Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വീറ്റാൻ ഇനി വിദ്യാബാലനും, സ്വാഗതം ചെയ്ത് കരൺ!

Vidhya Balan

സോഷ്യൽ മാധ്യമങ്ങളിൽ സജീവമല്ലാത്ത സിനിമാ താരങ്ങള്‍ കുറവാണ്. സനിമയുടെ പോസ്റ്ററുകളും ട്രെയിലറുകളും പുറത്തിറങ്ങുന്നതു മുതൽ ഗാനങ്ങളും ഗോസിപ്പുകളും പങ്കുവെക്കാനും ആരാധകരോടു സംവദിക്കാനും സോഷ്യൽ മീഡിയ കൂടിയേ തീരൂ. ട്വിറ്ററിൽ അത്രയൊന്നും സജീവമല്ലാതിരുന്ന നമ്മുടെ വിദ്യാ ബാലനും ഇപ്പോൾ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആയിരിക്കുകയാണ്. ട്വിറ്ററില്‍ വിദ്യയെത്തിയതിനെ സ്വാഗതം ചെയ്ത് സംവിധായകനായ കരൺ ജോഹർ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ആറു വർഷത്തിനു മുമ്പേ ട്വിറ്ററിൽ അംഗത്വം ഉണ്ടായിരുന്നെങ്കിലും തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ വർധിച്ച സാഹചര്യത്തിലാണ് അക്കൗണ്ട് വെരിഫൈ ചെയ്യാൻ വിദ്യ തീരുമാനിച്ചത്. മോഹിത് സൂരിയുടെ ഹമാരി അദൂരി കഹാനിയാണ് മുപ്പത്തിയേഴുകാരിയായ വിദ്യ അഭിനയിച്ച അവസാന ചിത്രം. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അസാമാന്യ കഴിവുള്ള താരം ഇപ്പോൾ മറാത്തി ഫിലിം ഇൻഡസ്ട്രിയിൽ ചുവടു വെയ്ക്കാനിരിക്കുകയാണ് . നടനും സംവിധായകനും ആയിരുന്ന ഭഗ്വാൻ ദാദയെ കേന്ദ്രമാക്കി തയ്യാറാക്കുന്ന ചരിത്രപശ്ചാത്തലമുള്ള ചിത്രത്തിൽ സുവർണ നായികയായ ഗീത ബലിയുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.