Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കൊച്ചുസുന്ദരികളുടെ ചിത്രം ഷാരൂഖ് എന്തിന് സ്വന്തം പ്രൊഫൈലിൽ ഇട്ടു?

sharukh with young ladies

ബോളിവു‍ഡ് താരങ്ങള്‍ക്ക് ട്വിറ്ററും ഡബ്സ്മാഷുമൊന്നും വി‌ട്ടൊരു കളിയില്ല. ആരാധകരോട് ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ അറിയിക്കാൻ അവർക്ക് ട്വിറ്റർ േപാലുള്ള സോഷ്യൽമാധ്യമങ്ങൾ കൂടിയേ തീരൂ. ട്വിറ്ററിൽ ഏറ്റവുമധികം ആരാധകരുള്ള ബോളിവുഡ് ബാദ്ഷാ ഷാരൂഖിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ മക്കള്‍ക്കും ഭാര്യയ്ക്കുമൊത്തുള്ള നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന കാര്യത്തിൽ താരം ഒട്ടും പുറകിലല്ല. ഇപ്പോൾ ഷാരൂഖിന്റേതായി വൈറലാകുന്ന ഒരു ചിത്രത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്.

ലഞ്ച് വിത് ലവ് ലി യങ് ലേഡീസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ ഒരുകൂട്ടം കൊച്ചുസുന്ദരികളാണുള്ളത്. ആരൊക്കെയാണാവോ ഈ പെൺകുട്ടികൾ എന്നാലോചിച്ചു തല പുണ്ണാക്കേണ്ട, അതിൽ ഒരു കൊച്ചു സുന്ദരി നമ്മുടെ താരത്തിന്റെ പ്രിയപുത്രി സുഹാന തന്നെയാണ്. മകൾക്കും അവളുടെ സുഹൃത്തുക്കൾക്കുമൊപ്പം ഒഴിവുസമയം ആഘോഷിക്കുന്ന ചിത്രത്തിൽ പക്ഷേ ഷാരൂഖിനെ കാണാനില്ല കേട്ടോ.

ഏതൊരു മകളുടെയും അവളുടെ പ്രിയസുഹൃത്തുക്കളുടെയും വിജയകരമായ ഫോട്ടോയ്ക്കു പുറകിൽ ഒരു അച്ഛനാണ് എന്നും ഷാരൂഖ് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ഫാൻ, റയീസ്, ദിൽവാലേ തുടങ്ങിയ ചിത്രങ്ങളാണ് ഷാരൂഖിന്റേതായി പുറത്തു വരാനിരിക്കുന്നവ. 1991ൽ ഗൗരിയെ വിവാഹം ചെയ്ത ഷാരൂഖിന് പതിനഞ്ചുകാരി സുഹാനയും പതിനേഴു വയസുകാരൻ ആര്യനും, രണ്ടുവയസുകാരൻ അബ്റാമും അടക്കം മൂന്നു മക്കളാണുള്ളത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.