Activate your premium subscription today
അമിതമായി കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല് സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. മുഖവും ചർമവും മൃദുലമാകാനും നിറം വയ്ക്കാനും കാപ്പിപ്പൊടി കൊണ്ടുള്ള മാസ്കുകൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. മുഖത്തിനു നിറം വയ്ക്കാൻ സാധാരണയായി ആളുകൾ ചെയ്യുന്ന എളുപ്പവഴി
അടിമുടി വിയർപ്പിൽ കുളിപ്പിക്കുന്ന വേനൽക്കാലമിങ്ങെത്തി. പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾ കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്ന സമയമാണിത്. പക്ഷേ മുഖത്തിന്റെയും ചർമത്തിന്റെയും ആരോഗ്യത്തിന് മുൻഗണന നൽകുമ്പോൾ പലരും മറന്നു പോകുന്നത് പാവം കാലുകളെയാണ്. ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ ശ്രദ്ധ നൽകേണ്ടതാണ് കാലുകളും
എത്ര വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിയാലും മുടി ചകിരിനാരു പോലെയാകുകയും പൊഴിയുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരമെന്ന് ആലോചിക്കാത്തവർ കുറവായിരിക്കും. എന്നാലിനി വിഷമിക്കണ്ട. തലയിലെ എണ്ണയും അഴുക്കും കളഞ്ഞ് മുടി തിളങ്ങാനും മുടി സമൃദ്ധമായി വളരാനും ചില സൂപ്പർ വിദ്യകൾ പരിചയപ്പെടാം. ഉഴുന്നും
‘അയ്യോ! ചുണ്ടിലെ തൊലിയടർന്നു വല്ലാതെ നീറുന്നുണ്ട്, എരിവുള്ളതൊന്നും കഴിക്കാൻ പറ്റുന്നില്ല’. –കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ വേനൽക്കാലത്ത് ഇത്തരം ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. ചുണ്ടിനു വല്ലാതെ വരൾച്ച തോന്നുമ്പോൾ ചിലർ നാവുകൊണ്ട് ചുണ്ട് നനച്ചു കൊടുക്കും. മറ്റു ചിലരാകട്ടെ ചുണ്ടിലെ തൊലി വലിച്ചിളക്കാനാകും
മേക്കപ്പ് ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യം കൂട്ടാനും ആത്മവിശ്വാസം വർധിപ്പിക്കാനും തുടങ്ങി നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. എന്നാൽ, ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ചർമത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ, മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യങ്ങൾ
നിന്റെ കണ്ണൊക്കെ എന്താ ഇങ്ങനെ? കണ്ടാൽ പ്രേതത്തെ പോലെ ഉണ്ടല്ലോ, തുടങ്ങി നിരവധി ചോദ്യങ്ങളും കളിയാക്കലുകളും കണ്ണിനു ചുറ്റും കറുപ്പ് ഉള്ളവർ നേരിടാറുണ്ട്. അടുത്തിടെ യുവതലമുറയിൽ കണ്ടുവരുന്ന ഒന്നാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഉറക്കമില്ലായ്മ, മാനസിക സമ്മർദം തുടങ്ങി കമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ തുടങ്ങിയ
നമ്മൾ മലയാളികൾക്ക് സാമ്പാറിൽ തക്കാളിയില്ലാതെ പറ്റില്ല അല്ലേ? എന്നാൽ കറികൾക്ക് രുചി നൽകാൻ മാത്രമല്ല. ചർമത്തിനു തിളക്കം നൽകാനും തക്കാളി മികച്ചതാണ്. നിങ്ങളുടെ ചർമ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് നിർജ്ജീവ കോശങ്ങൾ രൂപപ്പെടുന്നതു പോലെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ഇത് ഒഴിവാക്കാൻ തക്കാളി മികച്ചൊരു
എക്കാലവും തിളക്കമാർന്ന ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ, മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചർമത്തിൽ ചുളിവുകൾ വീഴാൻ തുടങ്ങും. ചുളിവുകൾ വീഴുന്നത് വാർധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. അതുകൊണ്ടു തന്നെ ചർമത്തിൽ വീഴുന്ന ഇത്തരം ചുളിവുകൾ പലപ്പോഴും ആത്മവിശ്വാസം
‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....’ കവിഭാവന മാത്രമല്ല. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ പ്രധാനമാണ് മുടി. കറുത്ത് ഇടതൂർന്ന മുടി ആരെയും ആകർഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ മധ്യവയസ്സ് എത്തുന്നതോടെ കറുത്തമുടിയിഴകൾക്കിടയിൽ വെള്ളിവരകൾ വീഴാൻ
വിയർപ്പിന്റെ ദുർഗന്ധം കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഏറെയും. എത്രവിലകൂടിയ പെർഫ്യൂം ഉപയോഗിച്ചാലും ഒരു പരിധിക്കപ്പുറം ശരീരത്തിന്റെ ദുർഗന്ധം അകറ്റിനിർത്താനാകില്ല. ചിലപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയിലേക്ക് ശരീര ദുർഗന്ധം മാറുന്നു. എല്ലാവര്ക്കും അവരുടേതായ മണമുണ്ട്. ചിലര്ക്കത്
പ്രായമാകുമ്പോൾ മുഖത്തും ചർമത്തിലും വരുന്ന മാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇന്ന് ഏതുപ്രായക്കാരിലും ഇത്തരം മാറ്റങ്ങളുണ്ടാകും. തിരക്കുപിടിച്ച ജീവിതവും തുടർന്നുണ്ടാകുന്ന മാനസിക സമ്മർദ്ദവുമെല്ലാം പെട്ടെന്നു തന്നെ ചർമസൗന്ദര്യം കുറയ്ക്കുന്നു. ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്രിമവഴികൾ തിരയാറുണ്ട്. എന്നാൽ
ആഴ്ചയിൽ ഒരിക്കലെങ്കിലും മുടിയിൽ ഷാംപൂ ഉപയോഗിക്കാത്തവർ ഉണ്ടാവില്ല അല്ലേ. പണം കുറെ പോകുമെന്നതിനൊപ്പം മാരകമായ കെമിക്കലുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ഇനി ഷാംപൂ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? വിശ്വാസം വരുന്നില്ലേ? സവാളകൊണ്ട് നമുക്കു ആരോഗ്യപ്രദമായ ഒരു ഷാംപു ഉണ്ടാക്കാൻ സാധിക്കും. മുടിയെ വേരിൽ
മഞ്ഞുകാലം അവസാനിക്കാറായി. ഒന്നുരണ്ടു മാസത്തിനപ്പുറം വേനൽക്കാലമാണ്. ശരീര സംരക്ഷണത്തിൽ കുറച്ചധികം കരുതൽ ഈ സമയത്ത് ആവശ്യമാണ്. എത്ര ഫ്രഷ് ആയിരിക്കാൻ ശ്രമിച്ചാലും ശരീരം വിയർക്കുന്നതും ദുർഗന്ധമുണ്ടാകുന്നതും ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കാറുണ്ട്. ജീവിതശൈലിയിൽ ചില ലളിതമായ വ്യത്യാസങ്ങൾ വരുത്തിയാൽ
കഴുത്തു മാത്രം എന്താ ഇങ്ങനെ കറുത്തിരിക്കുന്നത്? ഈ ചോദ്യം കേട്ട് മടുത്തോ? എങ്കിൽ ഇനി ടെൻഷൻ വേണ്ട അതിന് പരിഹാരമുണ്ട്. പക്ഷേ അതിനു മുൻപ് ആദ്യം അറിയേണ്ടത് ഈ കറുത്ത പാടു വരുന്നത് എങ്ങനെ ആണെന്നാണ്. കഴുത്തിലെ കറുപ്പു നിറത്തിനു പല കാരണങ്ങളും ഉണ്ടാവാം. സൂര്യപ്രകാശം അധികസമയം ഏല്ക്കുന്നതും അഴുക്കും പൊടിയും
തണുപ്പു കാലത്ത് രാവിലെ ഓഫിസിലേക്കുള്ള ഓട്ടപ്പാച്ചിലിൽ ഏതു വസ്ത്രം ധരിക്കണമെന്ന കൺഫ്യൂഷനിലാണോ?. ഒട്ടും സംശയം വേണ്ട, കണ്ണുമടച്ച് തിരഞ്ഞെടുക്കാം ടർട്ടിൽനെക്ക് ഔട്ട്ഫിറ്റ്. അടിപൊളി ജീൻസ് കൂടി കൂട്ടിനുണ്ടെങ്കിൽ പിന്നെ ജിങ്കാലാല. ഒരു ലെതർ ജാക്കറ്റോ ഓവർക്കോട്ടോ കൂടിയുണ്ടെങ്കിൽ സ്റ്റൈലിനൊപ്പം ലുക്കും
ഇടതൂർന്ന മുടി ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാൽ പലപ്പോഴും നിത്യജീവിതത്തിലെ തിരക്കുകാരണം മുടിക്ക് വേണ്ടവിധത്തിലുള്ള പരിചരണം നൽകാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ കുറച്ചുമുടിയാണെങ്കിലും അത് വളരെ മനോഹരമാക്കാൻ പലവഴികളുണ്ട്. മുടി നല്ല ഉള്ളുണ്ടെന്നു തോന്നിക്കാൻ ചില വിദ്യകളുണ്ട്. അതിൽ ലളിതമായ ചിലകാര്യങ്ങൾ
കൂടുതൽ ആളുകളും നേരിടുന്ന പ്രശ്നമാണ് സ്വകാര്യ ഭാഗത്തെ കറുപ്പുനിറം. പലരും ഇക്കാര്യത്തിന് കൃത്യമായ പരിചരണം നൽകാറില്ല. എന്നാൽ മുഖത്തിനും കൈകൾക്കുമൊക്കെ നൽകുന്നത് പോലെ തന്നെ കൃത്യമായ പരിചരണം സ്വകാര്യ ഭാഗങ്ങൾക്കും അത്യാവശ്യമാണ്. നമ്മുടെ വ്യക്തിശുചിത്വം പോലും ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്.
ചർമം നേരിടുന്ന പ്രശ്നങ്ങൾക്കു കൃത്യമായ പരിചരണം നൽകേണ്ടത് രാത്രിയാണ്. കാരണം നമ്മൾ വിശ്രമിക്കുന്ന സമയം തന്നെയാണ് നമ്മുടെ ചർമത്തിനും വിശ്രമം ലഭിക്കുന്നത്. ആ സമയത്ത് നൽകുന്ന പരിചരണങ്ങൾ നല്ല ഫലം ചെയ്യും. ചർമത്തിന്റെ കേടുപാടുകളൊക്കെ മാറി ശരിയായി വരാൻ രാത്രിയിൽ ചർമം സ്വയം പരിചരിക്കണം. അതുപോലെ
ചർമം ആരോഗ്യത്തോടെ നിലനിർത്താൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? എന്നാൽ എത്ര ശ്രമിച്ചാലും ചില പ്രശ്നങ്ങൾ നമ്മെ വിട്ടു പോകില്ല. അതുപോലെ കൃത്യമായ ചർമ സംരക്ഷണം ഇല്ലാതെ വരുമ്പോൾ നിരവധിപേരുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ്. കൂടുതലായും ഇത് മൂക്കിലാണ് കാണപ്പെടുന്നത്. ഇത് നമ്മള് മുഖം
ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഓറഞ്ച്. ഈ ഓറഞ്ച് സീസൺ തീരുന്നതിന് മുൻപ് ചർമ സംരക്ഷണത്തിന്റെ ചില ഓറഞ്ച് ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാലോ? ഓറഞ്ചില് വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാല് ചര്മത്തില് നിന്നും മൃതകോശങ്ങള് നീക്കം ചെയ്യും. കൂടാതെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ
ചർമം എപ്പോഴും യുവത്വത്തോടെ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. വയസ്സ് എത്രയായാലും അത് ചർമത്തിൽ പ്രതിഫലിക്കരുതേ എന്നാണ് മിക്കവരുടെയും ആഗ്രഹം. അതുകൊണ്ടാണ് അത്തരത്തിലുള്ള ട്രീറ്റ്മെന്റുകളും മറ്റും കൂടി വരുന്നതും ജനശ്രദ്ധയാർജിക്കുന്നതും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ഡെർമറ്റോളജി വ്യവസായവും
ശരീരത്തിൽ ചെറിയ പരുക്കൻ മുഴകൾ ഉണ്ടാവാറുണ്ടോ? അലോസരപ്പെടുത്തുന്ന ഇത്തരം പരുക്കൻ മുഴകളെ പറയുന്ന പേരാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി. അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു. എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ഉണ്ടാകുന്ന
മുഖത്ത് ചുളിവുകൾ വരുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണെന്നാണ് പറയാറുള്ളക്. അതിൽ നെറ്റി ചുളിയുന്നത് എടുത്തു കാണിക്കുന്ന ഒന്നാണ്. നമുക്ക് പ്രായം ആകുന്നത് അനുസരിച്ച് തന്നെ നമ്മുടെ ചർമത്തിനും പ്രായമാകും. അതിന്റെ ലക്ഷണമാണ് ചർമം ചുളിയുന്നത്. ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും, കൊളാജന് കുറയുകയും
കൈകാലുകളിലെ ഇരുണ്ട നിറം പലർക്കും അരോചകമായി തോന്നാം. ഇതു കാരണം ബുദ്ധിമുട്ടുന്നവരും ഏറെയാണ്. ഇഷ്ടമുള്ള വസ്ത്രം പോലും പലർക്കും ധരിക്കാൻ സാധിക്കില്ല. ചിലരാണെങ്കിൽ മുഖത്തിന് കൂടുതൽ പരിചരണം നൽകുകയും കൈകാലുകൾക്കു കൂടുതൽ ശ്രദ്ധ നൽകാതിരിക്കുകയും ചെയ്യും. മുഖത്തേക്കാൾ നിറം കുറവാണ് ശരീരത്തിലെ
നമ്മുടെ ചർമത്തിലെ പ്രശ്നങ്ങൾ അകറ്റാൻ പ്രകൃതി തന്നെ പോംവഴികൾ ഒരുക്കി വച്ചിട്ടുണ്ട്. അവയെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഒരിക്കൽ അത് കണ്ടെത്തിയാൽ നമ്മൾ രക്ഷപ്പെട്ടു. മുഖക്കുരു മാറാൻ അത്തരത്തിൽ ചില ഇലകളുടെ കൂട്ട് കൊണ്ടുള്ള മാസ്കുണ്ട്. ആദ്യം അവയുടെ ഗുണങ്ങളെ പറ്റി അറിയാം. വേപ്പില
ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആ സമയത്ത് അമ്മയുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങളും വളരെ വലുതാണ്. അതിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ ഈ രണ്ട് ഹോർമോണുകൾ ഗർഭകാലത്ത് വർദ്ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളർച്ചയ്ക്ക് പ്രധാന
കുഞ്ഞുങ്ങളുടെ ചർമം കാണുമ്പോൾ ഇതുപോലുള്ള ചർമം നമുക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ? കാരണം അത്രയും മൃദുലവും മികച്ചതുമായ ചർമമാണ് അവരുടേത്. എന്നാൽ ആ ആഗ്രഹം ഇനി മനസ്സിലൊതുക്കി വയ്ക്കേണ്ട. നമുക്കും അത്തരത്തിലുള്ള ചർമം കിട്ടാൻ ഈ ഒരു മാസ്ക് ഉപയോഗിച്ചാൽ മതി. ആവശ്യമായ
ആൺകുട്ടികൾക്ക് അമിത രോമവളർച്ച ഒരു അനുഗ്രഹം ആണെങ്കിൽ പെൺകുട്ടികൾക്ക് അതൊരു ശാപമാണ്. മുഖത്ത് അമിത രോമം വളരുന്നത് കാണാൻ തന്നെ അരോചകമാണ്. ഇത്തരത്തിൽ രോമം വളരാൻ കാരണം ഹോർമോൺ വ്യതിയാനം, പാരമ്പര്യം, ജീവിതശൈലി എന്നിവയൊക്കെ ആവാം. ബ്ലീച്ച് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാൻ പലരും ശ്രമിക്കും. മറ്റുചിലരാണെങ്കിൽ
നിങ്ങൾ ഒരാളെ കാണുമ്പോൾ അയാളുടെ കൈകൾ ശ്രദ്ധിക്കാറുണ്ടോ? അതുപോലെ അയാൾ നിങ്ങളുടെ കൈകളും ശ്രദ്ധിക്കുമെന്ന് ഓർമിച്ചോളൂ. ഒരാളുടെ കൈകൾ കണ്ടാൽ അയാളുടെ വൃത്തി മനസ്സിലാക്കാം എന്നു പറയാറില്ലേ? അത് ഏറെക്കുറേ ശരിയാണ്. കൈകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. വ്യക്തിശുചിത്വത്തിന്റെ നിലവാരം അളക്കാൻ മുഖ്യ
കൊറിയൻ സുന്ദരികളെ കാണുമ്പോൾ ഇതുപോലെ തിളങ്ങുന്ന മുഖം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? പക്ഷേ, ഇതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പലവസ്തുക്കളും പരീക്ഷിക്കാറുണ്ട്. അതെല്ലാം പലപ്പോഴും വിപരീതഫലമായിരിക്കും നൽകുന്നത്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ഒരു കിടിലൻമാസ്കാണ് ഇവരുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം.
ചർമത്തിനു തിളക്കമുണ്ടാകുന്നതിനായി പലപരീക്ഷണങ്ങളും നടത്തി മടുത്തു തുടങ്ങിയോ? എങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ടിഷ്യൂ പേപ്പർ മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. സ്വന്തമായി വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന ഈ മാസ്ക് നിങ്ങളുടെ ചർമത്തിന് നല്ല തിളക്കവും നിറവും നൽകും. നമ്മുടെ അടുക്കളയിൽ തന്നെ
എന്തും സഹിക്കാം. പക്ഷേ ചിരിക്കുമ്പോൾ മഞ്ഞപ്പല്ല് കാണുന്നതു മാത്രം സഹിക്കാൻ പറ്റില്ല അല്ലേ?നന്നായി പല്ല് തേച്ചാലും മഞ്ഞ നിറം പോകില്ല. പുകവലി അല്ലെങ്കിൽ അമിതമായ കാപ്പി കുടിക്കൽ പോലുള്ള ശീലങ്ങൾ പല്ലിൽ കറ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പല്ലിന്റെ ആരോഗ്യസംരക്ഷണത്തില് വളരെയധികം കാര്യങ്ങള് നമ്മള്
സൗന്ദര്യം നിലനിൽക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല അല്ലേ? പക്ഷേ, എല്ലാവർക്കും സൗന്ദര്യ സംരക്ഷണത്തിനു വേണ്ടി മാറ്റി വയ്ക്കാൻ സമയം ഉണ്ടാകണം എന്നില്ല. ഓഫിസ് ജോലി ചെയ്യുന്നവരും എന്തിനു വീട്ടമ്മമാർക്കു പോലും ഇക്കാര്യങ്ങളിൽ ചെലവഴിക്കാൻ സമയം തികയാറില്ല. ശരിയായ രീതിയിൽ ചർമസംരക്ഷണം ലഭിക്കാത്തതിനാൽ,
മുടി കൊഴിച്ചിൽ ആൺപെൺ വ്യത്യാസമില്ലാതെ ഉണ്ടാകുന്ന പ്രശ്നമാണ്. ചിലർക്ക് ഇത് കഷണ്ടിയിലേക്കു വരെ നീങ്ങിയേക്കാം. എന്നാൽ തുടക്കത്തിൽ തന്നെ നല്ല ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിലിനെ നമുക്കു പിടിച്ചു നിർത്താം. എങ്ങനെ ആണെന്നല്ലേ? അതിന് പറ്റിയ ഒരു ഗംഭീര മാസ്കാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി വിലകൂടിയ
പ്രായമാകുന്നതോർത്ത് ടെൻഷൻ അടിക്കാത്തവർ ഉണ്ടാകുമോ? പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവും മങ്ങലും നമ്മളിൽ അസ്വസ്ഥതയുണ്ടാക്കും . മുപ്പതുകളുടെ പകുതിയിൽ തന്നെ നമ്മുടെ ചർമത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങും. എന്നാൽ കൃത്യമായ പരിചരണം നൽകിയാൽ നാല്പതുകളിലും ചർമം യൗവനം തുളുമ്പുന്നതും മികച്ചതുമാവും.
കറിയിൽ വെളുത്തുള്ളി ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ നിങ്ങൾ എപ്പോഴെങ്കിലും വെളുത്തുള്ളി ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല. ചർമത്തിൽ മാജിക് തീർക്കാൻ കഴിവുള്ളതാണ് വെളുത്തുള്ളി. മുഖക്കുരു മാറ്റാനും ബ്ലാക് ഹെഡ്സ് ഇല്ലാതാക്കാനുമൊക്കെ വെളുത്തുള്ളി മികച്ചതാണ്.
സൗന്ദര്യത്തിന്റെ മറുപേരായ ചന്ദ്രനിൽ പോലുമുണ്ട് കുഴികൾ. മുഖക്കുരു മൂലവും മറ്റും ഇത്തരം കുഴികൾ നമ്മുടെ മുഖത്തും ഉണ്ടാകാറുണ്ട്. മുഖക്കുരുവും പാടുകളും ഒന്നുമില്ലാത്ത ചർമം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. മുഖക്കുരു വന്ന് പോയിട്ട് കാലങ്ങളായെങ്കിലും അതിന്റെ പാടുകളും സുഷിരങ്ങളും മുഖത്തുണ്ടാകും. എന്നാൽ ഇനി
തണുപ്പുകാലം എത്തുമ്പോൾ ഏറ്റവും പ്രശ്നം ചർമത്തിനും ചുണ്ടുകൾക്കുമാണ്. ചുണ്ടിലെ ചര്മം മറ്റു ചര്മത്തേക്കാള് നേര്ത്തതാണ്. ചുണ്ടിലെ ചര്മത്തില് വിയര്പ്പു ഗ്രന്ഥികളോ മറ്റു രോമകൂപമോ ഇല്ലാത്തതിനാല് നനവ് നിലനിര്ത്താന് വഴികളില്ല. അതുകൊണ്ട് നമ്മൾ തന്നെ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്. അവ
കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമത്തിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചർച്ചകളാണ്. മുടി കൊഴിഞ്ഞു പോകുന്നവർക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇത് ട്രെൻഡ് ആയതോടെ പല കമ്പനികളും ഇതേ പ്രൊഡക്ടുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ റോസ്മേരി വാട്ടർ യാതൊരു കെമിക്കലുകളും ഇല്ലാതെ
ഓയിൽ പുള്ളിങ് എന്ന് കേട്ടിട്ടുണ്ടോ? സെലിബ്രിറ്റികൾ സാധാരണയായി ചെയ്യുന്ന ഒരു രീതിയാണിത്. ആരോഗ്യത്തിനു ധാരാളം ഗുണങ്ങൾ ലഭിക്കുന്ന ഓയിൽ പുള്ളിങ് അതിരാവിലെ സ്ഥിരമായി ചെയ്യുന്നവരാണ് പല താരങ്ങളും. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലർക്കും സംശയമാണ്. എന്താണ് സൗന്ദര്യ സംരക്ഷണത്തിൽ ഓയിൽ പുള്ളിനുള്ള
സാമന്തയെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും അല്ലേ? സ്ക്രീനിൽ അവർ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. പക്ഷേ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും സാമന്ത സുന്ദരി തന്നെയാണ്. അവരുടെ സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. തിളങ്ങുന്ന ചർമമായതിനാൽ തന്നെ മേക്കപ്പ് ഇല്ലാതെ പോലും അവർ അതി
ശരീരത്തിലെ അഴുക്കുകൾ കളയാൻ പലപ്പോഴും നമ്മൾ വലിയ പൈസ കൊടുത്ത് ബോഡി സ്ക്രബ്ബറുകൾ വാങ്ങിക്കാറുണ്ട്. വലിയ വിലയാണെങ്കിലും ഇതൊക്കെ നമ്മുടെ ചർമത്തിന് എത്രത്തോളം നല്ലതാണെന്ന് പറയാൻ പറ്റില്ല. ഇതിലൊക്കെ ഉള്ള കെമിക്കലുകൾ നമ്മുടെ ചർമത്തെ നശിപ്പിച്ചേക്കാം. അതിനായി നമുക്കു വീട്ടിൽ തന്നെ ഒരു ചെലവും ഇല്ലാതെ
ഒരു പൊട്ടും കുറച്ച് പൗഡറുമിട്ടാൽ സ്കൂളിൽ പോകാൻ തയാറായ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ജെൻ–സി കുട്ടികളുടെ കാര്യം അങ്ങനെയല്ല. ഇൻസ്റ്റഗ്രാമിലും യൂട്യുബിലുമൊക്കെയായി നിരവധി ബ്യൂട്ടി ഇൻഫ്ലുവെൻസേഴ്സിനെയും മറ്റും കണ്ട് കുട്ടികളെല്ലാം ഇക്കാര്യത്തിൽ പ്രൊ ആയിരിക്കുകയാണ്. മേക്കപ്പിൽ മാത്രമല്ല ചർമ
സൗന്ദര്യ സംരക്ഷണം എന്നാൽ സ്ത്രീകളുടെ മാത്രം ഏരിയ ആണെന്നാണ് വിശ്വാസം. എന്നാൽ ഇന്നത്തെ കാലത്ത് അതൊക്കെ മാറിയിരിക്കുന്നു. പുരുഷന്മാരും അവരുടെ സൗന്ദര്യമൊക്കെ വളരെ നന്നായി പരിപാലിക്കുന്ന കാലമാണിത്. പുറത്തുപോയി ജോലി ചെയ്യുന്ന പുരുഷന്മാർ പ്രേത്യേകിച്ചും അവരുടെ ചർമത്തിനു മികച്ച സംരക്ഷണം നൽകണം. കൂടാതെ
എത്ര വെളുത്തിട്ട് ആണെങ്കിലും ചിലരുടെ കഴുത്ത് മാത്രം കറുത്തിരിക്കും. വെളുത്തവരിൽ മാത്രമല്ല എല്ലാ നിറക്കാരിലും ഈ പ്രശ്നമുണ്ട്. അത് നമ്മുടെ ആത്മവിശ്വാസം തന്നെ തകർത്തേക്കാം. അത് ആൾക്കാരിൽ നിന്നും മറച്ചുവയ്ക്കാനായി ചിലപ്പോൾ മുടി അഴിച്ചിടും അല്ലെങ്കിൽ ഷാളിട്ടു മറയ്ക്കും അല്ലെങ്കിൽ വിലകൂടിയ ക്രീമുകൾ
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് അമ്മയാവുക എന്നത്. എന്നാൽ അമ്മയായതിന് ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാവുന്നതിലും വലുതാണ്. അതിൽ ഒന്നാണ് വയറ്റിലെ സ്ട്രെച്ച് മാർക്ക്. സ്ട്രച്ച് മാര്ക്കുകള് വയറിന്റെ ഭംഗിയെ തന്നെ ബാധിച്ചേക്കാം. പെട്ടെന്ന് വണ്ണം കൂടുകയും
ചർമത്തിനും മുടിക്കുമെല്ലാം നമ്മൾ ഒത്തിരി ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ അതേ ശ്രദ്ധയും പ്രാധാന്യവും നമ്മുടെ പാദങ്ങൾക്ക് നൽകാറുണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും മറുപടി. ഇതൊക്കെ കൊണ്ടാണ് പാദങ്ങൾ വിണ്ടു കീറുന്നത് പോലുള്ള മാരകമായ അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. വൃത്തിക്കുറവ് മാത്രമല്ല, തൈറോയ്ഡ്
കണ്ണിന് താഴെയുള്ള കറുപ്പ് മിക്കവരും നേരിടുന്ന പ്രശ്നമാണ്. എത്രയൊക്കെ ഫൗണ്ടേഷനും കൺസീലറുമിട്ട് മറയ്ക്കാൻ ശ്രമിച്ചാലും ഒരു ഏച്ചുകെട്ട് പോലെ അതങ്ങനെ തന്നെ ഉണ്ടാവും. അതൊരു അഭംഗിയാണ്. ചിലർക്ക് കണ്ണിന് ചുറ്റുമുള്ള കറുപ്പ് കാരണം കണ്ണെഴുതാൻ തന്നെ മടിയാണ്. കാരണം ഇനിയെങ്ങാനും കണ്മഷി പടർന്ന് താഴേക്ക് വന്നാൽ
നല്ല ഭംഗിയുള്ള കട്ടിയുള്ള മുടി ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. അത്രയൊന്നും ഇല്ലെങ്കിലും ഉള്ള മുടി കൊഴിഞ്ഞു പോകാതിരിക്കാനാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. കാരണം മിക്കവർക്കും മുടി കൊഴിച്ചിൽ രൂക്ഷമായ ഒരു സമയമാണിത്. നന്നായി പരിപാലിക്കാത്തതോ അല്ലെങ്കിൽ കെമിക്കലുകളുടെ അമിത ഉപയോഗമോ ഒക്കെയാണ് ഇതിന്റെ
മേക്കപ്പ് ചെയ്യാൻ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ കാണിക്കുന്ന ശ്രദ്ധയും ആവേശവും പലരും അത് നീക്കം ചെയ്യുമ്പോൾ കാണിക്കാറില്ല എന്നതാണു യാഥാർഥ്യം. സമയക്കുറവ്, മടുപ്പ്, വിയർപ്പ്, മടി എന്നിവയൊക്കെ അലസമായി മേക്കപ്പ് റിമൂവ് ചെയ്യുന്നതിലേക്ക് ആളുകളെ എത്തിക്കും. എന്നാലത്
Results 1-50 of 1195