ADVERTISEMENT

മുടി കൊഴിച്ചിൽ ഇന്ന് മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് തടയാൻ പലവിധ ശ്രമങ്ങളും നടുക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങൾ ഇതെല്ലാമാണ്.

തല കുളിച്ചേ തീരൂ

പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകൾ തല കഴുകുന്നത് കുറവാണ്. നീളൻ മുടി കഴുകുന്നതും ഉണക്കുന്നതും ബുദ്ധിമുട്ടാകുന്നതാണ് കാരണം. എന്നാൽ ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. തല കുളിക്കാതിരിക്കുമ്പാൾ തലയോട്ടിയിൽ രൂപപ്പെടുന്ന എണ്ണമയം അങ്ങനെ തന്നെ തുടരാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇത് മുടി കൊഴിയാൻ കാരണമാകും. തലയോട്ടിയിൽ എണ്ണമയം അനുഭവപ്പെട്ടാൽ കുളിച്ചിരിക്കണമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

കൂടിയാൽ എണ്ണയും പ്രശ്നം

തലയോട്ടിയിലും മുടിയിലും എണ്ണ ഉപയോ​ഗിക്കുന്നത് നല്ലതാണ്. എന്നാൽ ചിലർ അമിതമായ രീതിയിൽ എണ്ണ ഉപയോ​ഗിക്കും. തലയോട്ടിയിൽ ആവശ്യമായ എണ്ണ ശരീരം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തലയോട്ടിയിൽ കൂടുതൽ എണ്ണ ഉപയോ​ഗിക്കാതെ മുടി ഇഴകളിലും അ​ഗ്രങ്ങളിലും ഉപയോ​ഗിക്കണം. കൂടാതെ ഒരു മണിക്കൂറിൽ കൂടുതൽ ഈ എണ്ണ തലയിൽ തുടരാൻ അനുവദിക്കരുത്.

കെമിക്കലുകളും പ്രശ്നമാണ്

കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ സ്ഥിരമായി കൂടിയ അളവിൽ ഉപയോ​ഗിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ മാത്രം ഉപയോ​ഗിക്കുക. പ്രകൃതിദത്തമായ ഷാംപുകളും കണ്ടീഷണറുകളും ഉപയോ​ഗിക്കുക. 

നിറങ്ങളും ബ്ലീച്ചിങ്ങും

ഡൈ ചെയ്യുന്നതും നിറങ്ങൾ നൽകുന്നതും ഇന്ന് സ്വാഭാവികമാണ്. എന്നാൽ ഇക്കാര്യങ്ങൾ ചെയ്യാൻ ഒരു വിദ​ഗ്​ദനെ സമീപിക്കുന്നതാണ് ശരിയായ മാർ​ഗം. തുടർച്ചയായി നിറം നൽകുന്ന രീതിയും ഒഴിവാക്കണം. എന്നാൽ മുടി ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കുകയും കൊഴിയുകയും ചെയ്യും. ഇത് ഒഴിവാക്കാം. പ്രകൃതിദത്ത മാർ​ഗമായ ഹെന്നയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുക. 

മുടി ചീകുമ്പോൾ ശ്രദ്ധിക്കണം

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് മുടി ചീകൽ. പലപ്പോഴും മുടി ചീകി കഴിഞ്ഞ് ചീപ്പിൽ നോക്കുമ്പോളാണ് മുടി കൊഴിയുന്നത് തിരിച്ചറിയുക. വളരെ തിരക്കു പിടിച്ച് മുടി ചീകരുത്, ഇത് മുടിയിഴകൾ പൊട്ടാൻ കാരണമാകും.  അതു പോലെ നനഞ്ഞ മുടി ചീകുന്ന ശീലം ഒഴിവാക്കണം. ബലമായി കെട്ടുന്നതും മുടി കൊഴിയാനും പൊട്ടാനും കാരണമാകും.

ഹെയർ ഡ്രൈയർ

അത്യാവശ്യ സാഹചര്യങ്ങളിൽ മുടി ഉണക്കാൻ ഹെയർ ഡ്രൈയർ ഉപയോ​ഗിക്കാം. എന്നാൽ അത് പതിവാക്കിയാൽ മുടിയിഴകളെ ദോഷമായി ബാധിക്കും. അതിനാൽ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.

ഭക്ഷണം, ഉറക്കം

ഭക്ഷണശീലത്തിന് ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിൽ വലിയ പങ്കുണ്ട്. ആൽക്കഹോളിന്റെയും കാപ്പിയുടെയുമെല്ലാം അമിത ഉപയോ​ഗം മുടിക്ക് ദോഷമാണ്. അതിനാൽ സമീകൃത ആഹാരം കഴിക്കുക. ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പാക്കുക. നന്നായി ഉറങ്ങേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങുക. ശരീരവും മനസ്സും വിശ്രമിക്കുന്ന ഈ സമയത്താണ് ശരീരകോശങ്ങൾ വളരുന്നത്. തലയോട്ടിയിലും ഇങ്ങനെ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com