Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതൂർന്ന മുടിയ്ക്ക് വെറും 7 ദിവസം, സൂപ്പർ ടിപ്സ്

hair-grow-7-days-pack-super-tips

ഇടതൂർന്ന കരുത്തുറ്റ മുടിയിഴകൾ സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്. മുടി വളരാൻ എന്തും ഏതും ഉപയോഗിക്കുന്നത് നല്ലതല്ല. പോഷകസമൃദ്ധമായ പ്രകൃതി ദത്ത വസ്തുക്കൾ ഉപയോഗിച്ചാൽ പണവും ലാഭിക്കാം, ദോഷവശങ്ങളുമില്ല. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് 7 ദിവസംകൊണ്ടു മുടി വളരാനുള്ള കൂട്ടുകൾ ഉണ്ടാക്കാം. ഇതിൽ ഏതെങ്കിലും ഒരു കൂട്ട് 7 ദിവസം ചെയ്ത് നോക്കൂ, മുടി ഇടതൂർന്ന് വളരുന്നത് കണ്ടറിയാം 

വെളിച്ചെണ്ണ–സവാള മാജിക്ക്

ആവശ്യമുള്ളവ

ഒരു കപ്പ് വെളിച്ചെണ്ണ, കാൽ കപ്പ് നെല്ലിക്ക ചെറുതായി അരിഞ്ഞത്, കാൽ കപ്പ് സവാള ചെറുതായി അരിഞ്ഞത്. 

കൂട്ടുണ്ടാക്കുന്ന വിധം

ഒരു കപ്പ് വെളിച്ചെണ്ണ തിളപ്പിക്കുക. തിളച്ചശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവോളയും നെല്ലിക്കയും ചേർക്കുക. ചൂടാറുമ്പോൾ ഈ എണ്ണ കുപ്പിയിലേക്ക് മാറ്റുക. ദിവസവും തലയിൽതേച്ച് 15 മിനിറ്റുകൾക്കുശേഷം കഴുകി കളയാം. ഏഴ് ദിവസം കൊണ്ടറിയാം മാജിക്ക്

വെളിച്ചെണ്ണ–കറിവേപ്പില മിക്സ്

ആവശ്യമുള്ളവ

ഒരു കപ്പ് വെളിച്ച‌െണ്ണ, ഒരു സ്പൂൺ ഉള്ളി നീര്, ഒരു സ്പൂൺ ഉലുവ പൊടിച്ചത്, രണ്ട് സ്പൂൺ കറിവേപ്പില ചതച്ചത് 

കൂട്ടുണ്ടാക്കുന്ന വിധം

ഒരു കപ്പ് വ‌െളിച്ചണ്ണ തിളപ്പിക്കുക. തിളച്ചശേഷം ഇതിലേക്ക് ഉള്ളിനീര്‍ ചേർക്കുക. ഉലുവ പൊടിച്ചതും കറിവേപ്പില ചതച്ചതും കൂടി ചേർത്ത് നന്നായി ഇളക്കുക. തണുത്തു കഴിയുമ്പോൾ ആവശ്യാനുസരണം ഇൗ എണ്ണ തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം കുളിക്കുക.

മുട്ട–തൈര് കൂട്ട്

ആവശ്യമുള്ളവ

ഒരു മുട്ട, ഒരു കപ്പ് തൈര്, രണ്ട് സ്പൂൺ തേൻ

കൂട്ടുണ്ടാക്കുന്ന വിധം

ഒരു കപ്പ് തൈരിൽ ഒരു മുട്ട ചേർക്കുക. ഇതു ചേർത്തു നന്നായി ഇളക്കുക. ഇതിലേക്കു രണ്ട് സ്പൂൺ തേൻ ചേർത്ത് വീണ്ടും ഇളക്കുക. ഇൗ മിശ്രിതം മുടിയിൽ പുരട്ടി അരമണിക്കൂറിനുശേഷം കഴുകി കഴുകികളയാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam