Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർമോഡലുകൾക്ക് പകരം റാമ്പിൽ ചുവടുവച്ചത് വീട്ടമ്മമാർ!, ഇത് ചരിത്രം

fashion

ഫാഷൻ ഷോ എന്നാൽ റാംപിൽ ചുവടു വയ്ക്കുന്ന പ്രഫഷനൽ മോഡലുകളും അവർക്കു മാത്രം ധരിക്കാനാകുന്ന വസ്ത്രങ്ങളും എന്നാണ് പൊതുവെയുള്ള ധാരണ. റാംപിലെത്തുന്ന വസ്ത്രങ്ങളും ഡിസൈനുകളും പലപ്പോഴും സാധാരണക്കാരുടെ അഭിരുചിയും ആവശ്യങ്ങളുമായി ബന്ധമില്ലാത്തതാകും. പക്ഷേ മലയാളി ഫാഷൻ ഡിസൈനർ ശ്രീജിത്ത് ജീവൻ കൊച്ചിയിലെ തന്റെ ആദ്യ ഫാഷൻ ഷോ നടത്തിയത് ഈ ധാരണകളെല്ലാം തിരുത്തിയെഴുതിയാണ്. റാംപിൽ നടന്നു നീങ്ങിയത് മുംബൈ മോഡലുകൾ അല്ല, നഗരത്തിലെ വീട്ടമ്മമാർ ഉൾപ്പെടെയുള്ള സ്ത്രീകൾ. അവരുടെ അഭിരുചിക്കും ആവശ്യങ്ങൾക്കും അനുസരിച്ചുള്ള വസ്ത്രങ്ങളും.

Fashion1

‘ലേസ് ആൻഡ് ഗ്രേസ്’ എന്ന തീം അടിസ്ഥാനമാക്കിയുള്ള ഡിസൈനർ വേഷങ്ങളാണ് അവതരിപ്പിച്ചത്. ശ്രീജിത്തിന്റെ ഡിസൈനർ ലേബൽ റൗക്കയുടെ ഏറ്റവും പുതിയ കലക്ഷനുകളാണിവ. ഫാഷൻഷോകളുടെ പതിവിനു വിപരീതമായി, ‘ഡേ ലുക്ക്’ നൽകുന്ന വസ്ത്രങ്ങളാണ് അവതരിപ്പിച്ചതെന്നതിനാൽ ഷോ നടത്തിയതും പകൽവെളിച്ചത്തിൽ തന്നെ. അരങ്ങിലെത്തിയ വേഷങ്ങളെല്ലാം തന്നെ റാംപിൽ മാത്രമൊതുങ്ങാതെ ഡെയ്‌ലിവെയറായും ഉപയോഗിക്കാവുന്ന. ലേഡീസ് സർക്കിൾ ഓഫ് കൊച്ചിൻ ടേബിളിന്്റെ ആഭിമുഖ്യത്തിൽ റൗണ്ട് ടേബിൾ എജിഎം കൊച്ചിൻ ചാംപ്റ്റാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.

സിംപിൾ & ഫൺ റൗക്ക

സിംപിൾ, ഫാഷനബിൾ, സസ്റ്റൈയ്‌നബിൾ എന്നതാണ് ശ്രീജിത്തിന്റെ ഫാഷൻമന്ത്ര. ആ കയ്യൊപ്പു പതിഞ്ഞതാണ് റൗക്കയുടെ വസ്ത്രങ്ങളും. ‘‘ മോഡേൺ അതേസമയം മിനിമൽ. അതായത് സിംപിൾ ആകുക, വെയറബിൾ ആകുക. അതിനൊപ്പം വസ്ത്രങ്ങൾ ഒരുക്കുന്നവർക്കും ധരിക്കുന്നവർക്കും ഒരുപോലെ അസ്വദിക്കാനുമാകണം’’ , ഇതാണ് ‘റൗക്ക’ സ്റ്റൈൽ എന്നു പറയുന്നു ശ്രീജിത്ത് ജീവൻ. ‘റൗക്ക’ എന്ന പേരിൽ തന്നെ അറിയാം ശ്രീജിത്തിന്റെ വസ്ത്രങ്ങളുടെ വ്യത്യസ്തത.

വാഴയില സ്പെഷൽ

ഓണത്തിനു അണിയാനുള്ള വസ്ത്രങ്ങളിൽ പുതുമ ആഗ്രഹിക്കുന്നവർക്കായി ഡിസൈനർ ശ്രീജിത്ത് ജീവന്റെ ‘റൗക്ക’ തയാർ. വാഴയിലയിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന വ്യത്യസ്ത ഡിസൈനുകളുമായി റൗക്കയുടെ ഓണവസ്ത്ര കലക്‌ഷൻ ‘ഗോഡ്സ് ഓൺ’ ഒരുങ്ങിക്കഴിഞ്ഞു. 

plantern-leef

ഇതിനൊപ്പം 25 മുതൽ 28 വരെ പ്രത്യേക സെയിലും നടക്കും ഫെസ്റ്റിവ് ട്യൂണിക്സ്, ഡ്രെസസ്, പലാസോ, ടോപ്സ് എന്നിവ തിരഞ്ഞെടുക്കാം.

കഥ പറഞ്ഞും,കത്തെഴുതിയും

2014ലും 2015ലും ലാക്മേ ഫാഷൻവീക്കിന്റെ ഭാഗമായിരുന്നു ശ്രീജിത്ത് ജീവൻ. അഹമ്മദാബിലെ നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും പാരിസിലെ Ecole Nationale Superieure Des Arts Decoratifs നിന്നും ബിരുദം നേടിയിട്ടുണ്ട്.

കത്തുകൾ എഴുതുന്ന, നൊസ്റ്റാൾജിയയുടെ കഥകൾ പറയുന്ന ശ്രീജിത്തിന്റെ ഡിസൈനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മോട്ടിഫുകളാണ് റൗക്ക വസ്ത്രങ്ങളുടെ ജീവൻ. കടലാസുബോട്ടും മഴത്തുള്ളികളും ചാരുകസേരയും തപാൽപ്പെട്ടിയുമെല്ലാം ഇതിന്റെ ഭാഗമാകുന്നു. Write to me, Rain Dairies തുടങ്ങിയ തീം എഡിഷനുകൾക്ക് സെലിബ്രിറ്റികളുൾപ്പെടെയുള്ള ആരാധകരെ നേടാനായി.
റൗക്കയുടെ ഓണവസ്ത്രങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണിപ്പോൾ ശ്രീജിത്ത് ജീവൻ. 

Your Rating: