Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായത്തെ തോൽപിക്കാം;ചർമ്മം തിളങ്ങും ഇരുപതുകാരിയെപ്പോൽ

face-pack

ജനിച്ച് ഒാരോ വർഷങ്ങൾ കടന്നു പോകും തോറും നമ്മൾ വളരാൻ തുടങ്ങുന്നു. നമുക്ക് പ്രായം കൂടുന്നു. ഇതോടെ ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ഈ പ്രതിഭാസം എല്ലാ മനുഷ്യരിലുമുണ്ട്. ആർക്കും തടയാനാവാത്ത ഇൗ പ്രതിഭാസമാണ് നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ വീഴ്ത്തുകയും പ്രായം തോന്നിപ്പിക്കുകയും ചെയ്യുന്നത്. ഇത് തടയാനാവില്ലെങ്കിലും ഇതിന്റെ വേഗത കുറയ്ക്കാൻ ചിലതെല്ലാം നമുക്ക് ചെയ്യാനാകും. കൃത്രിമ വസ്തുക്കളുടെ ഉപയോഗമോ ബ്യൂട്ടിപാർലറുകളിലെ നിത്യ സന്ദർശനമോ കൂടാതെ പ്രകൃതി ദത്തമായ ചേരുവകൾകൊണ്ടു മികച്ച ആന്റി ഏജിങ് ക്രീമുകൾ ഉണ്ടാക്കാം. അത്തരത്തിലുള്ള ഒന്നിതാ.

വേണ്ടത്

ഒരു ഉരുളകിഴങ്ങും കാരറ്റും എടുത്ത് ചെറിയ കഷ്ണങ്ങളാക്കി  മുറിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ചു വെള്ളത്തിലിട്ട് ഇൗ കഷ്ണങ്ങൾ പതിനഞ്ചു മിനിറ്റ് തിളപ്പിക്കുക. നിങ്ങൾ ഇതിനായി ഉപയോഗിക്കുന്ന ഉരുളകിഴക്ക് റഫ്രിജറേറ്റിൽ ഒരു ദിവസം സൂക്ഷിച്ചു വയ്ക്കണം. കാരണം ഇങ്ങനെ സൂക്ഷിച്ച ഉരുളകിഴങ്ങിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ ഉണ്ടായിരിക്കും. ശരീരത്തിന്റെ ഇലാസ്തിക നിലനിർത്തുന്ന കൊളീജിന്റെ ഉത്പാദനത്തിന് വിറ്റാമിൻ സി സഹായിക്കുന്നു. കാരറ്റും വിറ്റാമിൻ ‘സി’യാൽ സമ്പന്നമാണ്. കൂടാതെ കാരറ്റിലുള്ള വിറ്റാമിൻ എ ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് ചർമ്മത്തിന് സംരക്ഷണമൊരുക്കും. മുഖത്തെ പാടുകളിലും കുരുക്കളിലും ഇവ പ്രവർത്തിക്കും. 

മിക്സ് എങ്ങനെ ഉണ്ടാക്കാം

തിളപ്പിച്ച ഉരുളകിഴങ്ങ് കഷ്ണങ്ങളെടുത്ത് മിക്സിയിലിട്ട് അ‌ടിച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇതൊരു പാത്രത്തിലേക്ക് എടുത്ത് മാറ്റിയശേഷം കാരറ്റ് കഷ്ണങ്ങൾ മിക്സിയിലിട്ട് അടിക്കുക. ഇനി ക്യാരറ്റ് പേസ്റ്റും ഉരുളകിഴങ്ങ് പേസ്റ്റും രണ്ട് സ്പൂൺ വീതം ഒറു ബൗളിലേക്ക് എടുക്കുക. ഇതിലേക്ക് അര സ്പൂൺ വീതം ബേക്കിങ് സോഡയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.  ഉരുളകിഴങ്ങും കാരറ്റും കൂടി ചേർന്നുള്ള മിശ്രിതത്തിൽ ബ്ലീച്ചിങ് സ്വഭാവം വരുന്നതിനാണ് ബേക്കിങ് സോഡ ചേർക്കുന്നത്. മഞ്ഞൾ പൊടിയുടെ സാന്നിധ്യവും ചർമസംരക്ഷണത്തിനു സഹായകമാണ്. ഇനി ഈ മിശ്രിതം കയ്യിലും മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കൺപോളകളിൽ ഇൗ മിശ്രിതം ഒഴിവാക്കി ഉരുളകിഴങ്ങ് കുഴമ്പ് രൂപത്തിലാക്കിയത് മാത്രം ഉപയോഗിക്കുക.

ശ്രദ്ധിക്കുക: ആവശ്യമായ ഉറക്കം ലഭിക്കാത്തവർ ഏത് ക്രീം ഉപയോഗിച്ചതുകൊണ്ടും പ്രയോജനമില്ല. ശരിയായ ഉറക്കമാണ് ചർമസംരക്ഷണത്തിന്റെ ആദ്യ പടി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam