ADVERTISEMENT

ഏതു കാലാവസ്ഥയിലും  സുന്ദരിയായി ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ വിന്ററിലെ ബ്യൂട്ടി ടിപ്സുകളൊന്നും സമ്മറിൽ ഏൽക്കില്ല. ചൂടും വിയർപ്പും ചർമത്തേയും മുടിയേയും മോശമായി ബാധിക്കുകയും ചെയ്യും. എന്നാൽ വേനൽക്കാലത്ത് ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ, ചർമവും മുടിയും കേടുകൂടാതെ സംരക്ഷിക്കാം

ചർമ സംരക്ഷണത്തിന് സെറം

വേനൽക്കാലത്ത് അധികം ക്രീമി ആയുള്ള മോയിസ്റ്ററൈസേഴ്സ് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അവ ഗുണത്തേക്കാളേറെ ദോഷമാണ് നൽകുന്നത്. അവയിൽ അടങ്ങിയിരിക്കുന്ന ഓയിൽ ചർമ്മത്തിൽ നിറയുകയും അത് കൂടുതൽ വിയർക്കാൻ കാരണമാവുകയും ചെയ്യും. മാത്രമല്ല മുഖത്തെ സുഷിരങ്ങളിലും മറ്റും അടിഞ്ഞുകൂടിയാൽ അവ ഇൻഫെക്ഷന് കാരണവുമാകും. അതിനാൽ വേനൽക്കാലത്ത് ക്ലൻസർ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം വെറ്റമിൻ സി സെറം ഉപയോഗിക്കുക. അവ കൃത്യമായി ഈർപ്പം നിലനിർത്തി ചർമത്തെ സംരക്ഷിക്കും.

എല്ലാം ജെൽ മയം

പുറത്തേക്ക് ഇറങ്ങുമ്പോൾ സൺസ്ക്രീം ഉപയാഗിക്കുന്നവരാണ് മിക്കവരും. എന്നാൽ വർഷം മുഴുവൻ ഒരേ ക്രീം ഉപയോഗിക്കരുത്. സമ്മറിൽ എസ്പിഎഫ് കൂടിയ (50 or above ) ജെൽ സൺസ്ക്രീം ഉപയോഗിക്കുക. അവ നിങ്ങളുടെ മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞുകൂടാതെ ചർമത്തെ സംരക്ഷിക്കുകയും  ഫ്രഷ് ലുക്ക് നൽകുകയും ചെയ്യും.

ഓയിൽ ഷാംപുവും കണ്ടീഷണറും

സമ്മറിൽ മുടിയിൽ എണ്ണമയം നിറയുന്നത് ഒട്ടും ഗുണകരമല്ല. പക്ഷെ മുടികളിൽ എങ്ങനെയെങ്കിലും എണ്ണ മയം ഉണ്ടാവുകയും വേണം. അതിനാൽ ഓയിൽ അടങ്ങിയ ഷാംപു, കണ്ടീഷണർ എന്നിവ ഉപയോഗിക്കുക. ഷാംപു ഉപയോഗിച്ച ശേഷം കണ്ടീഷണർ ഇട്ട് കഴുകിയാൽ മുടുയിഴകളെ കൂടുതൽ സുന്ദരമാക്കാം. അർഗൻ ഓയിൽ നിറഞ്ഞ ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വാട്ടർ പ്രൂഫ് കാജൽ

എത്രയൊക്കെ ഒരുങ്ങിയാലും കണ്ണെഴുതിയില്ലെങ്കിൽ അതൊരു കുറവായി കാണുന്നവരാണ് ഇന്ത്യൻ സ്ത്രീകൾ. എന്നാൽ ഈ വിയർപ്പിലും ചൂടിലും കണ്ണെഴുതാൻ വാട്ടർപ്രൂഫ് കാജൽ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അല്ലെങ്കിൽ ഒരുങ്ങി ഇറങ്ങുമ്പോഴേക്കും കൺമഷി വിയർപ്പുമായി കൂടികലർന്ന് കണ്ണിനു താഴെ പടർന്നിട്ടുണ്ടാകും.

ഗ്ലോസി ലിപ്സ്

ഗ്ലോസി മേക്കപ്പാണ് വേനൽകാലത്ത് ഗുണം ചെയ്യുക. ലിപ്സറ്റിക്കിന്റെ കാര്യത്തിലും ഇത് ശ്രദ്ധിക്കുക. മാറ്റ് ലിപ്സ്റ്റിക്കിന് പകരം ഗ്ലോസി ലിപ്സ്റ്റികോ ലിപ് ബാമോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചുണ്ടുകൾ തിളക്കവും ഈർപ്പവും നൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com