ADVERTISEMENT

പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് മേക്കപ്പ്, സൗന്ദര്യസംരക്ഷണം...കേൾക്കുമ്പോൾ ഒരു ആവേശമൊക്കെ തോന്നുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ അറിയാം ബുദ്ധിമുട്ട്. കൊതിപ്പിക്കുന്ന സുഗന്ധവും നിറവുമുള്ള ഫാസ്റ്റ്ഫുഡ് ഉപേക്ഷിച്ച് കഞ്ഞിയും പയറും മതി ഇനിയുള്ള കാലം എന്നു തീരുമാനിക്കും പോലെ. പക്ഷേ മേക്കപ്പ് ഉൽപന്നങ്ങളുടെ ദൂഷ്യഫലങ്ങൾ ഓർക്കുമ്പോൾ നാച്വറൽ  ബ്യൂട്ടിയായേക്കാമെന്ന കടുത്ത തീരുമാനമെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 

വിപണിയിൽ കിട്ടുന്ന ഉൽപന്നങ്ങളോട് മത്സരിക്കാനൊന്നുമാകില്ലെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവം ഓർഗാനിക് ഉൽപന്നങ്ങളിൽ നിന്ന് ഉണ്ടാകില്ലെന്നുറപ്പ്. പരമാവധി പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് കുറേയധികം ഉൽപന്നങ്ങൾ തനിയെ തയാറാക്കാം.

ഇത്തവണ ഫെയ്സ്പൗഡർ ഉണ്ടാക്കാൻ പഠിക്കാം. കൂവപ്പൊടി, മധുരം ചേർക്കാത്ത കൊക്കോ പൊടി, മുൾട്ടാനി മിട്ടി ഇത്രയും പടക്കോപ്പുകൾ കയ്യിലുണ്ടെങ്കിൽ ഫെയ്സ്പൗഡർ തയാറാക്കാം. മൂന്നു പൊടികളും കൂട്ടിക്കലർത്തിയാൽ മാത്രം മതി. മുഖത്തിന്റെ നിറമനുസരിച്ച് കൊക്കോ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൊക്കോയുടെ സുഗന്ധമുള്ള ഓർഗാനിക് ഫെയ്സ്പൗഡർ റെഡി..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com