ADVERTISEMENT

കരടി നെയ്യ് പുരട്ടിയാൽ എന്തെങ്കിലും പ്രയോജനമുണ്ടോ? താടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന സംശയമാണ്. എത്ര വ്യക്തത വരുത്തിയാലും ഇക്കാര്യം ഇന്നും ചോദിക്കുന്നവർ നിരവധിയാണ്. നല്ല കട്ടത്താടിയുള്ള ആളുകളോട് രഹസ്യമായി ഇക്കാര്യം ചോദിക്കും. എന്നാലും സംശയം ബാക്കിയാണ്. 

 

കരടി നെയ്യ് ഉപയോഗിച്ചാൽ ഒരു മനുഷ്യനിലും താടി രോമങ്ങൾ വളരില്ല. കരടിക്ക് ധാരളം രോമം ഉണ്ട് എന്നത് സത്യമാണ്. അല്ലാതെ താടി വളർത്താനുള്ള കഴിവൊന്നും കരടി നെയ്യിനില്ല. ശാസ്ത്രീയമായ അടിത്തറയൊന്നും ഇല്ലെങ്കിലും കരടി നെയ്യിനു മുകളിലേക്ക് ചാടി വീഴാൻ തയാറായി നിൽക്കുകയാണ് പലരും. കേരളത്തിന്റെ തെരുവോരങ്ങളിൽ ചില പ്രത്യേക സമയങ്ങളിൽ കരടി നെയ്യ് വിൽപ്പനക്കാരെ കാണാം. കരടി നെയ്യാണെന്നു പറഞ്ഞ് വിൽക്കുന്നത് എന്താണെന്നു തിരിച്ചറിയാണമെങ്കിൽ വിദഗ്ധ പരിശോധന വേണം. ഇതെല്ലാം ഉപയോഗിച്ച് മുഖത്തിന് ചികിൽസ തേടേണ്ടി വരുമ്പോഴായിരിക്കും സംഭവം പിടികിട്ടുക.

 

താടി വളർത്താൻ ശാസ്ത്രീയമായി ഒന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ജനിതകപരമായി ലഭിക്കുന്ന വളര്‍ച്ചയാണ് താടിയുടെയും മുടിയുടെയും കാര്യത്തിലുള്ളത്. പരിചണവും ശ്രദ്ധയും നൽകുമ്പോൾ വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യം ഒരുക്കാനാകും. അല്ലാതെ ഒട്ടും താടിയില്ലാത്ത ഒരാൾക്ക് പെട്ടെന്നു രോമം കിളിര്‍ക്കാൻ വഴികളില്ല. രോമങ്ങളെ മൃദുവാക്കി ഒതുക്കി നിർത്തുക എന്നതാണ് ഓയിലുകളുടെ ഉപയോഗം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com