ADVERTISEMENT

ഏതു പ്രായത്തിലുള്ളവരും നേരിടുന്ന പ്രശ്നമാണ് താരൻ. തലയോട്ടിയിലെ മൃതകോശങ്ങള്‍ കൊഴിയുന്ന അവസ്ഥയെയാണ് താരൻ എന്നു വിളിക്കുന്നത്. താരനു ശാശ്വതമായ പരിഹാരം ഇല്ല. സാഹചര്യങ്ങൾക്കും മുടിയുടെ സ്വഭാവത്തിനും താരത്തിന്റെ തീവ്രതയ്ക്കും അനുസരിച്ച് താൽകാലിക പരിഹാര മാർഗങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കാനാണ് സാധിക്കുക.

നമ്മുടെ നാട്ടില്‍ സുലഭമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയും താരനുള്ള പ്രതിവിധിയാണ്. വിറ്റാമിനുകളും ഫാറ്റി ആസിഡുകളും നിറഞ്ഞ വെളിച്ചെണ്ണയ്ക്ക് തലയോട്ടിയെ പോഷക സമ്പന്നമാക്കൻ സാധിക്കും. ആന്റി– ബാക്ടീരിയല്‍ ഗുണങ്ങളും പോഷകസമൃദ്ധവുമായ വെളിച്ചെണ്ണ മുടിക്ക് മികച്ചതാണ്. 

വരണ്ട സാചര്യത്തിൽ തലയോട്ടിയിൽ കൂടുതൽ സെബം ഉത്പാദിപ്പിക്കപ്പെടുന്നു. ഇതു സൂക്ഷ്മാണുക്കളുടെ സാന്നിധ്യം വർധിക്കാനും അണുബാധയും താരനും ഉണ്ടാകാനും അവസരം ഉണ്ടാകുന്നു. വെളിച്ചെണ്ണ കൂടുതലായി സെബം ഉത്പാദിപ്പിക്കുന്നത് തടയുന്നു. ആന്റി–ബാക്ടീരിയൽ സ്വഭാവം സൂക്ഷ്മാണുക്കളുെട പ്രവർത്തനത്തെ നിയന്ത്രിക്കും. ഇങ്ങനെ ഒരു പരിധി വരെ താരനെ നിയന്ത്രിക്കാൻ സാധിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

ആദ്യം മുടി ഷാംപു ഉപയോഗിച്ച് കഴുകുക. ചീർപ്പ് ഉപയോഗിച്ച് മുടി ചീകി ഒതുക്കുക. ഇതിനുശേഷം വെളിച്ചെണ്ണ ഇരുകൈകളിലുമെടുത്ത് മുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. തലയോട്ടിയും മുടിയുടെ വേരകൾ മുതൽ അറ്റം വരെ എണ്ണ തേയ്ക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com