Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവരാജ് സിങ്ങിന് വിവാഹം ഉടൻ?

yuvraj singh

ക്രിക്കറ്റ് ലോകത്തെ ബാച്ചിലര്‍ സുന്ദരന്മാരൊക്കെ വിവാഹിതരാകുവാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. ഹർഭജൻ സിംഗിനു പിന്നാലെയിതാ മറ്റൊരു ക്രിക്കറ്റർ കൂടി വിവാഹിതനാകുന്നുവെന്നു വാർത്ത. മറ്റാരുമല്ല സൂപ്പർ സിക്സർ യുവരാജ് സിങ്ങിന്റെ വിവാഹം തന്നെയാണ് ഇപ്പോഴത്തെ സംസാരവിഷയം. കടൽ കടന്നുവന്ന ബോളിവുഡ് സുന്ദരി ഹസൽ കീച്ചുമായുള്ള യുവിയുടെ വിവാഹം ഉടൻ ഉണ്ടായേക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും പ്രണയത്തിലാണെങ്കിലും മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറയാൻ തയ്യാറായിരുന്നില്ല. ഹർഭജൻ സിംഗ് ഗീത ബസ്ര വിവാഹത്തിനും യുവരാജും ഹസലും ഒന്നിച്ചാണ് പങ്കെടുത്തത്. പഞ്ചാബി രീതിയിലുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ ഈ മാസം തന്നെ കണ്ടേക്കുമെന്നാണ് അറിയുന്നത്.

വരുന്ന ഫെബ്രുവരിയോടെ വിവാഹവും കാണും. തന്റെ മുപ്പത്തിനാലാം പിറന്നാളിനു പിന്നാലെ ഡിസംബർ 13നാണ് വിവാഹത്തീയതി നിശ്ചയിച്ചിരുന്നതെങ്കിലും കുടുംബാംഗത്തിലൊരാളുടെ മരണത്തെ തുടർന്നു വീണ്ടും നീട്ടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് മോഡലും നടിയുമായ ഹസൽ കീച്ചിന്റെ ബോളിവുഡ് ചിത്രങ്ങൾ ബോഡിഗാർഡ്, മാക്സിമം എന്നിവയാണ്. ബോഡിഗാർഡില്‍ കരീന കപൂറിന്റെ സുഹൃത്തായാണ് ഹസൽ വേഷമിട്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.