Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷോ മേക്കേഴ്സ് 'ഉഗ്രം ഉജ്ജ്വലം' സീസൺ രണ്ട് ജേതാക്കൾ

Ugram Ujjwalam ഷോ മേക്കേഴ്സ് ടീമിനു വിജയകിരീടം സമ്മാനിക്കുന്ന നടി രോഹിണി

മഴവിൽ മനോരമയിലെ 'ഉഗ്രം ഉജ്ജ്വലം' സീസൺ രണ്ട് ഗ്രാൻഡ് ഫിനാലെയിൽ ജാർഖണ്ഡിൽനിന്നുളള ഷോ മേക്കേഴ്സ് ടീമിന് ഒന്നാം സ്ഥാനം. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽനിന്നായി അറുപതിലേറെ കലാകാരന്മാരും കായിക അഭ്യാസികളും അണിനിരന്ന മൽസരത്തിൽ ഏഴുടീമുകളാണ് അവസാന റൗണ്ടിൽ എത്തിയത്. തെന്നിന്ത്യൻ ചലച്ചിത്ര താരം രോഹിണിയാണ് മൽസരങ്ങളുടെ ഫലപ്രഖ്യാപനം നടത്തിയത്.

അസാധാരണ കാഴ്ചകളുടെ അത്ഭുതവേദിയൊരുക്കിയാണ് ഉഗ്രം ഉജ്ജ്വലം സീസൺ രണ്ട് സമാപിക്കുന്നത്. ഗ്രാൻഡ് ഫിനാലെയിൽ ഒന്നാം സ്ഥാനത്തെത്തിയ ജാർഖണ്ഡിൽനിന്നുളള ഷോ മേക്കേഴ്സിന് സ്കീ െഎസ്ക്രീം നൽകിയ 25 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനമായി ലഭിച്ചത്.

മധ്യപ്രദേശിൽനിന്നുളള ഡോ. ആഷിഷ് മേത്ത നയിച്ച മാൽക്കം ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം. പെപ് മാെട്രസ് നൽകിയ 15 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് രണ്ടാം സമ്മാനം. മൂന്നാം സ്ഥാനം മഹാരാഷ്ട്രയിൽ നിന്നുളള യോഗേശ്വരിക്കാണ്. അങ്കമാലി പൂണോലിൽ സിൽക്ക്സ് നൽകിയ 5 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് മൂന്നാം സമ്മാനം. ഒറീസയില്‍ നിന്നുളള സാൻഡ് ആർട്ടിസ്റ്റ്സിന് നാലാം സ്ഥാനം ലഭിച്ചു. മിന്നുന്ന പ്രകടനങ്ങളുമായി വേദിയിലെത്തി ആരാധകലക്ഷങ്ങളെ അമ്പരപ്പിച്ച മധ്യപ്രദേശിൽ നിന്നുളള ബദ്രി പ്രസാദ്, ഹരിയാനയിൽ നിന്നുളള അമൻദീപ് സിംഗ്, തൃപ്പൂണിത്തുറ കുരീക്കാട് ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് സ്പെഷ്യൽ സ്ക്കൂളിലെ ശരത് മോഹൻ എന്നിവർക്ക് പ്രത്യേക പുരസ്ക്കാരങ്ങളും ലഭിച്ചു.

സ്പോൺസർമാരായ കെകെആർ ഗ്രൂപ്പ് ഒാഫ് കമ്പനീസ് വൈസ് ചെയർമാൻ ബിജു കർണ്ണൻ, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് റീജണൽ മാനേജർ അനൂപ് നായർ, ജെഎസ്എഫ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാൻ ഫ്രാൻസിസ് ജോൺ, പെപ്സ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ കെ. മാധവൻ, പൂണോലിൽ ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ മിനി ഡൊമിനിക് എന്നിവർ പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രശസ്ത ചലച്ചിത്രതാരങ്ങളായ വിനീത്, അംബിക, ദേവയാനി എന്നിവരായിരുന്നു വിധികർത്താക്കള്‍.

Your Rating: