sections
MORE

പുള്ളികൾ എനിക്കൊരു പ്രശ്നമല്ല; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ജാക്വിലിൻ

jacqueline-fernandez-shares-her-beauty-tips
SHARE

ബോളിവുഡിലെ താരസുന്ദരിയായി വിലസുകയാണ് ജാക്വിലിന്‍ ഫെർണാണ്ടസ്. ഈ ശ്രീലങ്കൻ സൗന്ദര്യത്തിന് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. തിളങ്ങുന്ന ചർമവും സുന്ദരമായ മുടിയുമാണ് ജാക്വിലിനെ ആകർഷകയാക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ തന്റെ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം ജാക്വിലിൻ പങ്കുവച്ചിരുന്നു. മേക്കപ്പ് ഇല്ലാത്ത ചിത്രത്തിനൊപ്പം ഹൃദയമായ വരികളും കുറിച്ചു. ‘‘സുഷിരങ്ങളുണ്ട്, പാടുകളുണ്ട്. പുള്ളികൾ എനിക്കൊരു പ്രശ്നമല്ല. അതെല്ലാം അമ്മയിൽ നിന്നു കിട്ടിയതാണ്. ഞാൻ അത് ശരിക്കും ഇഷ്ടപ്പെടുന്നു.’’ 

ഈ ചിത്രം വളരെയധികം ലൈക്കുകൾ നേടി. എന്താണ് താരത്തിന്റെ സൗന്ദര്യ രഹസ്യം? എങ്ങനെയാണ് ഇതു നിലനിർത്തുന്നത്? എന്നീ ചോദ്യങ്ങൾക്ക് സമൂഹമാധ്യമത്തിലൂടെ ജാക്വിലിൻ മറുപടിയും നൽകി.

‘‘എന്റെ ചർമത്തിന് എണ്ണമയം കൂടുതലാണ്. ദിവസവും രണ്ടു നേരമെങ്കിലും വൃത്തിയാക്കും. മോയിസ്ച്വറൈസർ പുരട്ടുകയും ചെയ്യും. ജാക്വിലിൻ പറഞ്ഞു. പുറത്തുപോകുമ്പോൾ സൺസ്ക്രീൻ പുരട്ടും. മുഖക്കുരു വരുമ്പോള്‍ ആപ്പിൾ സൈഡർ വിനഗർ ആണ് പുരട്ടുന്നത്. മുഖത്തെ ദ്വാരം അടയ്ക്കാൻ ഐസ് ക്യൂബ് വയ്ക്കാം. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചർമത്തിനു നല്ലതാണ്.’’

ധാരാളം വെള്ളം കുടിക്കുന്നതും യോഗ ചെയ്യുന്നതുമാണ് സൗന്ദര്യം നിലനിർത്താൻ ചെയ്യുന്ന കാര്യങ്ങളെന്നും പിന്നീട് ജാക്വിലിൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA