Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീറ്റി സെക്സി കരീന മന്ത്രങ്ങൾ

Kareena Kapoor

‘ഒണങ്ങി മെലിഞ്ഞവൾ’ എന്ന് എന്നെ ആരെങ്കിലും വിളിക്കുന്നത് എനിക്ക് ഭയങ്കര ദേഷ്യമാണ്. ഞാൻ അങ്ങനെ എല്ലും തോലുമായൊരു പെൺകുട്ടിയല്ല. എന്നെ പോലെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന ഒരാൾ വേറയുണ്ടോയെന്നു തന്നെ എനിക്ക് സംശയമാണ്. ചില ദിവസം ഞാൻ എന്തു കിട്ടിയാലും കഴിക്കും, എന്നാൽ ചില ദിവസം വളരെ സെലക്ടീവായിരിക്കും. വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഞാൻ തീരെ ഉപയോഗിക്കാറില്ല. ധാന്യങ്ങളും പഴവർഗ്ഗങ്ങളും പച്ചക്കറികളും ഇഷ്ടം പോലെ കഴിക്കും. ഞാൻ കുറച്ച് സിന്ധിയും കുറച്ച് പഞ്ചാബിയും പിന്നെ കുറച്ച് കാത്തോലിക്കുമാണ്. ഈ മൂന്നുകൂട്ടരുടെയും പ്രത്യേകത അറിയാമല്ലോ? മൂവരും ഭക്ഷണപ്രിയരാണ്...

കരീന വെജിറ്റേറിയനായതെന്തേ?

ജീവികളെ കൊല്ലുന്നതിന് ഞാൻ എതിരാണ്. അതുകൊണ്ടാണ് വെജിറ്റേറിയനായത്.

പഴയ കരീനയെയും പുതിയ കരീനയെയും തമ്മിൽ എങ്ങിനെ വിലയിരുത്തുന്നു?

ഡിഫറൻസിൽ മെയിനായി പറയണ്ടത് എന്റെ സൈസിന്റെ കാര്യമാണ്. ഒരിക്കൽ സൈസ് പത്തായിരുന്ന ഞാൻ ഇപ്പോൾ സീറോ സൈസായിട്ടുണ്ട്. എന്റെ സ്വപ്നം യാഥാർത്ഥ്യമായെന്ന് പറഞ്ഞാൽ മതിയല്ലോ. പിന്നെ എല്ലാ സംവിധായകരുടെയും ഒപ്പം വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ ശരിക്കും ഭാഗ്യവതിയായൊരു കുട്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ, ഞാൻ കുറച്ച് തെറ്റുകൾ ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ, അവയിൽ നിന്നും ഞാൻ കൂറേ കാര്യങ്ങൾ പഠിച്ചു. പഴയ കരീനയേക്കാൾ ഇപ്പോഴത്തെ കരീനയ്ക്ക് ആത്മ വിശ്വാസം കൂടുതലാണ്.

ഈ ആത്മ വിശ്വാസമാണോ കരീനയുടെ വിജയ രഹസ്യം?

ആയിരിക്കാം. എന്ത് കാര്യവും പൂർണ്ണ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും മാത്രമേ ഞാൻ ചെയ്യൂ. മാത്രമല്ല, എനിക്ക് എന്നെ തന്നെ നല്ല വിശ്വാസമാണ്. ഇതൊക്കെയാണ് എന്റെ വിജയമെന്ന് തോന്നുന്നു.

ജീവിതത്തെ പറ്റി എന്തു പറയുന്നു?

ജീവിതം എന്നു പറയുന്നത് നമ്മൾ കരുതുന്നത് പോലെയല്ല;ചിലത് നടക്കും ചിലത് നടക്കില്ല. വിധി നമുക്കായി ചിലത് കരുതി വെച്ചിട്ടുണ്ട്, അതേ നടക്കൂ. പിന്നെ, ഞാൻ എന്റെ സിനിമാജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെ ആണ് പേഴ്സണൽ ജീവിതത്തിലും. സ്വീറ്റി, ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ!

കരീന ശരിക്കും നല്ല ബോൾഡ് ഗേളാണോ?

ബോൾഡ് എന്നൊക്കെ ആളുകൾ എന്നെ പറ്റി പറയുന്നതല്ലേ! ഞാൻ ശരിക്കും ഒരു തൊട്ടാവാടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് പെട്ടെന്ന് സങ്കടം വരും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.