Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ദിനത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി കിങ്ഖാൻ

Shahrukh Khan ഷാരൂഖ് ഖാൻ

ലോകമെമ്പാടും വനിതാ ദിനം ആഘോഷിക്കുകയാണിന്ന്. ജന്മം നൽകിയ അമ്മയ്ക്കും കൂടെപ്പിറന്ന പെങ്ങൾക്കും നിഴൽ പോലെ കൂടെയുള്ള ഭാര്യയ്ക്കും ആത്മാർത്ഥ പെൺസുഹൃത്തിനുമെല്ലാം ആശംസകൾ ചൊരിയുകയാണ് സമൂഹം. ബോളിവുഡിലെ കിങ്‍ഖാൻ ഷാരൂഖിനും ഈ വനിതാ ദിനത്തിൽ ചിലതു പറയാനുണ്ട്. ഓഫ്സ്ക്രീനിലായാലും ഓണ്‍സ്ക്രീനിലായാലും നിരവധി സ്ത്രീ ഹൃദയങ്ങൾ കീഴടക്കിയിട്ടുള്ള ഷാരൂഖ് ഖാന്റെ വനിതാ ദിനത്തിലെ ഫേസ്ബുക്ക് പോസ്റ്റും ഹൃദയസ്പർശിയാണ്.

എപ്പോഴും ഞാൻ ആഗ്രഹിക്കാറുണ്ട് ഞാന്‍ ഒരു സ്ത്രീ ആയിരുന്നെങ്കിലെന്ന്. പിന്നീടു മനസിലാക്കും അതിനുതക്ക ധൈര്യമോ കഴിവോ ത്യാഗമനോഭാവമോ നിസ്വാർഥ സ്നേഹമോ സൗന്ദര്യമോ എനിക്കില്ല. നന്ദി പെൺകുട്ടികളേ... എന്നാണ് ബോളിവുഡ് ബാദ്ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്തായാലും ഈ ഒരൊറ്റ പോസ്റ്റിലൂടെ താരത്തിന്റെ പെൺ ആരാധകരുടെ എണ്ണം കൂടുകയേയുള്ളു എന്നതിൽ യാതൊരു സംശയവുമില്ല.

Your Rating: