Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവിയുടെ കല്യാണക്കാഴ്ചകൾ, ട്രെയിലർ കാണാം

Wedding യുവരാജ് സിങ്ങും ഹസൽ കീച്ചും

'യുവരാജ്-ഹസൽ പ്രീമിയർ ലീഗ്' എന്ന പേരിൽ വിവാഹ ആഘോഷങ്ങൾ തുടങ്ങിയപ്പോൾ ആരും കരുതിയിരുന്നില്ല അതിത്രത്തോളം ഗംഭീരമായിരിക്കുമെന്ന്. പത്തുദിവസം നീണ്ട വിവാഹ ആഘോഷങ്ങൾ പുരോഗമിക്കവേ ഇപ്പോഴിതാ യുവിയുടെ വിവാഹ ചടങ്ങുകളുടെ ട്രെയിലർ വന്നിരിക്കുകയാണ്. ചണ്ഡീഗഡിലെ ഗുരുദ്വാരയിൽ വച്ചു സിഖ് ആചാരപ്രകാരം നടന്ന വിവാഹത്തെക്കൂ‌ടാതെ ഗോവയില്‍ വച്ചു ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. കാണാം യുവിയുടെ കല്യാണക്കാഴ്ച്ചകൾ.

വിവാഹം നടന്ന നാൾ തൊട്ട് ആരാധകർ വിഡിയോ വരാനായി കാത്തിരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെയായി വന്ന ചെറിയ വിഡിയോകളെക്കൂടാതെ ഇപ്പോള്‍ പുറത്തു വന്ന ഈ ട്രെയിലറിന് വൻവരവേല്‍പാണു ലഭിച്ചിരിക്കുന്നത്. ഗോവയിലെ ബീച്ചിനു സമീപം നടന്ന വിവാഹ ആഘോഷങ്ങളാണു വിഡിയോയിലുള്ളത്. ബാസാര്‍ബ്രൈഡ് ഇൻഡ്യയാണ് വിഡിയോ തയ്യാറാക്കിയത്.

ഡിസംബർ ഏഴിന് ഡൽഹിയിൽവച്ചു നടക്കുന്ന വിവാഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. ബ്രിട്ടിഷ് മൗറീഷ്യൻ മോഡലായ ഹസൽ കീച്ച് ബോഡിഗാർഡ്, ബില്ല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഒരു വർഷം മുൻ‍പാണ് യുവരാജുമായുള്ള വിവാഹം ഉറപ്പിച്ചത്. 

Your Rating: