ADVERTISEMENT

മഴയും വെയിലും ചുടൂം പൊടിയും എന്നിങ്ങനെ കാലാവസ്ഥ മാറിമറിയുമ്പോൾ താരനും മുടികൊഴിച്ചിലും മാറിമാറിയെത്തും. മുടി കൊഴിച്ചിൽ പേടിച്ചു മുടിയിൽ തൊടാതിരിക്കാനാകില്ലല്ലോ. പ്രശ്നപരിഹാരം ഒരു കയ്യകലത്തിൽ നിന്നു തന്നെ കണ്ടെത്താം കാണാൻ ചെറുതാണെങ്കിലും കാര്യത്തിൽ കേമനാണ് ചെറിയുള്ളി. താരനെ തോൽപ്പിക്കാനും മുടികൊഴിച്ചിൽ ചെറുക്കാനും ഉള്ളിക്കു കഴിയും.

 ഉള്ളി നീരെടുക്കാം

സൾഫറിന്റെ കലവറയാണ് ചെറിയുള്ളി. മുടിയുടെ വളർച്ചയ്ക്ക് സൾഫർ ഘടകം  അനിവാര്യമാണ്. അഞ്ചോ ആറോ ഉള്ളിയൂടെ നീര്, 15 മിനിറ്റ് – ഇത്രയും മതി മുടിയ്ക്കു കരുത്തേകാൻ. 

ഉള്ളി തൊലികളഞ്ഞശേഷം മിക്സറിൽ ബ്ലെൻഡ് ചെയ്തെടുക്കാം. ഈ മിശ്രിതം ഒരു മസ്‌ലിൻ തുണിയോ അല്ലെങ്കിൽ അരിപ്പയോ ഉപയോഗിച്ച് നീരുമാത്രമായി േവർതിരിക്കാം. ഇതു സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് തലയോട്ടിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

ഉള്ളിയും കറ്റാർവാഴയും

ഉള്ളിയോടു തോൾ ചേർന്നു നിന്ന് താരനെതിരെ പടനയിക്കാൻ കറ്റാർവാഴയും കൂടെക്കൂട്ടാം.. തുല്യ അളവിൽ കറ്റാർവാഴയുടെ നീരും ഉള്ളനീരും മിശ്രിതമാക്കുക. കറ്റാർവാഴ നീരില്ലെങ്കിൽ ജെൽ ഉപയോഗിക്കാം. ഇത് തലയോട്ടിയിലും മുടിയും പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

 ഉള്ളിയും ചെമ്പരത്തിയും

ചുവന്നുതുടുത്ത നാടൻ ചെമ്പരത്തിയിലുണ്ട് വിറ്റമിനുകളും ആന്റി ഓക്സിഡന്റുകളും. മൂന്നോ നാലോ ചെറിയുള്ളിയും 3 ചെമ്പരത്തിയും ചേർത്ത് മിക്സിയിൽ ബ്ലെൻഡ് ചെയ്യാം. ഈ മിശ്രിതം തലയോട്ടിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞാൽ കഴുകാം.

 ഉള്ളിയും വെളിച്ചെണ്ണയും

ഹെയർ ഫോളിക്കുകളിലേക്കുളള രക്തചംക്രമണം വർധിപ്പിക്കാനും അതുവഴി മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ചെറിയുള്ളിക്കു കഴിയും.  

ഉള്ളി നീരും ആവശ്യത്തിന് വെളിച്ചെണ്ണയിൽ യോജിപ്പിച്ച് തലയോട്ടിയിലും മുടിയുടെ നീളത്തിലും പുരട്ടുക. ഇതിനുശേഷം മുടി ചെറിയ ടവ്വലിലോ ഷവർ ക്യാപിലോ പൊതിയുക. ഒരുരാത്രി ഇതു മുടിയിൽ സൂക്ഷിച്ചശേഷം പിറ്റേന്നു കഴുകിക്കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാൻ ഒരു സ്പൂൺ തേൻ ചേർത്താൽ മതി.

 ഹെയർ പാക്ക്

അഞ്ചോ ആറോ ഉള്ളിയും അഞ്ച് ചെമ്പരത്തിയും മിക്സിയിൽ ബ്ലെൻഡ് ചെയ്യുക. ഒരു പാനിൽ വെളിച്ചെണ്ണ (250 എംഎൽ) ചെറിയ തീയിൽ ചൂടാക്കുക. ഇതിലേക്ക് മിശ്രിതം ചേർക്കുക. കട്ടികൂടിയ മിശ്രിതമാകും വരെ എണ്ണ ഇളക്കുക. ചൂടാറിയയേശഷം എണ്ണ അരിച്ചെടുക്കുക. ഇതു പതിവായി ഉപയോഗിക്കാം.

(വിവരങ്ങൾ: ഗായത്രി കബിലാൻ, സീനിയർ മാർക്കറ്റിങ് മാനേജർ, കാവിൻകെയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com