Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ്ബിയെയും ആഷിനെയും സ്റ്റൈലിഷ് ആക്കിയ വിക്രം ഫഡ്നിസ് കൊച്ചിയിലേക്ക്

vikram വിക്രം ഫഡ്നിസ്

ബോളിവുഡിന്റെ പ്രിയ്യങ്കരനായ ഡിസൈനർ വിക്രം ഫഡ്നിസിന്റെ കലാവിരുത് ഇനി കൊച്ചിയും നേരിട്ടറിയുന്നു. എംഫോർമാരി വെഡിങ് വീക്കിനു വേണ്ടിയാണ് വിക്രം തന്റെ വിപുലമായ ഡിസൈനിങ് ശേഖരവുമായി എത്തുന്നത്. കഴിഞ്ഞ 25 വർഷക്കാലമായി വിക്രമിന്റെ ഡിസൈനിൽ തിളങ്ങിയ പ്രമുഖരിൽ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്.

vikram-1 വിക്രം ഫഡ്നിസ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങൾ

ഒരു കോറിയോഗ്രാഫറായി തുടക്കമിട്ട വിക്രം പിന്നീടു തന്റെ മേഖല ഡിസൈനിങ് ആണെന്നു തിരിച്ചറിയുകയായിരുന്നു. പ്രശസ്ത മോഡൽ നവോമി കാംപ്ബെൽ, ഇന്റർനാഷണൽ ക്രിക്കറ്റർമാർ തുടങ്ങി പ്രമുഖരെ ഒരുക്കിയതിനൊപ്പം നിരവധി ഫാഷൻവീക്കുകൾക്കു വേണ്ടി ലോകമെമ്പാ‌ടും യാത്ര ചെയ്തിട്ടുമുണ്ട് അദ്ദേഹം. വിക്രം ഫാഷൻ രംഗത്തേക്കു ക‌ടന്ന് ഇരുപത്തിയഞ്ചു വർഷം തികച്ചതിന്റെ ആഘോഷം വിപുലമായാണു നടത്തിയിരുന്നത്. അദ്ധ്വാൻ എന്ന പേരിൽ നടത്തി വമ്പിച്ച ആ പരിപാടിയിൽ അമിതാഭ് ബച്ചനാണ് വിക്രമിനു വേണ്ടി ഷോസ്റ്റോപർ ആയത്. ഗൗരി ഖാൻ, സുസ്മിത സെൻ, ജയാ ബച്ചൻ, മെഹർ ജെസിയ, ജൂഹി ചാവ്‌ല തുടങ്ങിയവർ ഷോയൽ പങ്കെടുത്തിരുന്നു.

vikram-3

ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്നതിനൊപ്പം വ്യത്യസ്തവും വിപുലവുമാണ് വിക്രം ഡിസൈനിങ്. തീർന്നില്ല മനീഷ് അറോറ, തരുൺ തഹിലാനി എന്നീ മറ്റു രണ്ടു പ്രമുഖ ഫാഷൻ ഡിസൈനർമാരും എംഫോർമാരി വെഡിങ് വീക്കിനു വേണ്ടി കേരളത്തിലെത്തുന്നുണ്ട്. പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കയ്ത്രയാണ് പരിപാടി അവതരിപ്പിക്കുന്നത്. നവംബർ നാലു മുതൽ ആറു വരെ ലെ മെറിഡിയനിൽ വച്ചു ന‌ടക്കുന്ന പരിപാടിക്കു വേണ്ടി ആഭരണങ്ങള്‍ നൽകുന്നത് സണ്ണി ഡയമണ്ട്സ് ആണ്.

vikram-2 വിക്രം ഫഡ്നിസ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്