Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് ഖാന്റെ കണ്ണുകൾക്കൊപ്പമുളള ആ കണ്ണുകൾ ആരുടെ?

Sha Rukh Khan ഷാരൂഖ് ഖാൻ

എത്ര തന്നെ സിനിമാ തിരക്കുകൾ ഉണ്ടെങ്കിലും കുടുംബത്തിനെ ചേർത്തുപിടിക്കാൻ പരമാവധി ശ്രമിക്കുന്നയാളാണ് കിങ്ഖാൻ ഷാരൂഖ് . സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമെല്ലാം തന്റെ മക്കളെ കുറിച്ചു പറയാൻ നൂറുനാവാണ് ഷാരൂഖ് ഖാന്. ആര്യനും സുഹാനയും ഏറ്റവും ഇളയ പുത്രൻ അബ്റാമുമൊന്നും ഇല്ലാതെ ഒരു ദിവസം പോലുമില്ല ഷാരൂഖിന്റെ ജീവിതത്തിൽ. എല്ലാ മക്കൾക്കും അച്ഛനമ്മമാരിൽ നിന്നും എന്തെങ്കിലുമൊക്കെ കിട്ടുമെന്നു പറയുന്നതുപോലെ ഷാരൂഖിന്റെ മക്കൾക്കു കിട്ടിയിരിക്കുന്നത് മറ്റൊന്നുമല്ല അദ്ദേഹത്തിന്റേതു പോലെയുള്ള കണ്ണുകളാണ്.

ഇനി ഇതു പറഞ്ഞതും മറ്റാരുമല്ല സ്നേഹസമ്പന്നനായ അച്ഛൻ ഷാരൂഖ് തന്നെയാണ്. മക്കൾക്കു മൂന്നുപേർക്കു തന്റെ കണ്ണുകളാണ് കിട്ടിയിരിക്കുന്നതെന്നാണ് താരം പറയുന്നത്. മൂന്നുപേരുടെയും കണ്ണുകൾക്കൊപ്പം തന്റെയും കണ്ണിന്റെ ചിത്രം നൽകിയാണ് ഷാരൂഖ് ഇക്കാര്യം ട്വിറ്ററിലൂടെ പറഞ്ഞത്.

Your Rating: