ADVERTISEMENT

ലൈനർ കൊണ്ട് ആകൃതി വരുത്തിയ കടുത്ത ചായമിട്ട ചുടുചുണ്ടുകളേക്കാൾ സ്‌മഡ്‌ജ് ലുക്കുള്ള കൺസീൽഡ് ലിപ് മേയ്‌ക്കപ്പ് ആണ് ഇപ്പോൾ ഇൻ. ഇഷ്‌ടപ്പെട്ട നിറം ചുണ്ടുകളിലൊരു നേർത്ത പുക തീർത്തതു പോലുള്ള ലുക്ക് കിട്ടാൻ ഇപ്പോൾ ലിപ്‌സ്‌റ്റിക്കുകൾക്ക് പകരം ലിപ് സ്‌റ്റെയിൻ ആണ് വിപണിയിലെ ചൂടപ്പം. ലിപ്‌സ്‌റ്റെയിനുകൾ ചിലപ്പോൾ പോട്ടുകളിലോ ജാറുകളിലോ ആണ് ലഭ്യമാകുക, ചിലപ്പോൾ ലിപ്‌ഗ്ലോസ് പോലെ ട്യൂബായും ലഭിക്കും. ലിപ്‌സ്‌റ്റെയിൻ ഉപയോഗിക്കേണ്ട വിധമിതാ.

 

1. ചുണ്ടുകളിലാദ്യം പെട്രോളിയം ജെല്ലി പുരട്ടുക. പയ്യെ പഞ്ഞികൊണ്ട് വട്ടത്തിൽ തിരുമ്മിപ്പിടിപ്പിക്കുക.

2. മുകളിലേയും താഴത്തേയും ചുണ്ടുകളിൽ ബ്രഷ് കൊണ്ടോ വിരൽ കൊണ്ടോ സ്‌റ്റെയിൻ പുരട്ടുക. വളരെപ്പെട്ടെന്ന് ഉണങ്ങുമിത്.

3. രണ്ടാമതൊരു കോട്ട് കൂടി ഇടുക.

4. അധികമുള്ളത് തുടച്ച് കളഞ്ഞ് ലിപ് ബാം പുരട്ടുക. സ്‌റ്റെയിനിനു പുറത്ത് ലിപ് ബാം പുരട്ടേണ്ടത് ലുക്ക് കിട്ടാൻ അത്യവശ്യമാണ്.

 

സ്‌റ്റെയിനിട്ട ചുണ്ടുകൾ വേഗം വരണ്ടു പോകാനിടയുണ്ട്. അത് തടയാനാണിത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com