Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാവണം രാജകുമാരി, എന്താ സ്റ്റൈൽ..!

kate middleton കേറ്റ് മിഡിൽടൺ

ഒരാഴ്ചത്തെ സന്ദർശനത്തിനെത്തിയ ഡച്ചസ് ഓഫ് കേംബ്രിജ് കേറ്റ് മിഡിൽടൺ ഇന്ത്യൻ യാത്രക്കുള്ള വസ്ത്രങ്ങൾക്കായി ചെലവിട്ടത് 34732 ബ്രിട്ടിഷ് പൗണ്ട്. അതായത് 33,64210 രൂപ. ഹൈസ്ട്രീറ്റ് ഫാഷൻ മുതൽ ലോക്കൽ മാർക്കറ്റ് വരെ കേറ്റിന്റെ സ്യൂട്ട്കേസിൽ ഇടംനേടി. 3000 ബ്രിട്ടിഷ് പൗണ്ടിന്റെ ജെനി പാക്ക്‌ഹാം ധരിച്ച കേറ്റ് ഒരുവേള 4000 രൂപ മാത്രം വിലയുള്ള മാക്സി ഡ്രസും ധരിച്ചു. ചെലവിടുന്ന പണമല്ല, ഫാഷൻ സെൻസ് ആണ് പ്രധാനം എന്നു കേറ്റിൽ നിന്നു പഠിക്കാം.

ഡച്ചസ് ഓഫ് കേംബ്രിജ് കേറ്റ് മിഡിൽടണിന് ഉടലഴകും സാരിയിൽ സുന്ദരിയാകാനുള്ള വശ്യമായ അഴകളവുകളും ഇല്ലായിരിക്കാം. രാജ ദമ്പതികളുടെ ഇന്ത്യാ സന്ദർശനത്തിനിടെ ഒരു തവണ പോലും കേറ്റ് സാരിയിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് നമ്മുടെ സ്വന്തം ശോഭ ഡേയെ ഇങ്ങനെ പറയാൻ പ്രകോപിപ്പിച്ചത്. പക്ഷേ 35 കാരിയായ കേറ്റിന്റെ ഫാഷൻ സെൻസ് തള്ളിപ്പറയാനാകില്ലെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 2011 ൽ വില്യം രാജകുമാരന്റെ പ്രതിശ്രുതവധുവിനെ ബക്കിങ് ഹാം കൊട്ടാരം പ്രഖ്യാപിച്ച നാൾ മുതൽ പാപ്പരാസികളുടെയും ഒപ്പം ലോകത്തെമ്പാടുമുള്ള ഫാഷൻപ്രേമികളുടെയും നോട്ടപ്പുള്ളിയായതാണ് കേറ്റ്. വിവാഹവേളയിലും അതിനുശേഷമുള്ള പൊതുപരിപാടികളിലും ഫാഷന്‍ ലോകം തന്നിലർപ്പിച്ച വിശ്വാസം കേറ്റ് അസ്ഥാനത്താക്കിയിട്ടുമില്ല.

കേറ്റിന്റെ ഇന്ത്യൻ സ്യൂട്ട് കേസ്

Kate Middleton കേറ്റ് മിഡിൽടൺ

വെറുതെയൊരു യാത്ര പോകും പോലെ അലമാരിയിലെ വസ്ത്രങ്ങൾ സ്യൂട്ട്കേസിലേക്ക് വലിച്ചിട്ട് എളുപ്പത്തിൽ തയാറാകാനാവില്ലല്ലോ ഡച്ചസ് ഓഫ് കേംബ്രിജിന്. ഏതായാലും ഒരാഴ്ചത്തെ ഇന്ത്യ, ഭൂട്ടാൻ സന്ദർശനത്തിനെത്തിയ കേറ്റ് മിഡിൽടൺ സ്യൂട്ട്കേസ് തയാറാക്കാൻ ചെലവിട്ടത് 34732 ബ്രിട്ടിഷ് പൗണ്ട്. അതായത് 33,64210 രൂപ. വസ്ത്രങ്ങളും ആക്സസറീസും ഉൾപ്പെടെയാണിത്. അലക്സാണ്ടർ മക്വീൻ, ജെനി പാക്ക് ഹാം, സ്റ്റെല്ല മക്‌ കാർട്നി തുടങ്ങി വൻകിട ലേബലുകൾ തുടങ്ങി ഹൈസ്ട്രീറ്റ് ഫാഷന്‍ മാത്രമല്ല ലോക്കൽ മാർക്കറ്റും ഇന്ത്യൻ ഡിസൈനർ വേഷവുമെല്ലാം കേറ്റിന്റെ പെട്ടിയിൽ ഇടം പിടിച്ചിരുന്നു. ഓരോ ദിവസവും രണ്ടും മൂന്നും തവണ വസ്ത്രം മാറിയാണ് കേറ്റ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടത്. ഫാഷൻലോകം കണ്ണു തുറന്നുവച്ചു കണ്ടത് 18 വ്യത്യസ്ത വേഷങ്ങൾ. എല്ലാം ബ്രാൻഡഡ് വസ്ത്രങ്ങൾ. പേരുകേട്ട ഡിസൈൻമാരുടെയും ബ്രാൻഡുകളുടെയും വസ്ത്രങ്ങൾക്കൊപ്പം ലോക്കൽ മാർക്കറ്റ് ഫാഷനും കേറ്റ് ഉൾപ്പെടുത്തി.

വെസ്റ്റേൺ, ബട്ട് ഇന്ത്യൻ

kate പെയ്‌സ്‌ലി പ്രിന്റ്സ് വേഷത്തിൽ കേറ്റ് മിഡിൽ‌ടൺ

മുംബൈയിൽ പറന്നിറങ്ങിയ കേറ്റ് ആദ്യത്തെ പൊതുപരിപാടിയിലേക്കു വസ്ത്രം തിരഞ്ഞെടുത്തത് അതിസൂക്ഷ്മതയോടെ. വേഷം ബ്രിട്ടിഷ് സ്റ്റൈൽ – സ്കർട്ട് & ഫ്രിൽ ബ്ലൗസ്, ബ്രാൻഡും ബ്രിട്ടിഷ് – അലക്സാണ്ടർ മക്വീൻ. പക്ഷേ ആ വേഷത്തിൽ ഫാഷനിസ്റ്റകൾക്ക് കണ്ണടച്ച് ഒഴിവാക്കാനാകാത്തൊരു ഘടകം ഇഴചേർന്നിരുന്നു. അതാണ് പെയ്‌സ്‌ലി പ്രിന്റ്സ്. ഇന്ത്യൻ പാരമ്പര്യത്തിന്റെ ശക്തമായ സാന്നിധ്യം. ബുട്ട അല്ലെങ്കിൽ ബൊട്ടെ എന്ന പേർഷ്യൻ വേരുകളുള്ള വെജിറ്റബിൾ മോട്ടിഫാണ് ഫാഷൻ ലോകത്ത് പെയ്‌സ്‌ലി എന്നറിയപ്പെടുന്നത്. 18–19 നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ നിന്നാണ് ഈ ഡിസൈൻ പാശ്ചാത്യ ഫാഷൻ ലോകത്തെത്തുന്നത്. പെയ്‌സ്‌ലി പ്രിന്റുള്ള വസ്ത്രത്തിലൂടെ ഇന്ത്യൻ സെൻസിബിലിറ്റിയും ബ്രിട്ടിഷ് ഫാഷനും േകറ്റ് ഒരേ അളവിൽ സമ്മേളിപ്പിച്ചു.

വെബ്സൈറ്റ് തകർന്നപ്പോൾ

kate-2 ഇന്ത്യൻ ഡിസൈനർ അനിത ദോഗ്രെ ലാക്മെ ഫാഷൻ വീക്കിൽ അവതരിപ്പിച്ച വേഷത്തിൽ കേറ്റ്

മുംബൈയിൽ തെരുവു കുട്ടികൾക്കൊപ്പം കേറ്റ് മിഡിൽടൺ ക്രിക്കറ്റ് കളിക്കാനിറങ്ങിയ ദിവസം ഒരു ഡിസൈനർ ഷോപ്പിലെ ഐടി സ്റ്റാഫ് പരിഭ്രാന്തയായി അനിത ദോഗ്രെയുടെ മുന്നിലെത്തി. അവരുടെ വെബ്സൈറ്റ് നിശ്ചലമായിരിക്കുന്നു, കഴിഞ്ഞ ലാക്‌മേ ഫാഷൻ വീക്കിൽ അവതരിപ്പിച്ച ഡ്രസിനു വേണ്ടിയുള്ള ഓർഡറുകളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റം മൂലം. ഏതാനും മാസം മുമ്പ് ഡച്ചസ് ഓഫ് കേംബ്രിജിന്റെ സ്റ്റൈലിസ്റ്റ് നതാഷ ആർച്ചറുടെ ഇ മെയിൽ അനിതയ്ക്കു ലഭിച്ചിരുന്നു. അതനുസരിച്ച് ലുക്ക് ബുക്ക് അയച്ചു കൊടുത്തു. പിന്നീട് ആർച്ചർ നേരിട്ടെത്തി ഏതാനും ഐറ്റങ്ങൾ വാങ്ങിപ്പോകുകയും ചെയ്തു. എന്നാൽ അവയിലേതെങ്കിലും കേറ്റ് ധരിക്കുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തില്ല അനിത. ഇപ്പോൾ അനിതയുടെ ദോഗ്രെയുടെ കമ്പനി ഈ വസ്ത്രം മാത്രമാണ് നിർമിക്കുന്നത്. ഓർഡർ അത്രയേറെയുണ്ട്. വില – 14,000 രൂപ മുഗൾ – ജയ്പൂർ പാരമ്പര്യത്തിലൂന്നിയ ജോർജറ്റ് ട്യൂണിക് ആണിത്. അനിതയുടെ ഡിസൈനിൽ ചില മാറ്റം വരുത്തിയും ദുപ്പട്ട ഒഴിവാക്കി ബെൽറ്റ് ചേർത്തുമാണ് കേറ്റ് ധരിച്ചത്.

ബോളിവുഡിന്റെ റെഡ് കാർപ്പറ്റ്

kate-3 മുംബൈയിലെ താജ് ഹോട്ടലിലെ പാർട്ടിയിൽ ഡിസൈനർ ഗൗണിൽ കേ‌റ്റ്

ലോകസുന്ദരി ഐശ്വര്യ റായിക്കൊപ്പം വേദി പങ്കിടുമ്പോൾ ഏതൊരു സ്ത്രീയുടെയും ഹൃദയമിടിപ്പു കൂടാം. ഏതു വേഷം ധരിക്കണം എന്നു സംശയിക്കാം. കേറ്റ് മിഡിൽടൺ അൽപം അലങ്കാരങ്ങളുള്ള ഡിസൈനർ ഗൗൺ ധരിച്ചതു അത്തൊരമൊരു വേദിയില്‍ മാത്രം. മൂംബൈയിലെ താജ് പാലസ് ഹോട്ടലിൽ നടന്ന ബോളിവുഡ് ഗാലയിൽ പ്രിയ ഡിസൈനർ ജെന്നി പാക്ക്‌ഹാമിന്റെ കടുംനീല നിറത്തിലുള്ള നീളൻ ഗൗൺ കേറ്റിന്റെ അഴകേറ്റി. സാരിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ഡിസൈൻ ചെയ്ത വേഷമാണിതത്രെ.. വില 8675 ബ്രിട്ടിഷ് പൗണ്ട് അഥവാ 840277 രൂപ. ഇതിനൊപ്പം ധരിച്ചത് ഇന്ത്യയുടെ സ്വന്തം അമ്രപാലിയുടെ കാതണിയും..

സമ്മർ ഫാഷൻ

kate-1 കേറ്റ് ധരിച്ച മാക്സി ഡ്രസ്

‘ചാർലി’യിലെ ടെസ ധരിച്ച ബൊഹീമിയൻ വേഷങ്ങൾ ഓർക്കുന്നില്ലേ.. പെൺകുട്ടികളുടെ മനസു കീഴക്കിയ ഈ അലസഗമന സ്റ്റൈൽ ഇഷ്ടപ്പെടുന്നവർക്ക് കേറ്റ് മിഡിൽടണിന്റെ ‘മാക്സി ഡ്രസ്’ പരീക്ഷിക്കാം. ലക്ഷങ്ങൾ ചെലവിട്ട വസ്ത്രങ്ങൾ ധരിച്ച കേറ്റ് വെറും നാലായിരം രൂപയുടെ മാക്സി ഡ്രസിലും സുന്ദരിയായി.
ബ്രാൻഡുകളുടെ പേരിൽ മാത്രമല്ല, വേഷത്തിലുമുണ്ടായിരുന്നു കേറ്റ് ടച്ച്. ഇന്ത്യാ സന്ദർശനത്തിനിടെ ഔട്ട്ഡോർ പരിപാടികളിലെല്ലാം കേറ്റ് ധരിച്ചത് സമ്മർ വെയർ കലക്ഷനിൽ ഉൾപ്പെടുത്താവുന്നവ. പ്രിന്റുകളാൽ സമൃദ്ധം, പേസ്റ്റൽ നിറങ്ങൾ, ട്യൂണിക് – മാക്സി കോമ്പിനേഷനുകൾ. ഡച്ചസ് ഓഫ് കേംബ്രിജിന്റെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റിൽ നിന്ന് ആർക്കും പകർത്താവുന്ന മാതൃകകൾ.

Your Rating: