ADVERTISEMENT

നന്നായി എണ്ണ തേയ്ക്കാൻ അമ്മയുടെ ഉപദേശം, എന്തുകൊണ്ട് കെഴിയുന്നു എന്ന കൂട്ടുകാരുടെ സംശയങ്ങൾ. കൊഴിച്ചിലകറ്റാനുള്ള ബന്ധുക്കളുടെ ഒറ്റമൂലികളും അയൽക്കാരുടെ  താരതമ്യപഠനങ്ങളും... അങ്ങനെ പലപ്പോഴും നാട്ടിലെ പ്രശ്നമായി മാറുന്ന വില്ലനാണ് നമ്മുടെ പ്രിയപ്പെട്ട തലമുടി. പുരുഷനായാലും സ്ത്രീക്കായാലും സൗന്ദര്യ സങ്കൽപങ്ങളിൽ വളരെ പ്രാധാന്യമുള്ള തലമുടി സത്യത്തിൽ ആള് ചില്ലറക്കാരനല്ല.

മുടി കൊഴിച്ചിലും പൊട്ടലുമായി വലയുന്നവർക്ക് ജീവിതശൈലിയിൽ കുറച്ചു ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളെ ലഘൂകരിക്കാനാകും. 

സാധാരണഗതിയിൽ 100 മുതല്‍ 150 വരെ മുടിയിഴകൾ ഓരോ ദിവസവും നഷ്ടപ്പെടും. അതിൽ പരിഭ്രാന്തരാവാതെ ശ്രദ്ധയും പരിചരണവും നൽകുകയാണ് വേണ്ടത്. തിരക്കുപിടിച്ച് മുടി ചീകുന്നതാണ് ഇതിന് ഒരു കാരണം.

നനഞ്ഞ മുടിയാണെങ്കിൽ പൊട്ടിപോകാനുള്ള സാധ്യത കൂടുതലാണ്. വീതിയുള്ള ഇഴകളുള്ള ചീപ്പ് ഉപയോഗിച്ച് ശ്രദ്ധയോടെ മുടി ചീകണം. പൊട്ടിപ്പോയ മുടിയുടെ അറ്റം ആഴ്ചകള്‍ ഇടവിട്ട് ചെറുതായി മുറിച്ചുകളയാം. മുടി വീണ്ടും വളരാന്‍ ഇവ സഹായിക്കും.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഷാപുകളിൽ സൾഫേറ്റ് കടന്നുകൂടിയിട്ടുണ്ട്. അവ തലയോട്ടി വൃത്തിയാക്കുന്നു. എന്നാൽ ചിലർക്ക് ഇത് അസ്വസ്ഥതയുണ്ടാക്കും. മുടി കൊഴിയാനും കാരണമാകും. ഈ സംശയമുണ്ടെങ്കിൽ സൾഫേറ്റ് രഹിതമായ ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വരണ്ട മുടിയാണ് നിങ്ങളുടെ എങ്കിൽ കളർ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

മുടിയുടെ ആരോഗ്യമാണ് പ്രധാനം. മുടിയുടെ സെല്ലുകള്‍ ശരീരത്തിലെ വേഗത്തില്‍ വളരുന്ന കോശങ്ങളാണ്. ഇരുമ്പും പ്രോട്ടീനും അടങ്ങിയ ഇലക്കറികള്‍, മത്സ്യം, മത്തങ്ങ, ബീന്‍സ്, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com