ADVERTISEMENT

താടിയുടെ കാര്യത്തിൽ നിരവധി തെറ്റായ ചിന്തകൾ സമൂഹത്തിലുണ്ട്. താടി വളരാൻ നിരന്തരം വടിച്ചാൽ മതിയെന്നതാണ് കൂട്ടത്തിൽ ഒന്ന്. അതുകൊണ്ട് മാത്രം ദിവസവും ഷേവ് ചെയ്യുന്ന നിരവധി ചെറുപ്പക്കാരുണ്ട്. കൂട്ടുകാർ തമ്മിൽ സംസാരിക്കുമ്പോഴും ഇത്തരം തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.

താടിയുള്ളവർ ഷേവ് ചെയ്യുമ്പോൾ പുതിയ താടി വരും. അതിനു സ്വാഭാവികമായും കട്ടി കൂടുതലുള്ളതായി തോന്നും. അതല്ലാതെ എപ്പോഴും ഷേവ് ചെയ്തെന്നു കരുതി മുഖത്തെ ഫോളിക്കിളുകൾ കൂടുകയോ കുറയുകയോ ചെയ്യില്ല. അതായത് താടി ഇല്ലാത്ത ഒരാൾ നിരന്തരം ഷേവ് ചെയ്താൽ താടിയുടെ വളർച്ച കൂടില്ല എന്നാൽ വിപരീത ദിശയിൽ ഷേവ് ചെയ്യതാൽ ഫോളിക്കിളുകൾ നശിക്കുകയും അതു വഴി താടി വളരാതിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒരേ ദിശയിൽ ഷേവ് ചെയ്തു ശീലിക്കുന്നതാണ് നല്ലത്.

താടി വളരുന്നവർ മീശയുമായി ബന്ധിപ്പിക്കാൻ വേണ്ടിയുള്ള ശ്രമിക്കും. ഇതിനും പ്രതിവിധിയായി കണ്ടെത്തുക ഷേവ് ചെയ്യലാണ്. ഈ വടിച്ചാലും മീശ പിടിച്ച് വലിച്ചാലും മീശ താടിയുമായി ബന്ധിപ്പിക്കാനാവും എന്നാണ് ധാരണ. മുഖത്ത് ഏറ്റവും കൂടുതൽ ഫോളിക്കിളുകൾ ഉള്ളത് മീശയും താടിയും കൂടിച്ചേരുന്ന ഭാഗത്തായതുകൊണ്ടാണ് അവിടെ രോമം കിളിർക്കാൻ സമയം എടുക്കുന്നത്. അതുകൊണ്ട് തന്നെ ക്ഷമയോടെ കാത്തിരിക്കുക. നിരന്തരമായി ഷേവ് ചെയ്യുന്നത് കൊണ്ട് ആരുടെയും താടി വളരാൻ പോകുന്നില്ല.

പെട്ടെന്നു റിയാക്ഷൻ സംഭവിക്കാൻ സാധ്യതയുള്ള കോശങ്ങളാണ് മുഖത്ത് ഉള്ളത് എന്നതിനാൽ അമിതമായ പരീക്ഷണങ്ങള്‍ക്ക് മുതിരാതിരിക്കുന്നതാണ് നല്ലത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com