ADVERTISEMENT

ഭക്ഷണം മുതൽ കുളി വരെ നീളുന്ന ദിനചര്യകൾക്ക് താടി സംരക്ഷണത്തിൽ വളരെയധികം പങ്കുണ്ട്. നിരവധി ഘടകങ്ങൾ പരിഗണിച്ചു താടി സംരക്ഷണത്തിനു തനതായ ശൈലി രൂപപ്പെടുത്തുന്നതാണ് നല്ലത്. എങ്കിലും പൊതുവായി ചില  കാര്യങ്ങൾ ഉണ്ട്. താടിയുടെ പ്രത്യകതകൾ മനസ്സിലാക്കിയാണ് അതിൽ നിന്നു  പരിപാലന രീതി രൂപപ്പെടുത്തിയാൽ കാര്യങ്ങൾ എളുപ്പമാക്കാം.

ആദ്യം വൃത്തി

താടിക്കു വേണ്ടി സമയം കണ്ടെത്തണം. താടി വൃത്തിയായി എന്നും കഴുകണം. ഷാംപുവോ പയറു പൊടിയോ ഉപയോഗിച്ച് കഴുകാം. കണ്ടീഷനറും താടിയിൽ ഉപയോഗിക്കാം. നന്നായി ഉണക്കി ചീകി വേണം താടി സൂക്ഷിക്കാൻ. പൊടിപടലങ്ങൾ പ്രാണികൾ എന്നിവ കയറാതെ നോക്കണം. ചെയ്യുന്നത് വൃത്തിക്കു ചെയ്താൽ ഒരിടത്തും പ്രതിന്ധികളോ പ്രശ്നങ്ങളോ നേരിടേണ്ടി വരില്ല.

തിരഞ്ഞെടുപ്പ്

താടിയുടെ സ്വഭാവം പരിഗണക്കുക. ഇതനുസരിച്ചു വേണം ക്രീമുകളായാലും എണ്ണകളായാലും ഷാംപു ആയാലും തിരഞ്ഞെടുക്കേണ്ടത്. 

വിപണിയിൽ നിരവധി ബിയേർഡ് ഓയിലുകൾ ലഭ്യമാണ്. കൂടാതെ വീട്ടിൽ പലതരം വസ്തുക്കൾ ഇട്ട് കാച്ചുന്ന എണ്ണകളുമുണ്ട്. അനുയോജ്യമായത് തിരഞ്ഞെടുക്കുക. ഉപയോഗിക്കുന്ന ചീപ്പിനും ഇതു തന്നെയാണ് മാനദണ്ഡം. തിരഞ്ഞെടുപ്പ് തെറ്റിയാല്‍ താടിയിലെ കണക്കുകൂട്ടലുകൾ തെറ്റും.

ഒറ്റയ്ക്ക് പറ്റില്ല

നീളമുള്ള സ്റ്റൈലൻ‌ താടിയാണ് ലക്ഷ്യമെങ്കില്‍ ഒരു സ്റ്റൈലിസ്റ്റിന്റെ സേവനം ആവശ്യമായി വരും. മുഖത്തിന് അനുയോജ്യമായ താടി ഒരുക്കാനും വ്യക്തമായ നിർദേശങ്ങൾ നൽകാനും സാധിക്കുന്ന വിദഗ്ധനായിരിക്കണം സ്റ്റൈലിസ്റ്റ്. സ്റ്റൈലിസ്റ്റും സലൂണും മാറ്റികൊണ്ടിരിക്കുന്നത് നല്ലതല്ല. സ്ഥിരമായാൽ  താടിയുടെ പ്രത്യേകതകൾ അറിയാനും കൂടുതൽ ശ്രദ്ധയോടെ പരിചണം നടത്താനും അവർക്കു സാധിക്കും.

വിവരങ്ങൾ നൽകിയത്: ശോഭിത് പ്രശാന്ത്, ഷെമിൻ സിറാജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com