ്റ്റർ സദ്യ പൊടിപൊടിക്കുകയാണ്. എല്ലാവരുടെയും ശ്രദ്ധ നവവധുവിലാണ്. എനിക്കു ഭക്ഷണം വിളമ്പിത്തരാൻ നാത്തൂൻ ലാവണ്യ മുന്നിലുണ്ട്. ഓരോ വിഭവങ്ങളും നിർബ ന്ധിച്ചു കഴിപ്പിക്കുന്നു. ഒന്നും വെണ്ടെന്നു പറയാൻ പറ്റാത്ത അവസ്ഥ. പെട്ടെന്നായിരുന്നു ഒരു പൊട്ടിച്ചിരി. ‘അയ്യേ, പറ്റിച്ചേ...’ എന്ന് ഭാവത്തിൽ എല്ലാവരും എന്നെ നോക്കുക യാണ്. നാത്തൂനാണെങ്കിൽ ചിരി നിർത്തുന്നുമില്ല. ഒടുവിൽ കാര്യം പിടികിട്ടിയപ്പോൾ ഞാനുമൊന്നു ചമ്മി. നാത്തൂൻ എന്നെ നിർബന്ധിച്ചു കഴിപ്പിച്ച വിഭവങ്ങളിലൊന്ന് താറാവി റച്ചി ആയിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും ഞാനതു കഴിച്ചിട്ടില്ല. ഈ സംഭവത്തിനു ശേഷവും താറാവിറച്ചി ഞാൻ കൈകൊണ്ടു തൊട്ടിട്ടില്ല. എല്ലാവർഷവും ഈസ്റ്റർ നാളിൽ എനിക്ക് ഓർക്കാനുളളത് പ്രിയ നാത്തൂൻ എനിക്കു പണി തന്ന കാര്യമാണ്.

നോമ്പല്ലേ, മിഠായിയും വേണ്ടെന്നു വച്ചു

Diny ഡിനി

കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരോർമയാണിത്. വെറും ഓർമയല്ല, മധുരിക്കുന്ന ഓർമകൾ! അക്കൊല്ലം അമ്പതു നോമ്പിന് ഞങ്ങൾ കുട്ടിപ്പട്ടാളം ഒരു തീരുമാനമെടുത്തു. മീനും ഇറച്ചിയും മാത്രമല്ല, ഈ നോമ്പിനു മിഠായിയും കഴിക്കുന്നില്ല. വീട്ടിലെ മുതിർന്നവർ അതു വെറും കുട്ടിക്കളിയായേ എടു ത്തുളളൂ. പക്ഷേ, ഞങ്ങൾ സീരിയസ്സായിരുന്നു. ‍ഞങ്ങളെ പരീക്ഷിക്കാൻ ഓരോരുത്തരും മിഠായിയുമായി വന്നു. ഞങ്ങ ളതു വേണ്ടെന്നു പറഞ്ഞിട്ടില്ല. കിട്ടിയ മിഠായികളൊക്കെ ഭദ്ര മായി ഒരു കുപ്പിയിൽ സൂക്ഷിച്ചു. അങ്ങനെ അൻപതു ദിന ങ്ങൾ!പലപ്പോഴായി കിട്ടിയ മിഠായികൾകൊണ്ടു കുപ്പികൾ നിറഞ്ഞു. ഒടുവിൽ ഈസ്റ്റർ വന്നെത്തി. വെളുപ്പിനു പള്ളി യിൽ പോയിവന്ന് മിഠായിക്കുപ്പികൾ പുറത്തെടുത്തു. വിവിധ തരങ്ങളിൽ, വർണങ്ങളിൽ എത്രയധികം മിഠായികൾ. ഞങ്ങ ളത് എല്ലാവർക്കുമായി പങ്കിട്ടു. അങ്ങനെ മധുരം നുണഞ്ഞ് നോമ്പു മുറിച്ചു. പിന്നെ നേരവും കാലവും നോക്കാതെ നോൺ വെജ് തീറ്റ. മട്ടനും ചിക്കനും ബീഫുമെല്ലാം തീൻ മേശയിൽ റെഡി. പത്തനംതിട്ടയിലെ ചന്ദനപ്പളളിയിലാണ് എന്റെ വീട്. കുട്ടിക്കാലത്തു പഠിച്ചിരുന്നത് തിരുവനന്തപുര ത്താണ്. അന്നൊക്കെ വെക്കേഷനു നാട്ടിലെത്താനുളള കാത്തിരിപ്പാണ്. നല്ല ചൂടുളള സമയം. വീടിനു മുന്നിലെ കനാലുകൾ തുറന്നു വിടും. അതിൽ ചാടിമറിയുമ്പോഴുളള ഒരു ആനന്ദം പറഞ്ഞറിയിക്കാനാവില്ല.

ദുഃഖവെളളിയും ലൊക്കേഷനിൽ

Angel Mariya എയ്ഞ്ചൽ മരിയ

പെസഹാ വ്യാഴവും ദുഃഖവെളളിയും ഇത്തവണ ലൊക്കേഷനി ലായിരിക്കും. മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. പതി നഞ്ചിലധികം ആർട്ടിസ്റ്റുകളുണ്ട്. ഞാൻ കാരണം അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. എന്നെ സംബന്ധിച്ചു ദുഃഖ‌വെളളിയാഴ്ച നാട്ടിലില്ലാതിരിക്കുന്നത് സങ്കടകരമാണ്. ആ ദിവസമാണു തൊടുപുഴ ചാലശ്ശേരിയിലെ ഇടവക പളളിയിലെ കുരിശു പാറയിലേക്ക് വിലാപയാത്ര പോകു ന്നതും പ്രാർഥിക്കുന്നതും. ഏതായാലും ഈസ്റ്റർ ദിവസം നാട്ടിലുണ്ടാകും. ആഘോഷം എവിടെ വച്ചാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

120 നോമ്പിന്റെ അനുഭവവുമായി

Shalu Kurian ഷാലു കുര്യൻ

അൻപതു ദിവസത്തെ നോമ്പാണ് ഈസ്റ്റർ. എന്നാൽ കഴിഞ്ഞ വർഷം 120 ദിവസത്തെ നോമ്പിനുശേഷമാണ് ഞങ്ങൾ ഈസ്റ്റർ ആഘോഷിച്ചത്. അതൊരു അനുഭവമാ യിരുന്നു. കഴിഞ്ഞ വർഷം എന്റെ അമ്മൂമ്മ മരിച്ചു.

78 വയസ്സായിരുന്നു. അതുകഴിഞ്ഞുളള കുറെ നാളുകൾ ഞങ്ങളെല്ലാവരും നോമ്പാചരണത്തിലായി. അതു പൂർത്തി യായപ്പോൾ വലിയ നോമ്പ് തുടങ്ങി. അങ്ങനെ അൻപതു നോമ്പ് ഉൾപ്പെടെ 120 ദിവസത്തെ നോമ്പാചരണം! നോമ്പ് കഴിയുന്നതുവരെ നോൺവെജ് ഒരു കാരണവശാലും കഴിക്കില്ല. അതു കഴിഞ്ഞാൽ പിന്നെ നോൺവെജിനുളള ആക്രാന്തമാണ്. ഈസ്റ്റർ കുർബാനയ്ക്കു പോയി തിരിച്ചു വീട്ടിലെത്തിയാൽ നേരത്തേ ഒരുക്കിവച്ച വിഭവങ്ങൾ രുചിച്ചു നോക്കുന്ന തിരക്കിലാവും. ഷൂട്ടിങ് ലൊക്കേഷനിലാണെങ്കിൽ അവിടെയും ആഘോഷങ്ങളുണ്ടാകും

Your Rating: