ചർമത്തിന് ഓക്സിജൻ നൽകൂ, വീണ്ടെടുക്കാം തിളക്കവും ഓജസും!

HIGHLIGHTS
  • കൊളാജന്റെ തോത് വർധിപ്പിക്കുന്നു
  • ചർമത്തെ ഡിടോക്സിഫൈ ചെയ്യാം
oxygen-power-jet-facial-for-shining-skin
പ്രതീകാത്മക ചിത്രം
SHARE

പതിവു തിരക്കുകളിൽ മനം മടുക്കുമ്പോൾ, ഓടിത്തളരുമ്പോൾ ആഗ്രഹിക്കാറില്ലേ, ഒന്നു ഫ്രഷ് ആകാൻ ശുദ്ധവായു ശ്വസിക്കാവുന്നൊരു സ്ഥലത്തേക്ക് രക്ഷപ്പെടണമെന്ന്! ആ മോഹം നമ്മുടെ ചർമത്തിനുമുണ്ടാകില്ലേ. വെയിലും പൊടിയും മഞ്ഞും മഴയുമേറ്റു വലഞ്ഞ ചർമത്തിന് അൽപം പ്രാണവായൂ!

ആശയക്കുഴപ്പത്തിലാകേണ്ട, ചർമം ശ്വസിക്കാനാഗ്രഹിക്കുന്ന ശുദ്ധവായുവിന്റെ ഒരു ഡോസ് നൽകാൻ അടുത്തുള്ള പാർലറിലേക്കു തന്നെ വച്ചുപിടിക്കാം. അൽപം ഓക്സിജൻ നേരിട്ടു ചർമത്തിനു നൽകാം. മുഖചർമം ശുദ്ധവായു സ്വീകരിച്ചാൽ ഫലം ഫ്രഷ്നെസ് തന്നെ, ഒപ്പം തിളക്കവും ഓജസും! കൊളാജന്റെ തോത് വർധിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാനഗുണഫലം. ഫേഷ്യലിന്റെ പതിവു ചിട്ടവട്ടങ്ങളനുസരിച്ചുള്ള ക്ലീനിങ്, മസാജ് എന്നിവ കൂടിയാകുമ്പോൾ അൽപം പ്രായം കുറഞ്ഞെന്നു തോന്നിയാൽ അതു തെറ്റല്ല.

ഓസ്കിജൻ പവർ ജെറ്റ് ഫേഷ്യൽ അഥവാ ഓക്സിജൻ പവർ ഗ്ലോ ഫേഷ്യൽ ഉപകരണ (മെഷീൻ) സഹായത്തോടെയാണ് ചെയ്യുന്നത്. കൂടിയ അളവിലുള്ള ഓക്സിജൻ മോളിക്യൂൾസ് ഉപകരണം വഴി ചർമത്തിന്റെ ഔട്ടർ ലെയറിലേക്ക് സ്പ്രേ ചെയ്യുന്ന രീതിയാണിത്. ഈ ഓക്സിജൻ മിശ്രിതത്തോടൊപ്പം ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ സീറവും ഉൾപ്പെടുത്തും. വരൾച്ച, മുഖക്കുരു, ടാനിങ് തുടങ്ങി ചർമത്തിന്റെ പ്രത്യേക പരിചരണം ആവശ്യമായ പ്രശ്നത്തിനുള്ള സീറം ആണ് സ്പ്രേയിൽ ഉപയോഗിക്കുക. ഇതു മികച്ച രീതിയിൽ ആഗിരണം ചെയ്യപ്പെടുമെന്നത് പവർ ജെറ്റ് ഫേഷ്യലിന്റെ പ്രത്യേകതയാണ്.

തിളക്കം നഷ്ടപ്പെട്ട് ഡൾ ആയ ചർമത്തിന് ഓക്സിജൻ പവർ ജെറ്റ് ഫേഷ്യൽ വഴി മികച്ച രീതിയിൽ ക്ലീനിങ് ലഭിക്കും. ചർമത്തിന്റെ സുഷിരങ്ങൾ കൃത്യമായി വൃത്തിയാക്കുകയും ഓക്സിജൻ മോളിക്യൂൾസ് സ്പ്രേയിലൂടെ കൊളാജന്റെ ഉത്പാദനത്തിന്റെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ചർമത്തെ ഡിടോക്സിഫൈ ചെയ്യാമെന്നതു തന്നെയാണ് ഇതിന്റെ പ്രധാന ഗുണം. ഒപ്പം കോശങ്ങളുടെ നവീകരണത്തെ സഹായിക്കുന്നു. ആവശ്യമായ മോയ്സ്ചറൈസേഷനും ലഭിക്കുന്നു. മുഖക്കുരു, ചർമത്തിന്റെ നിറഭേദം എന്നിവ കൈകാര്യം ചെയ്യാനും ഫേഷ്യൽ വഴി സാധിക്കും.

(വിവരങ്ങൾ: സിനി മങ്ങാട്ട്, കോസ്മെറ്റോളജിസ്റ്റ്, സിനിമ സലൂൺ, വൈറ്റില)

ഓഗസ്റ്റ് 4ന് സൗഹൃദ ദിനമാണ്. പ്രതിസന്ധികളിൽ കൂട്ടായ ഒരു സുഹൃത്തോ, മറക്കാനാവാത്ത അനുഭവങ്ങളോ സൗഹൃദം നിങ്ങൾക്കു നൽകിയിട്ടുണ്ടോ?. അതു ലോകത്തോടു വിളിച്ചു പറയാൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങളുടെ അനുഭവക്കുറിപ്പ് മൊബൈൽ നമ്പറും സുഹൃത്തുക്കളുടെ ചിത്രവും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ. തിരഞ്ഞെടുക്കുന്നവ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിക്കും  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
FROM ONMANORAMA