Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധയുടെ മാസ്മരിക ചിരിയ്ക്കും തിളങ്ങുന്ന ചർമ്മത്തിനും പിന്നിൽ

shradha-star ശ്രദ്ധ കപൂർ

മാസ്മരികമായി ചിരി, തിളങ്ങുന്ന സ്കിൻ, ഒഴുകിക്കിടക്കുന്ന തലമുടി. അയൽപക്കത്തെ സുന്ദരി പെൺകുട്ടിയെ ഓർമിപ്പിക്കും ശ്രദ്ധ കപൂർ. നാടൻ ലുക്കിൽനിന്നു മോഡേണാവാൻ അധികം ശ്രമമൊന്നും വേണ്ട ശക്തി കപൂർ എന്ന അഭൗമ നടന്റെ മകൾക്ക്. ആഷിഖി 2 സുന്ദരിയുടെ സൗന്ദര്യ രഹസ്യം എന്തൊക്കെ?

ഹെയർ

shradha-star-1 ശ്രദ്ധ കപൂർ

സ്പായ്ക്കു പകരം ഡീപ് ടിഷ്യു മസാജാണ് ശ്രദ്ധയുടെ തലമുടി സുന്ദരമാകുന്നത്. ആഴ്ചയിലൊരിക്കൽ ഓയിൽ മസാജ്, ടിഷ്യു മസാജ്. ഇതു കൂടാതെ സ്പെഷൽ ആയുർവേദ പായ്ക്കിടും. അതാകട്ടെ ശ്രദ്ധയുടെ മുടിക്കായി പ്രത്യേകം തയ്യാറാക്കിയ അലോവേര പായ്ക്ക്. കറ്റാർവഴ ഇലയും ചെമ്പരത്തി ഇലയും പൂവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിൽ ആവശ്യത്തിനു തൈരു ചേർത്താണു പായ്ക്ക് തയ്യാറാക്കുന്നത്. തലയിൽ പൊതിഞ്ഞിടുന്ന പായ്ക്ക് അര മണിക്കൂർ കഴിഞ്ഞു കഴുകും. തലമുടി സോഫ്റ്റ്. മുടിയുടെ വേരുകൾ കരുത്തുറ്റതാകും. മുടികൊഴിച്ചിൽ തടയും.

സ്കിൻകെയർ

shradha-star-4 ശ്രദ്ധ കപൂർ

കുറഞ്ഞ മേക്കപ്പിൽ കൂടുതൽ സൗന്ദര്യം എന്നതാണു ശ്രദ്ധ കപൂർ മന്ത്രം. ഫേഷ്യൽ, ബ്ലീച്ച്, സ്ക്രബ്, ഫെയ്സ് മാസ്ക് ഒക്കെ ചർമ്മത്തെ അലോസരപ്പെടുത്തും. ചർമ്മത്തെ വെറുതെ വിടാനാണു ശ്രദ്ധയുടെ ഉപദേശം. മുഖത്തെ പാടുകളും കുഴികളുമൊക്കെ മറയ്ക്കുന്ന കൺസീലറിനോടാണു ശ്രദ്ധയ്ക്കു താൽപര്യം. മേക്കപ്പിനു മുമ്പു മോയിസ്ചറൈസർ പുരട്ടും. മേക്കപ്പ് റിമൂവ് ചെയ്തതിനു ശേഷവും. നിറമുള്ള ലിപ്ബാം സ്ഥിരമായി ഉപയോഗിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകും. അതോടെ മുഖം ക്ലീൻ. ഇതിനെല്ലാമുപരിയായി മനസ് ഹാപ്പിയാണെങ്കിൽ സ്കിന്നും തിളങ്ങും എന്നതാണു ശ്രദ്ധയുടെ അനുഭവം. പിന്നെ ഇഷ്ടംപോലെ വെള്ളവും കുടിക്കണം.

ഡയറ്റ്

shradha-star-3 ശ്രദ്ധ കപൂർ

മെലിഞ്ഞ് ഉയരമുള്ള ശരീരത്തിന് ഏറ്റവും ചേരുന്നതു ബിക്കിനിയാണെന്നു തോന്നും. അത്ര സുന്ദരമാണു ശ്രദ്ധയുടെ അഴകളവുകൾ. അമ്മയുടെ ഫിഗറാണ് തനിക്കു കിട്ടിയതെന്നു ശ്രദ്ധ. തടി വയ്ക്കുന്ന ശരീരമല്ല. പക്ഷേ മോഡലിങ്ങിലും സിനിമയിലും ഒരുപോലെ തിളങ്ങാൻ ഡയറ്റ് പ്ലാനും റെഡി. ജങ്ക് ഫുഡ്, ഫാറ്റി ഫുഡ്, വറുത്തത് പൊരിച്ചത്, നിറം ചേർത്തത് തുടങ്ങിയവയെല്ലാം ഒഴിവാക്കിയുള്ളതാണു ശ്രദ്ധയുടെ ഡയറ്റ്. ഫൈബറും പ്രോട്ടീനും ഏറെയുള്ള ഭക്ഷണം ധാരാളം കഴിക്കും. വിശന്നാലുടൻ ഭക്ഷണം വേണം ശ്രദ്ധയ്ക്ക്. അതുകൊണ്ടുതന്നെ രണ്ടു മണിക്കൂർ ഇടവേളകളിൽ സാലഡ്, നട്സ് തുടങ്ങി എന്തെങ്കിലും കഴിക്കും.

വർക്ക്ഔട്ട്

shradha-star-2 ശ്രദ്ധ കപൂർ

നൂറുമീറ്റർ ഓട്ടം, ബാസ്കറ്റ് ബോൾ, വോളിബോൾ ഇവയിലൊക്കെ താരമായിരുന്നു പഠനകാലത്ത് ശ്രദ്ധ. അതുകൊണ്ട് ജിം എക്സർസൈസിന്റെ ആവശ്യം വന്നിട്ടില്ല. പക്ഷേ സ്പോർട്സ് നിർത്തിയതോടെ ജിം എക്സർസൈസാണ് അഴകളവൊരുക്കുന്നത്. ഇപ്പോൾ ദിവസം നാലോ അഞ്ചോ തവണ വരെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യും ഈ സുന്ദരി. വർക്ക് ഔട്ട് മുടങ്ങിയാൽ മുറിയിൽ കയറി കതകടച്ച് ഉറക്കെ മ്യൂസിക്ക് വച്ച് ഡാൻസ് ചെയ്യും. ഡാൻസും മ്യൂസക്കും ക്രേസാണു ശ്രദ്ധയ്ക്ക്. ഒപ്പം എക്സർസൈസുമാകും. തടി വയ്ക്കാൻ നോക്കിയിരിക്കരുത് വ്യായാമം തുടങ്ങാൻ എന്നാണു ശ്രദ്ധയ്ക്കു വീട്ടമ്മമാർക്കു കൊടുക്കാനുള്ള ഉപദേശം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.