Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരാണു ഷാരൂഖിന്റെ ലിറ്റില്‍ ഗാങ്സ്റ്ററും പ്രെറ്റി ലേഡിയും

sharukh-abram ഷാരൂഖ് ഖാൻ മകൻ അബ്റാമിനൊപ്പം

മക്കളെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ആയിരം നാവാണ് ബോളിവുഡ് സ്റ്റാർ ഷാരൂഖ് ഖാന്. സിനിമയുടെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഷാരൂഖ് മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാനും ശ്രമിക്കാറുണ്ട്. തന്റെ മൂന്നു മക്കളെയും ഒരേപോലെയാണു സ്നേഹിക്കുന്നതെന്നു പറയുന്ന ഷാരൂഖ് മൂന്നുപേർക്കുമായി ചെല്ലപ്പേരുകളും ഇട്ടിട്ടുണ്ട്. മൂത്തമകൻ ആര്യൻ അദ്ദേഹത്തിന് ഡ്യൂഡും മകൾ സുഹാന പ്രെറ്റി ലേഡിയുമാണ്. ഇളയ മകന്‍ അബ്റാമിന്റെ പേരാണ് ഏറ്റവും രസകരം, ലിറ്റിൽ ഗാങ്സ്റ്റർ എന്നാണത്.

Sharukh Khan ഷാരൂഖും മകൾ സുഹാനയും

അച്ഛനെ ധാരാളം ആളുകൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടെന്ന് അബ്റാം ഇപ്പോഴേ മനസിലാക്കി തുടങ്ങിയത്രേ. ഈദോ ദിവാലിയോ ഷാരൂഖിന്റെ പിറന്നാളോ ഒക്കെ വരുമ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ വീടിനു പുറത്തു നിന്നു ആർപ്പുവിളിക്കാറുണ്ട്. അപ്പോഴേയ്ക്കും അബ്റാം ഓടിയെത്തിപ്പറയും പപ്പാ ആളുകൾ പുറത്തു നിൽക്കുന്നുവെന്ന്. ചിലപ്പോൾ ഷൂട്ടിങ് കഴിഞ്ഞതിന്റെ ക്ഷീണത്തിൽ കിടക്കുകയാണെങ്കിലും അവൻ എന്നെ ബാൽക്കണിയിലേക്കു നയിക്കും. ഇത്ര ചെറിയ പ്രായത്തിൽ ഇവനിതെല്ലാം എങ്ങനെ മനസിലാക്കുന്നുവെന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ഷാരൂഖ്.

sharukh-abram-1 ഷാരൂഖിന്റെ മക്കളായ ആര്യനും അബ്റാമും

പ്രായം ഇത്രയായെങ്കിലും ഇപ്പോഴും കളിപ്പാട്ടങ്ങൾക്കൊപ്പം കളിക്കാനും തനിക്കിഷ്ടമാണെന്നു പറയുന്നു ഷാരൂഖ്. അബ്റാം ജനിച്ചതോടെ ആ ഇഷ്ടം കൂടി, ഇപ്പോൾ അവന്റെ പേരു പറഞ്ഞ് സൈക്കിൾ പോലെയുള്ള കളിപ്പാട്ടങ്ങൾ വാങ്ങുകയും എന്നിട്ട് അവനൊപ്പം കളിക്കുകയും ചെയ്യും. പക്ഷേ മക്കളിലാരോടാണ് കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ ഉത്തരമുണ്ടാകില്ല, കാരണം മൂന്നുമക്കളും ഒരുപോലെ തന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്നുണ്ട്.

Your Rating: