Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീറ്റി സെക്സി കരീന സീക്രട്ട്സ്!

Kareena Kapoor കരീന കപൂർ

സീറോ ഫിഗറിലേക്കു പോയി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുടുത്ത ശരീരത്തിലേക്കു പോകും കരീന. ഇതിൽനിന്നു തിരിച്ചു സീറോ ഫിഗറിലേക്കു പോയി നമ്മളെ വീണ്ടും വീണ്ടും ‍ഞെട്ടിക്കും കരീന കപൂർ എന്ന ബോളിവുഡ് സുന്ദരി. ഡയറ്റാണ് കരീനയുടെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നത്. കാർബോഹൈഡ്രേറ്റ് തീരെ ഒഴിവാക്കിയുള്ള ഡയറ്റൊന്നും കരീനയ്ക്ക് പറ്റില്ല. രാത്രി ചപ്പാത്തി അല്ലെങ്കിൽ ബ്രൗൺ റൈസ്. കൂടെ പച്ചക്കറി, തൈര്. സ്പിനാഷും ബ്രോക്കോളിയും ഭക്ഷണത്തിൽ ഇഷ്ടം പോലെ. രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ എന്തെങ്കിലും ഹെൽതിയായി കഴിക്കുന്നതാണ് കരീനയുടെ ഡയറ്റ്. കരീന എങ്ങനെയാണു സീറോ സൈസ് ഫിഗറിൽ എത്തിയത്. കഴിക്കാതെയിരുന്നല്ല, കഴിച്ചാണ് സീറോ സൈസിൽ എത്തിയതെന്നു ഡയറ്റീഷ്യൻ പറയുന്നു. രണ്ടു മണിക്കൂർ കൂടുമ്പോൾ പോഷകമുള്ള ഭക്ഷണം. ഒപ്പം കാർഡിയോ എക്സർസൈസും യോഗയും.

ഡയറ്റ്

വെജിറ്റേറിയാണ് കരീന. ചപ്പാത്തി, ദാൽ, തൈര്, ബ്രൗൺ റൈസ് ഒക്കെയാണ് ഇഷ്ട ഭക്ഷണം. മൂന്നു നേരവും വേവിച്ച പച്ചക്കറിയോ സാലഡോ ഇഷ്ടംപോലെ കഴിക്കും. വൈറ്റമിനും മിനറലും ഭക്ഷണത്തിൽ ഉറപ്പാക്കും. പഴങ്ങളും ധാരാളം കഴിക്കും. പഞ്ചാബി ഭക്ഷണമാണ് കരീനയുടെ വീക്ക്നെസ്. സീറോ സൈസിലെത്താനുള്ള ഡയറ്റിലാണെങ്കിലും പഞ്ചാബി ഫുഡ് കിട്ടിയാൽ വിടില്ല കരീന. ജിം എക്സർസൈസ് എന്നും ഉണ്ടാവണമെന്നില്ല. പക്ഷേ യോഗ മുടക്കില്ല. ദിവസവും ഓരോ മണിക്കൂർ.

ഹെയർ

നീളമുള്ള തലമുടിയാണ് ഭർത്താവ് സെയ്ഫ് അലിഖാനിഷ്ടം. അതുകൊണ്ട് തലമുടി കരീനയ്ക്കും പ്രിയപ്പെട്ടതാണ്. മാസത്തിലൊരിക്കൽ നടത്തുന്ന ഓയിൽ മസാജാണ് ഡ്രൈനസ് മാറ്റി തലമുടിയെ പോഷകസമൃദ്ധമാക്കി നിലനിർത്തുന്നതെന്നു കരീന. ഒലിവെണ്ണ, വെളിച്ചെണ്ണ, ആവണക്കെണ്ണ, ആൽമണ്ട് ഓയിൽ എന്നിവയുടെ മിശ്രിതം കൊണ്ടാണു ഹെയർ മസാജ്. ലേയർ കട്ട് ചെയ്ത മുടിയിൽ ഡാ‍ർക്ക് ചോക്കലേറ്റ് ബ്രൗൺ നിറം കൂടിയാകുമ്പോൾ ചർമ്മത്തിന്റെയും കണ്ണിന്റെയും നിറത്തോടു ചേർന്നു നിൽക്കും. യാത്രകളിൽ കരീനയുടെ ഫോട്ടോകൾ ശ്രദ്ധിച്ചിട്ടില്ലേ. ചുമ്മാ പോണി ടെയ്‌ൽ കെട്ടും. അത്രമാത്രം.

മേക്കപ്പ്

തലമുടി പോലെതന്നെ ഡ്രൈയാണ് കരീനയുടെ സ്കിന്നും. ദിവസവും നന്നായി മോയിസ്ചറൈസർ ഉപയോഗിച്ചാണ് ഡ്രൈനസ് മാറ്റുന്നത്. കെമിക്കലുകളൊന്നും മുഖത്തേക്ക് അടുപ്പിക്കില്ല. മേക്കപ്പിനെക്കുറിച്ച് കരീനയുടെ സിദ്ധാന്തം ഇതാണ്. സ്മോക്കി ഐ ടിന്റ്, ലിപ്സ്റ്റിക്, ബ്ലഷ് ഇവയൊക്കെ എന്നും മേക്കപ്പ് കിറ്റിലുണ്ടാവും. ലാക്മേയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കരീന. രണ്ടു സ്പൂൺ തേനും രണ്ടു സ്പൂൺ തൈരും ചേർന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് ഡ്രൈ സ്കിന്നിന് ഉത്തമമെന്നു കരീന. ഓയിലി സ്കിൻ ആണെങ്കിൽ തേനിൽ പഴം ഉടച്ച് ഏതാനും തുള്ളി നാരങ്ങാനീരും ചേർക്കുക. സ്കിൻ സുന്ദരമാക്കാൻ തേൻ പോലെ മറ്റൊന്നുമില്ലെന്നാണ് ഈ സുന്ദരിയുടെ പക്ഷം.

വെള്ളം

ദിവസം രണ്ടു ലീറ്റർ വെള്ളം അകത്താക്കും കരീന. ഇതിൽ രണ്ടോ മൂന്നോ ഗ്ലാസ് ലൈറ്റ് കട്ടൻ ചായയും ഉൾപ്പെടും. പിന്നെ ഇഞ്ചിയും നാരങ്ങയും ചേർത്ത ഡ്രിങ്കും. ദഹനം നന്നാവാൻ ഇതിലും നല്ലൊരു ഡ്രിങ്ക് ഇല്ല തന്നെ.

സ്റ്റൈൽ

കാഷ്വൽ ജീൻസ് ടീഷർട്ട് , സാരി, പാർട്ടി വെയർ തുടങ്ങി ഏതു വേഷത്തിലും സ്റ്റൈലായിരിക്കും കരീന. റോബർ്ട്ടോ കാവല്ലി, വാലന്റിനോ, മനീഷ് മൽഹോത്ര തുടങ്ങിയവരൊക്കെയാണ് കരീനയുടെ ഇഷ്ട ഡിസൈനർമാർ. ലോകോത്തര ഷൂസുകളുടെയും ബാഗുകളുടെയും ഉഗ്രൻ കലക്‌ഷൻ കരീനയ്ക്കുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.