Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴകില്ലാത്ത പുരികക്കൊടികൾക്ക് ബൈ, ഇനി ആരും പറയും, വൗ!

Eyebrow Tattoo Representative Image

കട്ടിയുള്ള, വളർന്നു മേലോട്ടു വളഞ്ഞു വില്ലുപോലെ മനോഹരമായ പുരികങ്ങൾ ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. എന്നാൽ എല്ലാവർക്കും അത്ര മനോഹരമായ പുരികൾ ഉണ്ടാകണം എന്നില്ല. കനം കുറഞ്ഞതും നിറം കുറഞ്ഞതുമായ പുരികങ്ങൾ സുന്ദരിമാരുടെ ഉറക്കം കെടുത്താറുണ്ട് എന്നതു വാസ്തവമാണ്. പലരും ഐ ബ്രോ പെൻസിലുകളുടെ സഹായത്തിലാണ് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ പിടിക്കുന്നത്. 

എന്നാൽ വെള്ളം നനയേണ്ട അവസ്ഥ വരുമ്പോൾ ഈ പെൻസിൽ പ്രയോഗം കൊണ്ടു ഫലമില്ലാതാകുന്നു. പലകാരണങ്ങൾ കൊണ്ട് പുരികത്തിന്റെ കട്ടി നഷ്ടപ്പെടാം. ചിലർക്ക് ജന്മനാ നേർത്ത പുരികങ്ങൾ ആയിരിക്കും, മറ്റു ചിലർക്ക് ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം നിമിത്തം പുരികം കൊഴിഞ്ഞു പോകാം. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി കഴിഞ്ഞവർക്ക് ഇത്തരത്തിൽ സംഭവിക്കുന്നത് സ്വാഭാവികമാണ്. ചിലർക്ക് അപകടങ്ങളെ തുടർന്ന് പുരികത്തിൽ മുറിവുണ്ടാകുകയും ഒരു ഭാഗത്തെ നഷ്ടപ്പെടുകയും ചെയ്തേക്കാം.

പുരികം പോയാൽ ഒരു വ്യക്തിയുടെ മുഖഛായ അപ്പാടെ മാറും. ഈ അവസരത്തിൽ ഇക്കൂട്ടരുടെ മനോധൈര്യം തന്നെ ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പലവിധ കാര്യങ്ങൾ കൊണ്ട് പുരികം ഇല്ലാതായവർക്കും ഇനി ആശ്വസിക്കാം . ഐ ബ്രോ ടാറ്റൂയിങ് എന്ന രീതി ഇപ്പോൾ വ്യാപകമായി വരികയാണ്. നമ്മുടെ മുഖത്തിനു അനുയോജ്യമായ രീതിയിൽ ടാറ്റൂ മുഖത്ത് വരയ്ക്കുന്ന രീതിയാണ് ഐ ബ്രോ ടാറ്റൂയിങ് . 

കണ്‍പുരികത്തിന്റെ കട്ടി കൂട്ടാനും അപകടങ്ങളിലും മറ്റും പുരികത്തിനുണ്ടാകുന്ന മുറിവ് മാറ്റിയെടുക്കാനും വേണ്ടിയാണ് കൂടുതല്‍ പേരും ടാറ്റൂയിങ്ങിനെ ആശ്രയിക്കുന്നത്. ഒരിക്കല്‍ ടാറ്റൂയിങ് ചെയ്തുകഴിഞ്ഞാല്‍ ജീവിതാവസാനം വരെ നിറം നിലനില്‍ക്കുന്നു. 3000 മുതൽ 4000  രൂപ വരെയാണ് ഐ ബ്രോ ടാറ്റൂ ചെയ്യാനായി ഈടാക്കുന്നത്. 

കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും ഐ ബ്രോ ടാറ്റൂയിങ് ചെയ്യുന്നുണ്ട്. ബ്യൂട്ടി പാർലറുകളിലാണ് അധികവും. മുഖത്തിനു ചേരുന്ന പുരികത്തിന്റെ ആകൃതി കണ്ടു പിടിക്കുക എന്നതാണ് പ്രധാനം . യഥാർഥ പുരികത്തിനു കട്ടി കൂട്ടുന്ന രീതിയിൽ ചെയ്യുന്നതിനാൽ ഒറിജിനാലിറ്റിക്ക് യാതൊരു കുറവും ഉണ്ടാകുകയും ഇല്ല. അപ്പോൾ പിന്നെ പരീക്ഷിച്ചു നോക്കാം അല്ലെ ? 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam