Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോ ഷാംപൂ, നോ കെമിക്കൽസ്; ഹെർബൽ സുന്ദരി തമന്ന

Tamannaah തമന്ന

പാലുപോലെയുള്ള സൗന്ദര്യമാണു തമന്നയുടേത്. വെളുത്തു തിളങ്ങുന്ന സുന്ദരമായ മുഖം ജന്മനാ തന്നെയുണ്ട്. ചൂടും പൊടിയുമൊക്കെയേറ്റാലും ഒന്നു കഴുകി കഴിയുമ്പോൾ തമന്നയുടെ മുഖം ഫ്രഷ് ആകും എന്നു സെറ്റിലുള്ളവരൊക്കെ അൽപം അസൂയയോടെയാണു പറയുന്നത്. ഫിഗർ കാത്തു സൂക്ഷിക്കാനായി നടികൾ ഡയറ്റും വർക്ക്ഔട്ടുമൊക്കെ ചെയ്യുമ്പോൾ അതിലും അൽപം ഉഴപ്പുണ്ടു തമന്നയ്ക്ക്. എന്നാലും ഫിഗർ മെയിന്റെയിൻ ചെയ്യുന്ന കാര്യത്തിൽ സ്ട്രിക്ട് തന്നെ.

സ്കിൻ

Tamannaah തമന്ന

നിറം കൂടുതലുള്ളതുകൊണ്ട് അധികം മേക്കപ്പിടേണ്ടതില്ല. അതുകൊണ്ട് അധികം കെമിക്കലുകൾ പരീക്ഷിക്കേണ്ടി വരുന്നില്ല. ഫെയർനസ് ക്രീം ഇന്നേവരെ ഉപയോഗിച്ചിട്ടില്ല തമന്ന. എന്നാലും അഴുക്കും പൊടിയും ഇല്ലാതെ സ്കിൻ എപ്പോഴും സോഫ്റ്റ് ആക്കി വയ്ക്കും. ഷൂട്ടിങ് ഇല്ലെങ്കിൽ മേക്കപ്പില്ലാതെ കാണാം തമന്നയെ.
മഞ്ഞൾ, ആര്യവേപ്പ് ഇല, കടലമാവ് എന്നിവ ചേർന്ന മിശ്രിതം ഫേസ് പായ്ക്കായി ഉപയോഗിക്കും. ഷൂട്ടിങ് കഴിഞ്ഞാൽ മേക്കപ്പ് നന്നായി റിമൂവ് ചെയ്യും. ആഴ്ചയിൽ രണ്ടുവട്ടം ഹെർബൽ സ്ക്രബ് ഉപയോഗിച്ച് ഡെഡ് സ്കിൻ നീക്കി മുഖം വൃത്തിയാക്കും.മുടിയിൽ ഷാംപൂ ഉപയോഗിക്കാറേയില്ല. വീട്ടിൽതന്നെ ഉണ്ടാക്കുന്ന ഹെർബൽ പൗഡർ ഉപയോഗിച്ചാണു മുടി വൃത്തിയാക്കുന്നത്. ചീവയ്ക്ക, പഴുത്ത പപ്പായ, നെല്ലിക്ക പൊടി എന്നിവ ചേർത്ത മിശ്രിതം കൊണ്ടു തലമുടി കഴുകും. തല ഫ്രഷ്. മുടിയും ഫ്രഷ്.

ഡയറ്റ്

Tamannaah തമന്ന

വെജിറ്റേറിയൻ ആയതുകൊണ്ടുതന്നെ തൈരിന്റെ ആരാധികയാണു തമന്ന. തൈരു കഴിച്ചാൽ ശരീരം കൂൾ ആയിരിക്കും. വറുത്ത ഭക്ഷണസാധനത്തോടു ഭയങ്കര ഇഷ്ടമാണെങ്കിലും കഴിക്കില്ല. പച്ചസാരയും മധുരം ചേർത്ത പലഹാരങ്ങളും കഴിക്കില്ല. ഒരു പിടി ആൽമണ്ട് കഴിച്ചുകൊണ്ടാണു ദിവസം ആരംഭിക്കുക. ഒപ്പം തേൻ ചേർത്ത ഇളം ചൂടുള്ള വെള്ളവും. ഫ്രൂട്ട് ജ്യൂസ്, സൂപ്പ് എന്നിവ ഇടവേളകളിൽ കഴിക്കും. കൂടാതെ നാലു ലീറ്റർ വെള്ളവും.

വർക്ക് ഔട്ട്

Tamannaah തമന്ന

ട്രെയിനറുടെ കീഴിൽ ദിവസം ഒരു മണിക്കൂർ വർക്ക് ഔട്ട് ചെയ്യും. ക്രഞ്ചസ്, കാർഡിയോ വെയിറ്റ്, ഫ്രീ ഹാൻഡ് എക്സർസൈസ് എല്ലാം അതിൽ ഉൾപ്പെടും. കൂടാതെ എന്നും യോഗയും മെഡിറ്റേഷനും.