Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുമകളെ പുകഴ്ത്തി യുവരാജിന്റെ അമ്മ

yuvraj-wedding-1 യുവരാജ് സിംഗ് അമ്മ ശബ്നം സിംഗിനൊപ്പം

ബാച്ചിലർ ക്രിക്കറ്റർമാർ ഓരോരുത്തരായി വിവാഹിതരാവുകയാണ്. ഹർഭജൻ സിംഗിനു പിന്നാലെയിതാ സൂപ്പർ സിക്സർ യുവരാജ് സിംഗും വിവാഹിതനാവുകയാണ്. ബ്രിട്ടീഷ് നടിയും മോഡലുമായ ഹസൽ കീച്ചുമായി യുവി ഏറെ നാളായി പ്രണയത്തിലാണെന്നു ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത് കഴിഞ്ഞ ബുധനാഴ്ച്ച മാത്രമാണ്. യുവരാജിന്റെ അമ്മ ശബ്നത്തിനും ഭാവി മരുമകളെക്കുറിച്ചു പറയാൻ നല്ലതു മാത്രമേയുള്ളു. അവസാനം യുവി അവനു ചേർന്ന പെൺകുട്ടിയെ തിരഞ്ഞെടുത്തു. അതിൽ താൻ വളരെ സന്തുഷ്ടയാണെന്നു പറയുന്നു ശബ്നം.

yuvraj-wedding യുവരാജ് സിംഗും ഹസൽ കീച്ചും മോതിരം മാറൽ ചടങ്ങിനു ശേഷം

കഴിഞ്ഞ ആറുമാസമായി ഇരുവരുടെയും പ്രണയം മറ്റാരെക്കാളും നന്നായി അറിയാമായിരുന്ന ശബ്നത്തിന് ഹസലിനെ തന്റെ പ്രതിബിംബമായാണ് തോന്നുന്നത്. തങ്ങൾ ഇരുവരും പെട്ടെന്നു വികാരഭരിരാവുന്നവരും സത്യസന്ധരും മറ്റുള്ളവരെ ബഹുമാനിക്കുന്നവരുമാണ്. ഹസൽ ഇന്ത്യക്കാരിയല്ലെന്നതും ശബ്നത്തിന് ഒരു പ്രശ്നമേയല്ല. എല്ലാവരും വിചാരിക്കുന്നതിനേക്കാൾ ഇന്ത്യൻ സംസ്കാരവുമായി അടുത്തിരിക്കുന്നയാളാണ് ഹസൽ എന്നാണ് ശബ്നം പറയുന്നത്.

yuvraj singh യുവരാജ് സിംഗും ഹസൽ കീച്ചും

ഇക്കഴിഞ്ഞ നവംബർ പതിനൊന്നിനാണ് യുവരാജ് സിംഗ് ഹസൽ കീച്ച് എൻഗേജ്മെന്റ് നടന്നത്. ബാലിയിൽ തീർത്തും സ്വകാര്യമായായിരുന്നു ചടങ്ങുകൾ. ബോഡിഗാർഡ്, മാക്സിമം എന്നിവയാണ് ഹസലിന്റെ ബോളിവുഡ് ചിത്രങ്ങൾ. അടുത്ത ഫെബ്രുവരിയോടെ ഇരുവരും വിവാഹിതരാകുമെന്നാണ് അറിയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.