ADVERTISEMENT

മേക്കപ്പ് ഇടുന്നത് തെറ്റല്ല. പക്ഷേ, ചെയ്യുന്നതെന്തോ അത് വൃത്തിയോടെ ചെയ്യണമെന്നതു വളരെ പ്രധാനമാണ്. ചെറുപ്പത്തിലോ കൗമാരത്തിലോ കുട്ടികളെ ഇത് പഠിപ്പിക്കണം. മറ്റുള്ളവരുടെ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ലിപ്സ്റ്റിക്, ഐലൈനൽ, മസ്കാര, ലിപ് ബാം എന്നിവ അമ്മയുടെയോ കൂട്ടുകാരികളുടെയോ ചേച്ചിയുടെയോ ആയാല്‍ പോലും കൈമാറി ഉപയോഗിക്കുമ്പോൾ അണുബാധയ്ക്ക് സാധ്യതയുണ്ട്.

മേക്കപ്പിനു വേണ്ടി ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവ മാസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കണം.

മേക്കപ്പിനുശേഷം ചൊറിച്ചിൽ, ചർമത്തിൽ പാടുകൾ, നിറവ്യത്യാസം, കണ്ണു ചുവക്കുക, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടായാൽ ഉടൻ ആ മേക്കപ്പ് വസ്തുവിന്റെ ഉപയോഗം നിർത്തി ചികൽസ തേടണം.

നനവുള്ളതും ഇല്ലാത്തതുമായ തരം മേക്കപ്പ് സാധനങ്ങൾ ഉണ്ടാകും. ഇതെല്ലാം ഒരേ ബ്രഷ് ഉപയോഗിച്ച് എടുക്കരുത്. ബ്രഷ് കേടാകാനും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തിനും സാധ്യതയുണ്ട്. അതിനാൽ ഓരോന്നിനും പ്രത്യേക ബ്രഷുകൾ കയ്യിൽ കരുതുക.

മേക്കപ്പ് സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. മൂന്നു മാസത്തിനുള്ളില്‍ എക്സ്ബയറി ആകുന്നതും ഒഴിവാക്കാം.

കണ്ണിൽ ലെൻസ് ഉപയോഗിക്കുന്നവർ അതു വയ്ക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകി തുടക്കണം. ലൈൻസ് കെയ്സിൽ അതിന്റെ സൊല്യൂഷനിൽ മാത്രം അവ ഇട്ട് വയ്ക്കുക. കാലവധി കഴിഞ്ഞാൽ ലെൻസ് ഉപയോഗിക്കാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com