ADVERTISEMENT

ദിവസേനയുള്ള കനത്ത വെയിലും പൊടിയും മാലിന്യവും, പിന്നെ സ്റ്റൈലിങ്ങിന്റെ ഭാഗമായുള്ള കെമിക്കൽ ട്രീറ്റ്‌മെന്റുകൾ– ഇതെല്ലാം കഴിഞ്ഞ് വരണ്ടു തളർന്ന മുടിയിഴകൾക്ക് അൽപം ആശ്വാസം നൽകണ്ടേ. മുടിയുടെ ആരോഗ്യത്തിന് മാസത്തിൽ ഒരിക്കലെങ്കിലും നൽകാവുന്ന മികച്ച പരിചരണമാണ് സ്പാ ട്രീറ്റ്‌മെന്റുകൾ. മുടിയുടെ ടെക്സ്‌ചറും ആവശ്യങ്ങളും അനുസരിച്ച് വ്യത്യസ്തമായ ട്രീറ്റ്‌മെന്റുകൾ ലഭ്യമാണ്. എന്നാൽ ഇക്കുറി മൊറോക്കൻ ഹെയർ സ്പാ തിരഞ്ഞെടുത്താലോ. വേനലിന്റെ ക്ഷീണം തീർക്കാൻ നല്ലൊരു ഹെഡ് മസാജും, മുടിയുടെ ആരോഗ്യത്തിന് അർഗൻ ഓയിലിന്റെ ഗുണങ്ങളും !

ചർമത്തിനും മുടിയ്ക്കും മികച്ച ഹൈഡ്രേഷൻ നൽകും അർഗൻ ഓയിൽ. വരണ്ട മുടി മൃദുലമാക്കാൻ അർഗൻ ഓയിലിന് മാന്ത്രികശക്തി തന്നെയുണ്ട്. 

മറ്റു സ്പാ രീതികളിലെന്ന പോലെ മൊറോക്കൽ ഓയിൽ സ്പായിലും ആദ്യം മുടി കഴുകുന്നു. പിന്നീട് മൊറോക്കൻ അർഗൻ ഓയിലും ക്രീമും മിക്സ് ചെയ്ത് മുടിയിഴകളിൽ വിശദമായി  അപ്ലൈ ചെയ്യും. ഇതിനു ശേഷം തലയോട്ടിയിൽ മസാജ്. ചിലർ ഓയിലിന്റെയും മാസ്കിന്റെയും മുഴുവൻ ഫലവും ലഭിക്കമെന്നാവശ്യപ്പെട്ട് മസാജ് ഒഴിവാക്കി മാസ്ക് മാത്രം ധരിക്കാറുണ്ട്. അതിനുശേഷം സ്റ്റീം ചെയ്യാം. പിന്നീട് വീണ്ടും മുടി കഴുകും. മുടിയിഴകൾ മൃദുവായത് തൊട്ടറിയാം. മൊറോക്കൻ ഓയിൽ സിറം അപ്ലൈ ചെയ്ത്, ബ്ലോ ഡ്രെ ചെയ്തു കഴിഞ്ഞാൽ സ്റ്റൈലിഷ് ലുക്ക് ആയി.

സ്പായുടെ റിസൽട്ട് കൂടുതൽ കാലം നിലനിൽക്കണമെങ്കിൽ മൊറോക്കൻ ഓയിലിന്റെ  ഹോംകെയർ കിറ്റ് തുടർന്നും ഉപയോഗിക്കാം.

‘‘മൊറോക്കൻ ഓയിൽ സ്പാ നേരത്തെ തന്നെ പല സലൂണുകളിലും ലഭ്യമാണ്. അർഗൻ ഓയിൽ ആണ് ഇതിന്റെ പ്രധാനഘടകം. ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ അർഗൻ ഓയിൽ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മൊറോക്കൻ ഓയിൽ എന്നത് അർഗൻ ഓയിലിന്റെ പ്രീമിയം ബ്രാൻഡ് ആണ്. മൊറോക്കൻ ഓയിൽ സ്പായിൽ മികച്ച റിസൽറ്റ് ലഭിക്കുന്നുണ്ട്’’ സിനി മങ്ങാട്ട് , സിനിമ സലൂൺ, വൈറ്റില

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com