ADVERTISEMENT

ദിവസം മുഴുവൻ ഫ്രഷ് ആയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ടി ബുദ്ധിമുട്ടാനൊന്നും പലർക്കും സമയം കാണില്ല. എന്നാൽ അധികം പണിപ്പെടാതെ നിങ്ങളുടെ ദിവസം തിളക്കമുള്ളതാക്കാൻ സാധിച്ചാലോ? ലൈഫ്സ്റ്റൈൽ കോച്ചായ ലൂക്ക് കൂട്ടിൻഹോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ സിംപിൾ ടിപ് ഒന്ന്  പരീക്ഷിച്ചു നോക്കൂ.

രാവിലെ ഉണർന്ന് പ്രഭാത കർമങ്ങൾ ചെയ്തതിനു ശേഷം കുറച്ചു സമയം മെഡിറ്റേഷനിലോ  ശരീരവ്യായാമങ്ങളിലോ ഏർപ്പെടുന്നത് നന്നാകും. അതിനുശേഷം രണ്ട് ഐസ് ക്യൂബെടുത്ത് മുഖത്തും നെറ്റിയിലും നന്നായി മസാജ് ചെയ്യുക. ഐസ് ക്യൂബുകൾ ഒരു തൂവാലയിൽ പൊതിഞ്ഞ ശേഷം കൺപോളകളിലും കണ്ണിന് താഴെയും പതിയെ ഉരസുക. ഇത് ദിവസവും ചെയ്യുന്നത് നിങ്ങളുടെ ചർമത്തിനു ബലവും തിളക്കവും നൽകും.

മാത്രമല്ല ഐസ്ക്യൂബ് മസാജ് നിങ്ങളുടെ തലച്ചോറിനെ സൂപ്പർ ചാർജ് ചെയ്യുന്നതോടെ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com