വേനൽക്കാല ചർമസംരക്ഷണം ചെറിയ കളിയല്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

HIGHLIGHTS
  • ചർമസംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കള്‍ പലരെയും അലട്ടുന്നു
tips-to-protect-your-skin-this-summer
SHARE

വേനൽ കനത്തതോടെ ചൂടിൽ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് മലയാളികൾ. ചർമസംരക്ഷണത്തെക്കുറിച്ചുള്ള ആശങ്കളും പലരെയും അലട്ടുന്നു. ചൂടും പൊടിയും വരണ്ട കാറ്റുമെല്ലാം ചേർന്ന് ചർമത്തിനു കാഠിന്യത്തിന്റെ ദിവസങ്ങളാണിത്. തെറ്റായ ചർമസംരക്ഷണ മാർഗങ്ങൾ പിന്തുടർന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണകും. എന്നാൽ ശ്രദ്ധിച്ചാൽ ഒരു പോറൽ പോലുമേൽക്കാതെ ചർമസംരക്ഷണം സാധ്യമാക്കാം.

11 മുതൽ 2 വരെ സൂര്യപ്രകാശം ഒഴിവാക്കാം

സൂര്യതാപം കൂടുതലായി അനുഭവപ്പെടുന്ന ഈ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഉയർന്ന തോതിൽ അൾട്രാ വയലറ്റ് (യു.വി) രശ്മികൾ പുറതള്ളുന്ന സമയം കൂടിയാണിത്. യു.വി രശ്മികൾ ചർമത്തിലെ കോശങ്ങളെ നശിപ്പിക്കും. ഈ സമയങ്ങളിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ പുറത്തിറങ്ങേണ്ട സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുകയാണെങ്കിൽ  ശരീരം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിക്കാനോ, കുട ചൂടാനോ ശ്രദ്ധിക്കുക. 

സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കാം

പുറത്തു ജോലി ചെയ്യുന്ന സാഹചര്യങ്ങളിൽ സൺസ്ക്രീൻ ക്രീമകുൾ ഉപയോഗിക്കുക. കുട പിടിക്കാനോ, മുഖം മറയ്ക്കാനോ സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ സൺസ്ക്രീൻ ക്രീമുകൾ ഉപയോഗപ്പെടും. ഇതൊരു ആവരണമായി പ്രവർത്തിച്ച് ചൂടില്‍ ശരീരത്തിനേൽക്കുന്ന ആഘാതങ്ങൾ കുറയ്ക്കും.

വെള്ളം കുടിക്കൂ

ശാരീരിക പ്രവർത്തനങ്ങളെ സുഖമമാക്കി നിലനിർത്തുക മാത്രമല്ല, ചർമ സംരക്ഷണത്തിനും അനിവാര്യമാണ് ശരീരത്തിലെ ജലാംശം. ആവശ്യമായ അളവിൽ ശരീരത്തിൽ ജലാംശമുണ്ട് എന്ന് ഉറപ്പു വരുത്തുക. രാവിലെ ഉണർന്നാൽ ആദ്യം വെള്ളം കുടിക്കുക. ദാഹിക്കുമ്പോൾ മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. പുറത്തു പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക.

കുളിക്കാന്‍ ചൂടുവെള്ളം വേണ്ട

കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ വേനലിൽ അത് ഒഴിവാക്കാം. സാധാരണ വെള്ളത്തിൽ കുളിക്കുക. തണുത്തവെള്ളത്തിൽ കൃത്യമായ ഇടവേളകളിൽ മുഖം കഴുകുന്നതു നല്ലതാണ്. 

മേക്കപ് ഓവർ ആക്കല്ലേ

മേക്കപ് ലളിതമായ രീതിയിൽ ചെയ്യുക. മേക്കപിന് ഉപയോഗിക്കുന്ന വസ്തുക്കളിലെ രാസപദാർഥങ്ങൾ സൂര്യപ്രകാശവുമായി പ്രവർത്തിക്കാനും ചർമത്തെ ദോഷകരമായി ബാധിക്കാനും സാധ്യത കൂടുതലാണ്. അതിനാൽ സൂര്യപ്രകാശം ഏൽക്കേണ്ട സാഹചര്യങ്ങളിൽ മേക്കപ് പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്.

ഭക്ഷണം ശ്രദ്ധിക്കാം

ചർമസംരക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണത്തിനു വളരെ പ്രാധാന്യമുണ്ട്. പച്ചക്കറികളും പഴവർഗങ്ങഴും കൂടുതലായി ഉൾപ്പെടുത്തി ശരീരത്തിൽ വിറ്റാമിനുകളും ആൻഡി ഓക്സിഡന്റുളും ആവശ്യത്തിന് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താം. ഇവ കൊളീജന്റെ ഉൽപാദനം വർധിപ്പിച്ച് സൂര്യപ്രകാശം ചർമത്തെ നശിപ്പിക്കുന്നതു തടയാൻ സാധിക്കും. അമിതമായ എണ്ണയടങ്ങിയ ഭക്ഷണങ്ങൾ ഈ സമയത്ത് ഒഴിവാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
FROM ONMANORAMA