Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമായി, ഇനി കവർ ഗേളാകാൻ താനില്ലെന്ന് വിക്ടോറിയ ബക്കാം

victoria-beckham

'സ്വരം നന്നാവുമ്പോ പാട്ടു നിർത്തണ'മെന്ന പഴഞ്ചൊല്ല് വിക്ടോറിയ ബക്കാമും കേട്ടെന്നു തോന്നുന്നു. മാസികകൾക്കു കവർ ഗേളാകാൻ ഇനി താനില്ലെന്ന് വിക്ടോറിയ ബക്കാം. വയസ് 42 ആയി,  നാലു മക്കളുടെ അമ്മയുമായി ഇനി മാസികകളുടെ ഗേളായാൽ ശരിയാവില്ലെന്നാണ് വിക്ടോറിയ പറയുന്നത്. 

ഓരോ തവണ വോഗ് മാസികയുടെ കവർ ഗേളാകുമ്പോഴും അത് അവസാനത്തെ കവർ ഷൂട്ടാകുമെന്ന് കരുതാറുണ്ടന്നും അവർ പറയുന്നു. അനേകം തവണ വിക്ടോറിയ മാഗസിനുകൾക്ക് കവർ മോഡലായിട്ടുണ്ട്.

ഇനി ഏതായാലും ഈ പരിപാടിക്കില്ലെന്ന നിലപാടിലാണ് വിക്ടോറിയ.  ബ്രൂക്ക് ലിൻ (17), റോമിയോ (13), ക്രൂസ് (11) എന്നീ ആൺകുട്ടികളും ഹാർപ്പർ എന്ന സുന്ദരിക്കുട്ടിയും ഉണ്ട് വിക്ടോറിയ ഡേവിഡ് ബക്കാം ദമ്പതികൾക്ക്. പ്രമുഖ സംഗീത ബ്രാൻഡായ സ്പൈസ് ഗേൾസിലെ അംഗമായിരുന്ന വിക്ടോറിയ ഇപ്പോൾ പ്രശസ്തയായ ഡിസൈനറാണ്.