Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റായി ശ്രേയയുടെ ബാക്സ്റ്റേജ് സെൽഫികൾ

shreya ghoshal ശ്രേയ ഘോഷാൽ

തൊട്ടതെല്ലാം പൊന്നാക്കിയ ഗായിക എന്നു വേണമെങ്കിൽ ശ്രേയ ഘോഷാലിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ചുരുങ്ങിയ കാലംകൊണ്ട് പാടിയ ഭാഷകളിലെല്ലാം അവാർഡുകൾ വാരിക്കൂട്ടിയ അപൂർവം ഗായികമാരിലൊരാൾ. ഇത്രയ്ക്കൊക്കെ ബിസിയാണെങ്കിലും ആരാധകരെ വിട്ടൊരു കളിയില്ല ശ്രേയയ്ക്ക്. യു.എസ് ടൂറിനിടയിലെടുത്ത വിവിധ ബാക്സ്റ്റേജ് സെൽഫികളാണ് ശ്രേയ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവച്ചത്. ഒന്നോ രണ്ടോ ഫോട്ടോയല്ല, ടൂറിനിടയിൽ തനിക്കു പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം സെൽഫിയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. മൂന്നാഴ്ച്ചത്തെ യുഎസ് ടൂറിന്റെ ഭാഗമായി ലോസ്ആഞ്ചൽസ്, സാൻഫ്രാൻസിസ്കോ, ടാംപാ തുടങ്ങിയ സ്ഥലങ്ങളിലാണ് ശ്രേയയുടെ സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നത്.

shreya ghoshal ശ്രേയ ഘോഷാൽ ഹെയർ സ്റ്റൈലിസ്റ്റിനൊപ്പം

ബാക്സ്റ്റേജ് സെൽഫിക്കു പുറമെ തന്റെ ഹെയർസ്റ്റൈലിസ്റ്റിനെ പരിചയപ്പെടുത്തുന്ന ഫോട്ടോയും ശ്രേയ പങ്കുവച്ചിട്ടുണ്ട്. മൂകയും ബധിരയുമായ ഹെയർസ്റ്റൈലിസ്റ്റ് തനിക്ക് സൈൻ ലാംഗ്വേജ് പഠിപ്പിച്ചുവെന്നും പരിമിതികൾക്കിടയിലും അവരുടെ പോസിറ്റീവ് മനോഭാവവും തൊഴിലിനോടുള്ള പാഷനും മുന്നിൽ സല്യൂട്ട് ചെയ്യുന്നുവെന്നും ക്യാപ്ഷൻ നൽകിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടാതെ സരോദ് വാദകൻ അംജദ് അലി ഖാനൊപ്പമുള്ള ചിത്രവും ചുവന്ന കാഞ്ചീവരം സാരിയിലുള്ള മനോഹര സെൽഫിയും യാത്രയ്ക്കിടയിൽ സഹയാത്രികർക്കൊപ്പമുള്ള സെൽഫിയുമെല്ലാം ശ്രേയ ഒരു സെൽഫിപ്രേമി തന്നെയാണെന്ന് തെളിയിക്കുന്നവയാണ്.

shreya ghoshal സഹയാത്രികർക്കൊപ്പം ഒരു സെൽഫി
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.