ADVERTISEMENT

തിരക്കുപിടിച്ച ജീവിതസാഹചര്യത്തില്‍ പലപ്പോഴും സ്വന്തം സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കാതെ വരുന്നുവെന്നത് ഒരു പ്രശ്നം തന്നെയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിദേശ നിര്‍മ്മിത ക്രീമുകള്‍ അടക്കമുള്ളവയുടെ പുറകേ ഓടുന്നവര്‍ പില്‍ക്കാലത്ത് അതിന്‍റെ അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ട്. നല്ലതു ഉത്പന്നങ്ങൾ ലഭിക്കാൻ ഉയർന്ന വില കൊടുക്കേണ്ടി വരും.

എന്നാൽ സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നൽകിയ വരദാനമാണ് കറ്റാർവാഴ. നിരവധി ഔഷധ ഘടകങ്ങളാല്‍ സമ്പന്നമായ സസ്യം. ഇന്ന് നിരവധി സൗന്ദര്യ വർധക വസ്തുക്കളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു. നമുക്ക് വീട്ടില്‍ വളർത്താന്‍ സാധിക്കുന്ന കറ്റാർവാഴ രാസവസ്തുക്കള്‍ ചേര്‍ത്ത ക്രീമുകളേക്കാള്‍ വേഗത്തിൽ ചർമത്തിൽ മാറ്റമുണ്ടാക്കുന്നു.

ഇനി കറ്റാര്‍ വാഴ എങ്ങനെ ചർമസംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക, ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക. ഇല പൊളിക്കുന്നതിനും തോലു മാറ്റുന്നതിനുമായി ഒരു കത്തിയുപയോഗിച്ച് ഇലയുടെ രണ്ടു വശവും മുറിക്കുക.

കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഒരു കത്തിയുപയോഗിച്ച് ഇലയുടെ നടുവിലായി കീറിയാലും മതി. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം.

ആവശ്യത്തിനുമാത്രമെടുത്ത് ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇലയില്‍ നിന്നും ശേഖരിച്ച നീര് ഒരു പാത്രത്തില്‍ എടുക്കുക. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com