sections
MORE

മഴക്കാലം മുടിക്ക് അഗ്നിപരീക്ഷ; വേണം എക്‌സ്ട്രാ കെയർ!

HIGHLIGHTS
  • ആഴ്‌ചയിൽ 3 ദിവസം മതി ഹെയർ വാഷ്
  • മുടികൊഴിച്ചിൽ 30 ശതമാനം കൂടും
monsoon-hair-care-tips-malayalam
പ്രതീകാത്മക ചിത്രം
SHARE

മുടിയുടെ എല്ലാ പ്രശ്‌നങ്ങളും ഒരുമിച്ചു കുടചൂടി വരുന്ന സമയമാണ് മഴക്കാലം. താരനും മുടികൊഴിച്ചിലുമൊക്കെ രൂക്ഷമാകുമെന്നതിനാൽ വെറും സംരക്ഷണം പോരാ, എക്‌സ്ട്രാ കെയർ വേണം മഴക്കാലത്ത്. 

കഴുകാം

ആഴ്‌ചയിൽ 3 ദിവസം മതി ഹെയർ വാഷ്. ചൂടുവെള്ളം മുടിക്ക് ദോഷമാണെങ്കിലും ജലദോഷവും മറ്റുമുണ്ടെങ്കിൽ തണുത്ത വെള്ളം ഒഴിവാക്കി ചെറു ചൂടുവെള്ളത്തിൽ മുടി കഴുകാം. മഴക്കാലത്ത് താരനും എണ്ണമയവും കൂടാൻ സാധ്യതയേറെയായതിനാൽ ഉപയോഗിക്കുന്ന പ്രോഡക്‌ടുകളിലും ശ്രദ്ധ വേണം. 

അധികം എണ്ണ ഉപയോഗിക്കേണ്ട. വെളിെച്ചണ്ണയ്‌ക്കു പകരം ബദാം ഓയിലോ ഓലീവ് ഓയിലോ നീം ഓയിലോ പുരട്ടുന്നത് തലയോട്ടിയിലെ എണ്ണമയം കുറയ്‌ക്കാൻ സഹായിക്കും.  എണ്ണ കുറച്ച് ഉപയോഗിച്ചാൽ ഷാംപുവിന്റെ അളവും കുറയ്‌ക്കാം. രണ്ടോ മൂന്നോ തുള്ളി ഡീപ് കണ്ടീഷനിങ് ഷാംപു ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് മുടി കഴുകാം. കണ്ടീഷനിങ് ഒഴിവാക്കരുത്. ആന്റി ഫ്രിസ് കണ്ടിഷണറാണ് മഴക്കാലത്ത് നല്ലത്. മഴക്കാലത്തെ മറ്റൊരു മസ്‌റ്റ് ഹെയർ പ്രോഡക്‌ടാണ് സീറം. ആന്റി ഫ്രിസ് സീറം പുരട്ടിയാൽ മുടിക്ക് ഒതുക്കവും തിളക്കവും ലഭിക്കും.

കൊഴിയും

മഴക്കാലത്ത് മുടികൊഴിച്ചിൽ 30% കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈർപ്പമുള്ള മുടിയിൽ ഫംഗസുകളുടെ വളർച്ച അതിവേഗമായതിനാൽ പുറത്തിറങ്ങുമ്പോൾ മുടി നനയ്‌ക്കേണ്ട. സ്‌കാർഫ് ഉപയോഗിച്ച് കവർ ചെയ്യാം. ഈർപ്പം തങ്ങിനിൽക്കുമെന്നതിനാൽ ടൈറ്റ് ആയ ഹെയർസ്‌റ്റൈൽ ഒഴിവാക്കാം. ലൂസ് പോണിടെയ്‌ലും ലൂസ് ബണ്ണും പോലെ ഒരേ സമയം ട്രെൻഡിയും കാലാവസ്‌ഥയ്‌ക്കു യോജിക്കുന്നതുമായ ഹെയർസ്‌റ്റൈലുകൾ തിരഞ്ഞെടുക്കാം. മുടി നനഞ്ഞാൽ വീട്ടിൽ തിരിെച്ചത്തിയ ഉടൻ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ചു കഴുകിയശേഷം കോട്ടൺ തുണികൊണ്ട് നന്നായി ഈർപ്പം കളയണം. 

 വെട്ടാം

∙ മുടിയുടെ നീളം കുറയ്‌ക്കാൻ പ്ലാനുണ്ടെങ്കിൽ ഇതിലും നല്ല സമയമില്ല. കൈകാര്യം ചെയ്യാനും പരിപാലിക്കാനും എളുപ്പമായതിനാൽ ഷോർട് ഹെയറാണ് മഴക്കാലത്ത് നല്ലത്. ബോബ് കട്ട്, പിക്‌സി കട്ട്, റൗണ്ട് ബോബ് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. കളറിങ്ങും സ്‌ട്രെയിറ്റനിങ്ങുമൊക്കെ തൽക്കാലം ഒഴിവാക്കാം.

സ്‌പെഷൽ  ടിപ്സ്

∙ 2 സ്‌പൂൺ തൈരിൽ മുട്ടയുടെ വെള്ള ചേർത്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം നേർത്ത ഷാംപു ഉപയോഗിച്ചു കഴുകിക്കളയാം. 

∙ 2 സ്‌പൂൺ ചൂടാക്കിയ എണ്ണയിൽ അൽപം നാരങ്ങാനീരും ഓറഞ്ച് നീരും ചേർത്ത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകാം. 

∙ മുടിയുടെ പിഎച്ച് ലെവൽ നിലനിർത്താൻ കറ്റാർ വാഴ തലയോട്ടിയിൽ പുരട്ടി 2 മണിക്കൂറിനു ശേഷം കഴുകിക്കളയാം. മുടി വളരാനും ഇതു നല്ലതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA