ADVERTISEMENT

ആയുർവേദ രീതികളിൽ ഫേഷ്യൽ ചെയ്യാൻ അവസരമുണ്ടെങ്കിൽ ദീർഘകാലത്തേക്കുള്ള സ്കിൻ കെയറിന് നല്ലതാണ്. ത്വക്കിന്റെ താൽക്കാലിക തിളക്കം മാത്രമല്ല ആന്തരികമായ ആരോഗ്യവും ഇത്തരം ഫേഷ്യൽ വഴി ഉറപ്പാക്കാം. ഞവര എന്ന ധാന്യത്തിൽ നിന്നുള്ള ഗുണഗണങ്ങൾ അടങ്ങുന്ന ഫേഷ്യൽ മുഖത്തെ ചുളിവുകൾ അകറ്റാൻ മികച്ചതാണ്.

പാലും ചെറുനാരങ്ങാനീരും ചേർത്ത മിശ്രിതം കൊണ്ടുള്ള ക്ലെൻസിങ് ആണ് മുഖത്ത് ആദ്യം ചെയ്യുക. അടുത്തതാണ് ഞവര കൊണ്ടുള്ള മസാജിങ്. ഞവര, പാലിൽ വേവിച്ച് കിഴികെട്ടിയാണ് മസാജ് ചെയ്യുന്നത്. പാലിനു ചെറുചൂടുള്ളപ്പോൾ വേണം മസാജ് ചെയ്യാൻ. സ്ക്രബ്ബിങ് , ബദാം പാലിൽ ചേർത്തു പൊടിച്ച തരികൾകൊണ്ടു ചെയ്യാം. കോൾഡ് കംപ്രഷൻ കൊടുത്തതിനു ശേഷം ഞവരപ്പൊടിയും കറ്റാർവാഴ ജെല്ലും ചേർത്ത് വേണം പായ്ക്ക് ഇടാൻ. ഞവരപ്പാലിന്റെ സവിശേഷതകൾ കൊളാജൻ ബ്രേക്ഡൗണിനു നല്ലതാണ്. 

 

കടപ്പാട് : മാഗ്ലിൻ ജാക്സൻ, 

ഹെർ ചോയ്സ് ബ്യൂട്ടി പാർലർ, തോപ്പുംപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com