Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാദങ്ങൾ വിണ്ടുകീറില്ല, നഖങ്ങൾ തിളങ്ങും; സൂപ്പർ വിദ്യ

Bare feet of a woman surrounded by flowers

ലോകം മുഴുവൻ നമ്മളെ കൊണ്ടുനടക്കുന്ന കാലടികളെ അൽപമെങ്കിലും സ്നേഹിക്കേണ്ടേ.  ദൂരമത്രയും താണ്ടി തളർന്ന കാല്‍പാദങ്ങളുടെ പരിചരണം  സൗന്ദര്യപ്രശ്നം മാത്രമല്ല, റിലാക്സേഷൻ കൂടിയാണ്.  ഒപ്പം പലതരത്തിലുള്ള ചർമരോഗ ങ്ങൾക്കുള്ള പരിഹാര മാർഗവും. 

പ്രശ്നങ്ങൾ ഏറെ

വീണ്ടുകീറിയ ഉപ്പൂറ്റി ഭംഗിയാക്കാൻ വീണ്ടും ചർമം ഉരച്ചു കളഞ്ഞതു കൊണ്ടു കാര്യമില്ല. അവിടെ വീണ്ടും പരുക്കനാകുമെന്നതു തന്നെ കാരണം. വരണ്ട കാലുകൾ കാഴ്ചയ്ക്ക് അംഭിയാണെന്നു മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ  കൂടുതൽ മോശമാകും. ദിനവും സോക്സും ഷൂസും വീർപ്പുമുട്ടിക്കുന്ന കാലുകൾക്ക് ദുർഗന്ധം എന്ന പ്രശ്നവുമുണ്ട്. കാലടികളിലെ ചര്‍മം പിളർന്നു പോകുന്നതും, ഫംഗസ് ബാധയുള്ള നഖങ്ങളും, പാദങ്ങൾ പെട്ടെന്നു വിയർക്കുന്നതും മറ്റു ചിലരുടെ  പ്രശ്നമാണ്. പ്രമേഹമുള്ളവർക്കു പെഡിക്യൂർ ചെയ്യുമ്പോൾ പൊതുവെ പേടി കാണും. ചെറിയൊരു മുറിവെങ്ങാനും ആയാൽ കാര്യം പാളിയെന്നതു തന്നെ കാരണം. 

മെഡിക്കേറ്റഡ് പെഡിക്യൂർ

പൊതുവെയുള്ള പെഡിക്യൂറിനു പകരം മെഡിക്കേറ്റഡ് പെഡിക്യൂറിന്റെ പ്രാധാന്യം ഇവിടെയാണ്. സാധാരണ പെഡിക്യൂർ അല്ല ഫൂട്ട്‌ലോജിക്സ് . കനേഡിയൻ ബ്രാൻഡ് ആയ ഫൂട്ട്‌ലോജിക്സ്  പെഡിക്യൂട്ടിക്കൽസ് ഒട്ടേറെ ചർമപ്രശ്നങ്ങള്‍ക്കുള്ള വിദഗ്ധ  ഉത്പന്നങ്ങളാണു രംഗത്തെത്തിക്കുന്നത്. പ്രമേഹമുള്ള പ്രായമായവർക്കു മാത്രമല്ല, വരണ്ട ചർമം കൊണ്ടു വലയുന്ന കുട്ടികൾക്കു വരെ സുരക്ഷിതമായി  ഫുട്‌ലോജിക്സ്  പെഡിക്യൂർ ചെയ്യാമെന്നു സിനി മങ്ങാട്ട് (സിനിമ സലൂൺ, വൈറ്റില പറയുന്നു.

സാധാരണ പെഡിക്യൂറിൽ ഉപയോഗിക്കുന്ന ടൂൾസ് മുഴുവനായും ഫൂട്ട്‌ലോജിക്സ് പെഡിക്യൂറിൽ ആവശ്യമില്ല. അതില്ലാതെ തന്നെ മികച്ച റിസൽട്ട് ലഭിക്കും. സാധാരണ പെഡിക്യൂറിൽ ബ്ലേഡ് പൊലുള്ള ടൂൾസ് ഉൾപ്പെടുത്താറുണ്ട്. ഇവിടെ അതില്ല. അതുകൊണ്ടു തന്നെ പ്രമേഹമുള്ളവർക്കു വളരെ സുരക്ഷിതവുമാണ്. പാദങ്ങളിലെ ചർമം കൂടുതൽ മൃദുവാകും, വൃത്തിയാകുകയും ചെയ്യും. കൂടുതൽ കാലം ഈ റിസൽറ്റ് നിലനിൽക്കുമെന്നതും പ്രത്യേകതയാണ്

pedicure-img

ഹോം കെയർ

പാദ സംരക്ഷണത്തിന്  ഹോം കെയർ കിറ്റും ലഭ്യമാണ്. കാൽ അമിതമായി വിയർക്കുന്നതും ഷൂസ് ഉപയോഗിക്കുന്നതു മൂലമുള്ള ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കു പരിഹാരമായി സ്പ്രേ ഉപയോഗിക്കാം. ആന്റി ഫംഗൽ, ആന്റി ബാക്ടിരിയൽ, ആന്റി വൈറൽ ഉൽപന്നങ്ങൾ ഉൾപ്പെടുന്ന കാൽവിരലുകൾ മുതൽ ഉപ്പൂറ്റി വരെ മുഴുവനായുള്ള സംരക്ഷണമാണ്  ഫൂട്ട്‌ലോജിക്സ്  നൽകുന്നത്. 

(വിവരങ്ങൾ: സിനി മങ്ങാട്ട്, 

സിനിമ സലൂൺ, വൈറ്റില)‌