ADVERTISEMENT

വേനൽക്കാലം എന്നു കേൾക്കുമ്പോഴേ ഈ കനത്ത ചൂടിൽ സ്കിൻ എങ്ങനെ സംരക്ഷിക്കും എന്നാണ് ഗാൽസ് ചിന്തിക്കുക. പക്ഷേ പൊടിയും ചൂടുമേൽക്കുന്ന തലമുടിയെക്കുറിച്ച് ആശങ്കപ്പെടാറില്ല. 

വേനൽക്കാലത്ത് ഏറ്റവുമധികം സംരക്ഷണം വേണ്ടത് മുടിയ്ക്കു തന്നെ. കാരണം ഉയർന്ന ചൂടിനെത്തുടർന്ന് മുടിവേരുകളിൽ കൂടുതൽ സേബം ഉത്പാദിപ്പിക്കുകയും തലയോട്ടി കൂടുതൽ എണ്ണമയമുള്ളതാവുകയും ചെയ്യും. വിയർപ്പു കൂടിയാവുന്നതോടെ ശിരോചർമത്തിൽ ചൊറിച്ചിലുണ്ടാകാനുള്ള  സാധ്യതയും. ഇത്രയുമാകുമ്പോൾ തന്നെ ആശങ്കപ്പെടാനുള്ള വകയായില്ലേ ? 

ഇതു മാത്രമല്ല,  ചൂടിന്റെ വികൃതികൾ  ഇനിയുമുണ്ട്. വേനൽസൂര്യന്റെ രശ്മികളേറ്റാൽ മുടികൊഴിച്ചിൽ കൂടുകയും മുടിയിഴകളുടെ തിളക്കം നഷ്ടമാവുകയും ചെയ്യും. അന്തരീക്ഷത്തിലെ സാന്ദ്രത കൂടുന്നത് മുടിയിഴകൾ വരണ്ടതാക്കുമെന്ന അപകടം വേറെയുമുണ്ട്.

വേനൽക്കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ സ്പാ തിരഞ്ഞെടുക്കാം. കനത്ത ചൂടിൽ തല കുളിർപ്പിക്കാൻ മെന്തോ ബഴ്സ്റ്റ് സ്പാ ട്രൈ ചെയ്യാം. മിന്റ് അഥവാ പുതിനയിലെ ആണ് ഈ സ്പായുടെ പ്രധാന ഘടകം. ശിരോ ചർമത്തിന് കൂളിങ് സെൻസേഷൻ നൽകുമെന്നതു തന്നെയാണ് മെന്തോ സ്പായുടെ പ്രത്യേകത. പക്ഷേ കൂടുതൽ ഗുണങ്ങൾ പിന്നാലെയുണ്ട്. ശിരോ‍ചർമത്തിന്റെയും മുടിയിഴകളുടെയും ആരോഗ്യത്തിന് പൂർണ സംരക്ഷണം നൽകും ഈ സ്പാ. ഇതിന്റെ ഭാഗമായുള്ള ആക്ടിവ് ഘടകങ്ങൾ വരണ്ട മുടിയ്ക്ക് ഉണർവേകും. അഞ്ച് പ്രധാന സ്റ്റേജുകളിലൂടെയാണ് മെന്തോ സ്പാ പൂർണമാകുക. പുതിനയിലകളുടെ കൂളിങ് ഫീലും സ്പായുടെ ഉണർവും വഴി മുടിയുടെയും ശിരോചർമത്തിന്റെയും ആരോഗ്യം വേനൽക്കാലത്തും സംരക്ഷിക്കാം.

(കടപ്പാട്: ഗ്രീൻ ട്രെൻഡ് യുണിസെക്സ് ഹെയർ ആൻഡ് സ്റ്റൈൽ സലൂൺ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com