Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകസുന്ദരിപ്പട്ടം മിറേയ ലലാഗുനയ്ക്ക്

Mireia 2014ലെ ലോകസുന്ദരിയായ ജൊളീൻ സ്‌ട്രോസ് ഇത്തവണത്തെ ലോകസുന്ദരിപ്പട്ടം നേടിയ മിറേയ ലലാഗുന റോസോയെ കിരീടം അണിയിക്കുന്നു

തെക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നടന്ന മത്സരത്തിൽ ലോകസുന്ദരിപ്പട്ടം സ്പാനിഷ് സുന്ദരി മിറേയ ലലാഗുന റോസോയ്ക്ക്. 116 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മിറേയ മിസ് വേൾഡ് പട്ടം സ്വന്തമാക്കിയത്. 2014ലെ ലോകസുന്ദരിയായ ജൊളീൻ സ്‌്ട്രോസ് മിറേയയെ കിരീ‌ടമണിയിച്ചു. റഷ്യന്‍ സുന്ദരി സോഫിയ നികിത്ചുകും ഇന്തോനേഷ്യന്‍ സുന്ദരി മരിയ ഹര്‍ഫാനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടത്.

Mireia ഇത്തവണത്തെ ലോകസുന്ദരിപ്പട്ടം നേടിയ മിറേയ ലലാഗുന റോസോ രണ്ടും മൂന്നും സ്ഥാനക്കാർക്കൊപ്പം

ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെ‌ടുത്ത അതിഥി ആര്യയ്്ക്ക് അവസാന പത്തുപേരിൽ ഉള്‍പ്പെ‌ടാൻ കഴിഞ്ഞില്ല. ബാഴ്സലോണയിൽ നിന്നുള്ള ഫാർമസി വിദ്യാർഥിനിയാണ് ഇരുപത്തിമൂന്നുകാരിയായ മിറേയ. വിധികർത്താക്കൾ ശരീരസൗന്ദര്യം മാത്രമല്ല നോക്കിയത്, ധാർമിക കാര്യങ്ങളും കൂടിയാണ്, അതിനാണു പ്രാധാന്യം നൽകേണ്ടതെന്നു മിറേയ പറഞ്ഞു. 64 വർഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടനിലാണ് ആദ്യ മിസ് വേള്‍ഡ് മത്സരം നടന്നത്.

Mireia ഇത്തവണത്തെ ലോകസുന്ദരിപ്പട്ടം നേടിയ മിറേയ ലലാഗുന റോസോ മറ്റു മത്സരാർഥികൾക്കൊപ്പം